ഒളവിലം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒളവിലം യു പി എസ് | |
---|---|
വിലാസം | |
ഒളവിലം ഒളവിലം , 673313 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9846419474 |
ഇമെയിൽ | oups14463@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14463 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ പി ദയാനന്ദൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിൽ ചൊക്ലി പഞ്ചായത്തത്തിൽപ്പെട്ട ഒളവിലം വളരെയധികം ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്. കലാസാംസ്കാരിക മേഖലകളിൽ കഴിവു തെളിയിച്ചവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ്. മയ്യഴി പുഴയുടെ സാമിപ്യം കൊണ്ട് അനുഭവപ്പെടുന്ന പ്രദേശത്താണ് തലശ്ശേരി നിയോജക മണ്ഡലത്തിൽ പുതുതായി ആരംഭിച്ച ഗവണ്മെന്റ് കോളേജ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് തുളുവർ കുന്ന്, പാലാഴി തോട് തുടങ്ങി പ്രക്ർതി രമണീയമായ അനുഭവങ്ങളും ദൃശ്യങ്ങളും ഒളവിലത്തിന്റെ പ്രതേകതയാണ്
ഭൗതികസൗകര്യങ്ങൾ
1917 ൽ സ്ഥാപിതമായ ഒളവിലം യു. പി. സ്കൂളിന്റെ കെട്ടിടവും മേശ, കസേര, ഡെസ്ക്, ബെഞ്ച് എന്നിവയും പഴക്കമുള്ളവയാണ് ആവശ്യത്തിനു അലമാരകളും കസേരകളും പുതിയവ സ്കൂളിലുണ്ട് ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സ് ഉള്ള സ്കൂളിൽ ഒന്ന് മുതൽ നാലു വരെ രണ്ടു ഡിവിഷനുകൾ വീതവും ഉണ്ടായിരുന്നു. 2013-14 ആകുമ്പോഴേക്കും ഒന്നു മുതൽ ഏഴ് വരെ ഓരോ ഡിവിഷൻ ക്ലാസ്സ് മാത്രമായി മാറി. കർഷകത്തൊഴിലാളികളും നിർമാണ തൊഴിലാളികളും ഉള്ക്കൊള്ളുന്ന സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്. രക്ഷിതാക്കൾ അവരെക്കൊണ്ടാകും വിധം സഹായിച്ചിട്ടുണ്ട് ഇപ്പോൾ സഹായിക്കുന്നുമുണ്ട്.പൂർവവിദ്യാർഥികൾ ഉന്നത ഔദ്യോഗിക പദവിയിലിരിക്കുന്നവരുമായിട്ടുണ്ട്. 2013-14 വർഷത്തിൽ ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്തി മെഡിക്കൽ എന്ട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയിട്ടുണ്ട്. തിരുവംഗലം എൽ. പി. സ്കൂൾ, വണ്ണത്താൻ കണ്ടി എൽ. പി. സ്കൂൾ, ഒളവിലം നോർത്ത് എൽ. പി സ്കൂൾ, കവിയൂർ എൽ. പി സ്കൂൾ, ഒളവിലം എൽ. പി സ്കൂൾ എന്നിവ ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂളുകളാണ്. അടിസ്ഥാന സൗകര്യങ്ങൾ പുതിയ അടിസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിൽ ആവശ്യമാണ് സ്കൂളിനു സ്വന്തമായി കളി സ്ഥലവും കിണറും പൈപ്പ് ലൈനും ഉണ്ട്. സ്റ്റുഡന്റസ് ഫ്രണ്ട്ലി ടോയ്ലെറ്റുകൾ സ്കൂളിൽ കൂടുതൽ ആവശ്യമുണ്ട്. ക്ലാസ്സ് റൂം ഇടച്ചുമർ ഇല്ലാത്തത് പ്രവര്ത്തനത്തെ ബാധി ക്കുന്നു. സ്കൂളിനടുത്തു കൂടി ബസ് റൂട്ടില്ലാത്തത് കുട്ടികൾ കുറയാൻ കാരണമാണ്. നെറ്റ്, ക്യാമറ, പ്രൊജക്റ്റർ, പ്രിൻറർ എന്നിവ ഇല്ലാത്തത് പഠന പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ശക്തി അർപ്പണബോധത്തോടുകൂടി പ്രവര്ത്തിക്കുന്ന കുട്ടികളുടെ പഠനകാര്യങ്ങളിൽ താല്പര്യമുളള രക്ഷാകർത്തിയ സമൂഹം. ആത്മാർത്ഥതയോടെ പ്രവൃത്തിക്കുന്ന അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിലും പാടിയതെര പ്രവത്തനങ്ങളിലും ഒരു പോലെ മികവു പുലർത്തിയ ഒളവിലം യു. പി. സ്കൂൾ ഇന്നും അതേ രീതിയിൽ തുടരുന്നു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ എല്ലാ അധ്യാപകരും എന്നും ശ്രദ്ധാലുക്കളാണ്
മാനേജ്‌മെന്റ്
നൂറ്റാണ്ട് പിന്നിടുന്ന ഒളവിലം യു. പി സ്കൂളിന്റ സ്ഥാപകമാനേജർ കെ. പി കുഞ്ഞിരാമൻ മാസ്റ്ററാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഒളവിലം ദേശത്തെ അറിവിന്റെ വെളിച്ചം പകരാൻ വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത് സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടർന്ന് മകൾ കെ പി ശാരദയാണ് സ്കൂളിൽ മാനേജരായി പ്രവർത്തിച്ചു വന്നിരുന്നത്. വിദ്യാലയത്തിൽ പഠനം നടത്തി സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിഛ് പ്രഗത്ഭ വ്യക്തിത്വങൾ അനവധിയാണ്.
മുൻസാരഥികൾ
കെ. വി. ജാനകി ടീച്ചർ 34 വർഷത്തോളം എച്ഛ് എം. പിന്നീടുള്ള എച്ഛ് എമ്മുമാർ രാമചന്ദ്രൻ മാസ്റ്റർ, പി. കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ. പി. സാവിത്രി ടീച്ചർ, കെ. ചന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ. വി. സൗദാമിനി ടീച്ചർ, കെ. പി. സാവിത്രി, കെ. ചന്ദ്രൻ, പവിത്രൻ കെ കൂലോത്തു, അജിത. ടി. ടി, സതി കൂലോത്, വി. പി. രമേശൻ, വി. കെ. ഭാസ്കരൻ, പി. കെ രവീന്ദ്രൻ മൊയ്തു ഹാജി പാറേമ്മൽ, കെ വിശ്വനാഥൻ വക്കീൽ, ഡോക്ടർ വൈശാഖ് കെ, ഡോക്ടർ നിരഞ്ജന, കവിയൂർ രാജഗോപാലൻ അത്തിയൂർ രാഗവൻ, എം. എൻ. സുരേഷ് ഗോപാലകൃഷ്ണൻ സി. എച്ഛ്., വി. കെ ശ്രീധരൻ, പി ചന്ദ്രൻ ചെറിയത്ത്, പി. ആർ. സുശീല കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ