സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ. ഇരിട്ടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഒരു വിദ്യാലയം ആണിത്. 1200 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിലാണ്.
സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ | |
---|---|
വിലാസം | |
പേരാവൂർ തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ പി .ഒ , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ |
|
ഇമെയിൽ | st.johnsupschoolthondiyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14876 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തങ്കം സി എ |
അവസാനം തിരുത്തിയത് | |
29-08-2024 | Jijoktj |
സ്കൂൾ ചരിത്രം
1923ൽ റവ. ഫാ. പോൾ റൊസാരിയോ ഫെര്ണാ്ണ്ടസ് കോളയാട്ടെത്തി, ആദിവാസികളുടെയും കുടിയേറ്റവാസികളുടെയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് ഒരു എലിമെâdn സ്കൂൾ കോളയാട്ട് സ്ഥാപിച്ചു. പിന്നീടു വന്ന കുടിയേറ്റക്കാരുടെ ആദ്യ അഭയം ഈ സ്കൂളും അനുബന്ധ ദേവാലയവും ആയിരുന്നു. l
ഭൗതികസാഹചര്യങ്ങൾ
നമ്മുടെ വിദ്യാലയം മൂന്ന് ഏക്കർ സ്ഥലത്ത് 3 ബ്ലോക്കുകളിലായി സ്ഥിതിചെയ്യുന്നു. ഇവിടെ 35 ക്ലാസ് മുറികളിൽ ആയി 1200 ഓളം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. വിശാലമായ കളിസ്ഥലം, സുസജ്ജമായ സയൻസ്, ഗണിത ലാബുകൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി എന്നിങ്ങനെ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കാവശ്യമായ എല്ലാം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- ബുൾബുൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- നല്ല പാഠം
- എ ഡി എസ് യു
- കബ്
- ബാൻഡ് ട്രൂപ്പ്
ക്ലബ്ബുകൾ
കുട്ടികളുടെ വിവിധ വിഷയങ്ങളിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സയൻസ് ക്ലബ്, ഗണിത ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മലയാളം ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ്ബ്, കാർഷിക ക്ലബ്,പ്രവൃത്തിപരിചയ ക്ലബ്, പരിസ്ഥിതി ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. കൂടുതൽ വായിക്കാൻ.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്താം പടവിലും ലോക്കൽ മാനേജർ റവ. ഫാദർ തോമസ് കൊച്ചു കരോട്ട് മാണ് . ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സൂസമ്മ എൻ. എസും ആണ്
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
- ശ്രീമതി മേരി ജോസഫ്
- സിസ്റ്റർ ട്രീസ ജോൺ
- ശ്രീ ദാമോദര മാരാർ
- ശ്രീ പി ജെ ചാക്കോ
- ശ്രീ എം എൻ നമ്പൂതിരി
- ശ്രീ വി വി തോമസ്
- ശ്രീ അബ്രഹാം തോമസ്
- ശ്രീ എ ജെ ചാക്കോ
- സിസ്റ്റർ എലിക്കുട്ടി പി സി
- ശ്രീ കെ എം മാത്യു
- ശ്രീമതി ഐ ജെ മേരി
- ശ്രീമതി കെ എം ഗ്രേസി
- ശ്രീമതി തങ്കം സി എ
- ശ്രീ ജോസ് പി ജെ
- Smt. Soosamma N S
- Sri. Sojan Varghese
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജിമ്മി ജോർജ് (വോളിബോൾ താരം )
- ജോയ് ചാക്കോ (ചിത്രകാരൻ )
- രഞ്ജൻ എബ്രഹാം (ഫിലിം എഡിറ്റർ )
- സലോമി രാമു (വോളിബോൾ )
വഴികാട്ടി
- തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പ്, നെടുമ്പോയിൽ, പേരാവൂർ വഴി (45കി. മീ.) സ്കൂളിൽ എത്തിച്ചേരാം
- ഇരിട്ടിയിൽ നിന്നും കാക്കയെങ്ങാട്, പേരാവൂർ വഴി (15കി. മീ.) എത്തിച്ചേരാം