ഒളവിലം യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

1917 ൽ സ്ഥാപിതമായ ഒളവിലം യു. പി. സ്കൂളിന്റെ കെട്ടിടവും മേശ, കസേര, ഡെസ്ക്, ബെഞ്ച്‌ എന്നിവയും പഴക്കമുള്ളവയാണ് ആവശ്യത്തിനു അലമാരകളും കസേരകളും പുതിയവ സ്കൂളിലുണ്ട് ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സ്‌ ഉള്ള സ്കൂളിൽ ഒന്ന് മുതൽ നാലു വരെ രണ്ടു ഡിവിഷനുകൾ വീതവും ഉണ്ടായിരുന്നു. 2013-14 ആകുമ്പോഴേക്കും ഒന്നു മുതൽ ഏഴ് വരെ ഓരോ ഡിവിഷൻ ക്ലാസ്സ്‌ മാത്രമായി മാറി. കർഷകത്തൊഴിലാളികളും നിർമാണ തൊഴിലാളികളും ഉള്ക്കൊള്ളുന്ന സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്. രക്ഷിതാക്കൾ അവരെക്കൊണ്ടാകും വിധം സഹായിച്ചിട്ടുണ്ട് ഇപ്പോൾ സഹായിക്കുന്നുമുണ്ട്.പൂർവവിദ്യാർഥികൾ ഉന്നത ഔദ്യോഗിക പദവിയിലിരിക്കുന്നവരുമായിട്ടുണ്ട്. 2013-14 വർഷത്തിൽ ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്തി മെഡിക്കൽ എന്ട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയിട്ടുണ്ട്. തിരുവംഗലം എൽ. പി. സ്കൂൾ, വണ്ണത്താൻ കണ്ടി എൽ. പി. സ്കൂൾ, ഒളവിലം നോർത്ത് എൽ. പി സ്കൂൾ, കവിയൂർ എൽ. പി സ്കൂൾ, ഒളവിലം എൽ. പി സ്കൂൾ എന്നിവ ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂളുകളാണ്. അടിസ്ഥാന സൗകര്യങ്ങൾ പുതിയ അടിസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിൽ ആവശ്യമാണ് സ്കൂളിനു സ്വന്തമായി കളി സ്ഥലവും കിണറും പൈപ്പ് ലൈനും ഉണ്ട്. സ്റ്റുഡന്റസ് ഫ്രണ്ട്ലി ടോയ്ലെറ്റുകൾ സ്കൂളിൽ കൂടുതൽ ആവശ്യമുണ്ട്. ക്ലാസ്സ് റൂം ഇടച്ചുമർ ഇല്ലാത്തത് പ്രവര്ത്തനത്തെ ബാധി ക്കുന്നു. സ്കൂളിനടുത്തു കൂടി ബസ്‌ റൂട്ടില്ലാത്തത് കുട്ടികൾ കുറയാൻ കാരണമാണ്. നെറ്റ്, ക്യാമറ, പ്രൊജക്റ്റർ, പ്രിൻറർ എന്നിവ ഇല്ലാത്തത് പഠന പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. അദ്ധ്യാപകരുടെ ഐ. ടി യിലെ പരിജ്ഞാനക്കുറവ് വിവര സാങ്കേതിക വിദ്യ ക്ലാസ്സ് മുറിയിൽ ഫലപ്രദമായി പ്രയോഗിക്കുന്നതിനും ഐ. ടി എനേബിൾഡ് ക്ലാസ്സ്‌റൂം ട്രാന്സാക്ഷനുള്ള വിവിധ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ശക്തി അർപ്പണബോധത്തോടുകൂടി പ്രവര്ത്തിക്കുന്ന കുട്ടികളുടെ പഠനകാര്യങ്ങളിൽ താല്പര്യമുളള രക്ഷാകർത്തിയ സമൂഹം. ആത്മാർത്ഥതയോടെ പ്രവൃത്തിക്കുന്ന അദ്ധ്യാപകർ സാധ്യതകൾ :-ഐ. ടി പരിജ്ഞാനമുള്ള ഒരു അധ്യാപികയെ പ്രത്തേയികം നിയമിഛ് ഐ. ടി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം