ജി യു പി എസ് ബാവലി

Schoolwiki സംരംഭത്തിൽ നിന്ന്
(15473 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് ബാവലി
Gups bavali.jpg
വിലാസം
ബാവലി

ബാവലി പി.ഒ.
,
670646
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽgupsbavali@gmail.com
കോഡുകൾ
സ്കൂൾ കോഡ്15473 (സമേതം)
യുഡൈസ് കോഡ്32030100814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമദാസ് . വി.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അൻസാർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ശ്രീജിത്ത്
അവസാനം തിരുത്തിയത്
15-03-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ബാവലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് ബാവലി . ഇവിടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ 84 ആൺ കുട്ടികളും 91 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം തല ഉയർത്തി നിൽക്കുന്നു. കൂടുതൽ വായിക്കുക

Gups bavali.jpg
15473-1.jpg

ഭൗതികസൗകര്യങ്ങൾ

*പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള എല്ലാ ക്ലാസ്സ്‌ മുറികളും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ

*വിപുലമായ ലൈബ്രറി

*കമ്പ്യൂട്ടർ ലാബ്‌

*ശാസ്ത്ര കൂടാരം (സയൻസ് ലാബ് )

*സാമൂഹ്യ ശാസ്ത്ര ലാബ്

*ഗണിത ലാബ്‌

*ശൌചാലയങ്ങൾ

*ഓഡിറ്റോറിയം

*ഓപ്പൺ സ്റ്റേജ്

*ഓഫീസ് റൂം

*സ്റ്റാഫ്‌ റൂം

*കളിസ്ഥലം

*പാചക പുര

*ഭക്ഷണ ശാല

*ജലസൌകര്യം

*വിശ്രമ കേന്ദ്രം

*ഗോത്ര സാരഥി.(പട്ടികവർഗ വിദ്യാർഥികളെ സൗജന്യമായി വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വീട്ടിലെത്തിക്കുകയും ചെയ്യുന്ന പദ്ധതി.)

പ്രീ പ്രൈമറി

ഒന്ന് മുതൽ എഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്ന ജി യു പി സ്കൂൾ ബാവലിയിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള കാലഘട്ടമാണ് പ്രീ സ്കൂൾ കാലഘട്ടം. ശൈശവ കാല വിദ്യാഭ്യാസം ശിശുക്കളുടെ സമഗ്ര വികാസത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.2011-12 കാലഘട്ടത്തിലാണ് ആദ്യമായി നമ്മുടെ സ്കൂളിൽ പ്രീ സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക

ജി യു പി സ്കൂൾ ബാവലി പ്രീ പ്രൈമറി.

ക്ലബ്ബുകൾ

*സയൻസ് ക്ലബ്

*ഗണിത ക്ലബ്‌

*ഇംഗ്ലീഷ് ക്ലബ്‌

*സാമൂഹ്യ ശാസ്ത്ര ക്ലബ്‌

*വിദ്യാരംഗം കലാ സാഹിത്യ വേദി.

*ഐ ടി ക്ലബ്‌

കൂടുതൽ വായിക്കുക.

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറി

വളരെ വിപുലമായൊരു ലൈബ്രറി ശേഖരം ആണ് ജി യു പി എസ് ബാവലി സ്കൂളിൽ ഉള്ളത്.മലയാളത്തിലെയും ഇംഗ്ലീഷ് ലെയും പ്രശസ്തരായ എഴുത്തുകാരുടെ പ്രസിദ്ധ കൃതികളുടെ ഒരു വിശാലമായ ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഓരോ ക്ലാസ്സിനും പ്രത്യേകമായി പുസ്തകങ്ങൾ നല്കാറുണ്ട്.നിരവധി ബാല സാഹിത്യ കൃതികൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. മുതിർന്നവർക്ക് വായിക്കാൻ പറ്റുന്ന നിരവധി നോവലുകളുംകവിതകളും ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികൾ മിക്കവാറും ദിവസങ്ങളിൽ ലൈബ്രറിയിൽ വരാറുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ കൊണ്ട് ജി യു പി സ്കൂൾ ബാവലിയിലെ ലൈബ്രറി സമ്പന്നമാണ്.

അദ്ധ്യാപകരും ജീവനക്കാരും

1.പ്രേമദാസ് വി.പി.(പ്രധാനാധ്യാപകൻ ) ഫോൺ നമ്പർ :6282791337

2.ലത എൻ.വി. (സീനിയർ അസിസ്റ്റന്റ്‌ )

3.മുഹമ്മദ്‌ ഷെരീഫ് (അറബിക് ടീച്ചർ)

4.നീന ജോർജ് (എൽ.പി.എസ്.ടി.)

5.അജേഷ് കുമാർ പി.(എൽ.പി.എസ്.ടി.)

6.അശ്വതി സുരേഷ് (യു.പി.എസ്.ടി.)

7.ശ്രുതി വി.ജെ. (എൽ.പി.എസ്.ടി.)

8.ബിജിൻ ബി.കെ.(യു.പി.എസ്.ടി.)

9.ഷമീന ടി.എ.(പാർട്ട്‌ ടൈം ഹിന്ദി ടീച്ചർ )

10.നീതു എൻ. ബി. (എൽ.പി.എസ്.ടി.)

11.രാധ എം.(മെന്റർ ടീച്ചർ )

12.സജിന കെ.എസ്.(പ്രീ പ്രൈമറി ടീച്ചർ )

13.രജിത എം.പി.(ഓഫീസ് അറ്റെൻന്റന്റ്)

14.പാർവതി സി.ബി. (ആയ )

മുൻ സാരഥികൾ

1.ഇബ്രാഹിം

2. മോഹനൻ

3. ശിവാനന്ദൻ കെ കെ

4. ദേവയാനി സി.വി.

5. ബി.രവി

6. കെ.വി.സുകുമാര വാര്യർ

7. ജെയിംസ്‌

8. എ.ജി.ശങ്കരൻ

9. വി.ബേബി

10. പി.വി.സന്തോഷ്‌ കുമാർ.

11. പ്രേമദാസ് വി.പി.

നേട്ടങ്ങൾ

*എസ്.സി.ആർ.ടി. കേരള 2018-2019, 2019-2020 എന്നീ അധ്യയന വർഷങ്ങളിൽ പിന്തുണ സംവിധാന പരിപാടിയുമായി ബന്ദപ്പെട്ടു അക്കാദമിക പ്രവർത്തനങ്ങൾ നടത്താൻ വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപെട്ട ഏക വിദ്യാലയം ആണ് ജി യു പി സ്കൂൾ ബാവലി. ഇത് ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്നു.

*വിദ്യഭ്യാസ മേഖലയിൽ എസ്.സി.ആർ.ടി. യുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി സോഷ്യൽ ഓഡിറ്റിംഗ് നടന്ന വിദ്യാലയം ആണ് ജി.യു.പി.സ്കൂൾ ബാവലി.വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബാവലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • കാട്ടികുളത്ത് നിന്നും 7 കിലോമീറ്റർ അകലം
  • മാനന്തവാടിയിൽ നിന്നും മൈസൂർ റോഡ്‌ മാർഗം 17 കിലോമീറ്റർ അകലം .
  • പുൽപ്പള്ളിയിൽ നിന്നും ചേകാടി വഴി 10 കിലോമീറ്റർ അകലം.

Loading map...

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ബാവലി&oldid=1802232" എന്ന താളിൽനിന്ന് ശേഖരിച്ചത്