ജി യു പി എസ് ബാവലി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ്‌ മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട് കളിസ്ഥലം സ്കൂൾ ക്യാമ്പസ്‌ എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായ വളർച്ചക്ക് വിലമതിക്കാനാവത്തതാണ്. വിദ്യാർഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗം ക്ലബ്ബുകൾ കേന്ദ്രീകരിച് കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ്. ജി യു പി എസ് ബാവലിയുടെ ക്ലബുകളുടെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നടക്കുന്നു. സയൻസ് ക്ലബ് ,ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌, വിദ്യാരംഗം കലാ സാഹിത്യ വേദി, ഐ ടി ക്ലബ്‌തുടങ്ങിയവ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. നമ്മുടെ വിദ്യാർഥികൾക്ക് പഠനപ്രവര്തനങ്ങളുടെ ഉൾക്കാമ്പിൽ നല്ലതും പ്രഥമവുമായ ഒരു അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് നമ്മുടെ സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്.

സയൻസ് ക്ലബ്‌

സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബാണിത്.കുട്ടികളിൽ ശാസ്ത്ര ബോധം ഉണ്ടാക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.പരിസ്ഥിതി ദിനം ലഹരി വിരുദ്ധ ദിനം ഹിരോഷിമ ദിനം ചാന്ദ്ര ദിനം.സ്വതന്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ ഒക്കെ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.പക്ഷി നിരീക്ഷണ യാത്ര സോപ്പ് നിർമാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും നടത്തി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു പരീക്ഷണം.ജീവ ചരിത്ര കുറിപ്പ് തയ്യാറാക്കൽ, ശാസ്ത്ര പുസ്തക ആസ്വാദനം,പ്രാദേശിക ചരിത്ര രചന,ശാസ്ത്ര ലേഖനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.മികച്ച ഓരോ പ്രവർത്തനങ്ങൾ ഉപജില്ലതല മത്സരങ്ങൾക്കായി സമർപ്പിച്ചു.ഉപജില്ല മത്സരത്തിൽ ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ അഞ്ചാം ക്ലാസ്സിലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനം നേടിയത് സ്കൂളിന്റെ അഭിമാന നേട്ടമായി.

ഗണിത ക്ലബ്‌

നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ്‌ ആണ് ഗണിത ക്ലബ്‌. ഗണിത ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു ഗണിത ലാബും സ്കൂളിൽ സജീകരിചിട്ടുണ്ട്. നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം മനസിലാക്കാനും ഗണിതം വളരെ രസകരമായി കയ്കാര്യം ചെയ്യാനും ഗണിത ലാബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. ഗണിത ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്ക് ഗണിത മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ പങ്കെടുക്കാൻ സാധിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്‌

നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം നേടുന്നതിനായി ഇംഗ്ലീഷ് ക്ലബ്‌ പ്രവർത്തനം ആരംഭിക്കുകയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നു.2021-22 വർഷത്തെ ക്ലബ്ബിന്റെ ഉദ്ഘാടനം 21-12-2021 നു ബി ആർസി മാനന്തവാടിയിലെ സി ആർ സി സി ജിതിൻ ബേബി നിർവഹിക്കുകയും ക്ലബ്‌ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ മാഗസിൻ rainbow പ്രധാന അധ്യാപകൻ പ്രേംധാസ് സർ പ്രകാശനം ചെയ്യുകയും ചെയ്തു.തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം

ക്ലബ്‌ കൺവീനർ നീന ടീച്ചറുടെയും വിദ്യാർഥി പ്രധിനിധികൾ നജ ഫാത്തിമ,നെഹന ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം അംഗങ്ങൾ ഒരുമിച്ചു കൂടി ഇംഗ്ലീഷ് ഭാഷ കേൾക്കുന്നതിനും ആശയ വിനിമയത്തിനും ഉള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഫിലിം ഫെസ്റ്റിവൽ ,കാർടൂൺ ഷോ,പദ്യ പാരായണം,പദ സൂചിക,സ്പെല്ലിംഗ് ഗെയിം,ചുമര്പത്രിക നിർമ്മാണം,പസ്സിൽസ്, തുടങ്ങിയവയിലൂടെ കുട്ടികൾക്ക് താല്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കാൻ ഉള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്‌

വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്‌ ആണ് സാമൂഹ്യ ശാസ്ത്ര ക്ലബ്‌. സാമൂഹ്യ സസ്ത്രവുമായി ബന്ടപ്പെട്ടു ഒട്ടേറെ പരിപാടികൾ നമ്മുടെ ക്ലബ്‌ ന്റെ നേതൃത്വത്തിൽ സങ്കടിപ്പിക്കുന്നു.15-07-2021 നു സാമൂഹ്യ ശാസ്ത്ര ക്ലബ്‌ രൂപീകരിച്ചു. ഹിരോഷിമ ദിനത്തിൽ അതുമായി ബന്ദപ്പെട്ട വീഡിയോ പ്രദർശിപ്പിക്കുകയും ക്വിസ് നടത്തുകയും ചെയ്തു.സ്വാതന്ത്ര ധിനപരിപാടികൾ,കേരളപ്പിറവി ദിന പരിപാടികൾ തുടങ്ങി ഒട്ടേറെ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സങ്കടിപ്പിച്ചു.ആനുകാലിക സംഭവങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ വാട്സപ്പ് ഗ്രൂപ്പിൽ ദിവസവും കുട്ടികൾ അപ്പ്‌ ഡേറ്റ് ചെയ്യാറുണ്ട്. കൂടാതെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ചർച്ചകളും സെമിനാറുകളും നടത്താറുണ്ട്.

വിദ്യാരംഗം കല സാഹിത്യവേദി

ജി യു പി സ്കൂൾ ബാവലിയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.2021-22 വർഷത്തെ വ്ധ്യാരംഗം കല സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഓൺ ലൈൻ ആയി 18-08-2021 നു ബഹുമാനപെട്ട രാജഗോപാലൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ സർഗാത്മക പരിപാടികൾ ഗൂഗിൾ മീറ്റ്‌ വഴി നടക്കുകയും ചെയ്തു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വല്താൻ വേണ്ടി ഒട്ടേറെ മത്സരങ്ങൾ സങ്കടിപ്പിക്കുന്നു.ചിത്ര രചന,കവിത രചന, കഥ രചന തുടങ്ങിയ മത്സരങ്ങൾ സങ്കടിപ്പിച്ചു.

ഐ ടി ക്ലബ്‌

ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാകിരണം പദ്ധതി ഉദ്ഘാടനം


ജി യു പി സ്കൂൾ ബാവലിയിൽ കുട്ടികളുടെ ഐ ടി മേഖലയിലെ അറിവുകൾ വർധിപ്പിക്കാൻ ആയി സജീവമായി പ്രവർത്തിക്കുന്ന ക്ലബ്‌ ആണ് ഐ ടി ക്ലബ്‌. ഐ ടി യെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാനായി ഐ ടി ക്ലബിനോട് അനുബന്ധിച്ച് മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.