അറുമുഖ വിലാസം എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത് ഉപജില്ലയിലെ പാതിരിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ.
അറുമുഖ വിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
പാതിരിയാട് ശങ്കരനെല്ലൂർ . പി.ഒ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 3 - 1939 |
വിവരങ്ങൾ | |
ഇമെയിൽ | arumukhavilasamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14345 (സമേതം) |
യുഡൈസ് കോഡ് | 32020400501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ ടി. |
പി.ടി.എ. പ്രസിഡണ്ട് | മോഹനൻ പി. |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന .പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തികച്ചും ഗ്രാമീണ മായ ഒരു പ്രദേശത്തെ അക്ഷരത്തെളിച്ചത്തിലേക്ക് നയിക്കുന്നതിനായി, ശ്രീ.ജി.വി.ക്യഷ്ണപ്പണിക്കർ കണ്ട സ്വപ്നമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ. 1921ൽ ഗുരുകുല വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന് 1939 മാർച്ച് 1 പ്രാഥമികവിദ്യാലയമായി സർക്കാർ അംഗീകാരം ലഭിച്ചു .പുല്ലായിക്കുടിയിലെ ശ്രീ.അമ്പു എന്നവർ ജി.വി.കൃഷ്ണപ്പണിക്കർക്ക് സൗജന്യമായി അനുവദിച്ചുകൊടുത്ത അര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.വെറുമൊരു ഓല മേഞ്ഞ കെട്ടിടം.1971 ൽ പുതുക്കി പണിയുന്നതിനായി ഒരു വർഷത്തോളം അധ്യയനം ശ്രീ എളഞ്ചേരി മഠപ്പുരയ്ക്കു സമീപമുള്ള ഒരു വീട്ടിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.ശ്രീ കെ.കെ ഗോവിന്ദൻ മാസ്റ്റരുടെ കാലത്താണ് ഇന്നു കാണുന്ന നിലയിലേക്ക് കെട്ടിടം മാറി വന്നത്. പിന്നീടു വന്ന ഓരോ ഹെഡ്മാസ്റ്റർമാരും അവരാൽ കഴിയുന്ന സംഭാവനകൾ നൽകി. അവരുടെ പരിശ്രമത്താൽ കുടിവെള്ള കിണർ, ശുചി മുറി, യൂറി നൽസ്, കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, പ്രീ പ്രൈമറി യൂണിറ്റ് എന്നിവ ഉണ്ടായി തീർന്നു. കലാകായിക മേഖലകളിൽ പലതവണ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വിദ്യാലയം ,ഇംഗ്ലീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ അമിത താത്പര്യം മൂലമുള്ള പ്രയാസങ്ങൾ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. സ്കൂളിന്റെ പേരിനുമുണ്ട് ഒരു ചരിത്രം. സന്യാസിയായിരുന്ന ജി.വി കൃഷ്ണപ്പണിക്കരെ, സ്വാമി ഗുരിക്കൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്, ആ സ്വാമി നാമം ഓർക്കുന്നതിനായി അന്നുള്ളവർ ചേർന്ന് സുബ്രഹ്മണ്യസ്വാമി എന്നർത്ഥം വരുന്ന അറുമുഖൻ എന്ന പേരു ചേർത്ത് അറുമുഖവിലാസം എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്തു.ശ്രീ.കെ.കെ ഗോവിന്ദൻ മാസ്റ്ററുടെ കാലത്ത്, ഗോവിന്ദൻ മാസ്റ്റരുടെ സ്കൂൾ എന്നും നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ ഒറ്റ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നു .കൂടാതെ സ്ഥിരമായ ഒരു സ്റ്റേജും, കമ്പ്യൂട്ടർ ലാബും, പാചകപ്പുരയും അനുബന്ധമായുണ്ട്.അര ഏക്കർ സ്ഥലമുള്ള സ്കൂൾ കോമ്പൗണ്ടിന് നല്ലൊരു ചുറ്റുമതി ലും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ചെറിയൊരു കളിസ്ഥലവും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറിയും യൂറി നൽസും ഉണ്ട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കുടിവെള്ള കിണറും ജലവിതരണ സംവിധാനവും സ്കൂളിന്റെ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സ്വയം രക്ഷ മുൻനിർത്തി താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കരാട്ടേ പരിശീലനം നൽകി വരുന്നു. ശ്രീ സു ധർ കണ്ണൂരിന്റെ മുഖ്യ ശിക്ഷണത്തിൽ, ശ്രീ.സജീവൻ.എ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. തികച്ചും സൗജന്യമായാണ് ശ്രീ.സജീവൻ ഈ സ്തുത്യർഹ സേവനം നിർവഹിക്കുന്നത്
ജൂൺ ജൂലായ് മാസത്തിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നു.15 വർഷമായി തുടരുന്ന ഈ പരിശീലന പരിപാടിയിലൂടെ സ്കൂളിൽ നിന്നും പുറത്തു വരുന്ന മിക്കവാറും കുട്ടികൾക്ക് നീന്തൽ പരിശീലിക്കുവാൻ സാധിക്കുന്നുണ്ട്. 42 വർഷമായി നടത്തി വരുന്ന സ്കൂൾ വാർഷികം ഇന്നും നാടിന്റെ ഉത്സവമായി നാട്ടുകാരും രക്ഷിതാക്കളും കൊണ്ടാടുന്നു. നാട്ടുകാരും ,പൂർവ്വ വിദ്യാർത്ഥികളും ,അധ്യാപകരും ,വിദ്യാർത്ഥികളും ,രക്ഷിതാക്കളും പങ്കെടുക്കുന്നു മത്സരങ്ങുളം ,കലാപരിപാടികളും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ് ദിനാചരണങ്ങൾ പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടിയാണ് നടത്തപ്പെടുന്നത്.
മാനേജ്‌മെന്റ്
ശ്രീ.ജി.വി.കൃഷണപ്പണിക്കരായിരുന്നു സ്ഥാപകമാനേജർ അദ്ദേഹത്തിനു ശേഷം ബന്ധുവായ ശ്രീ.ദാമുഗുരിക്കളിലേക്കും തുടർന്ന് മകനായ ശ്രീ.ചിന്നൻ ഗുരി കളിലേക്കും മാനേജ്മെന്ന് വന്നു ചേർന്നു. പിന്നീട് അദ്ദേഹം അനുജനായ ശ്രീ സുകുമാരന് കൈമാറുകയും, അസുഖം കാരണം നടത്തിപ്പ് പ്രയാസകരമായതിനാൽ അദ്ദേഹം മാനേജ്മെന്റ് ശ്രീ എ.ദിനേശന് കൈമാറി.മാനേജർ എന്ന നിലയിൽ ഭൗതീക സാഹചര്യം വർദ്ധിപ്പിക്കുന്നതിൽ ശ്രീ.ദിനേശൻ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.നിലവിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റിലാണ് വിദ്യാലയം മുന്നോട്ട് പോകുന്നത്.
മുൻസാരഥികൾ
ശ്രീ .ജി. വി. കൃഷ്ണപ്പണിക്കർ തന്നെയായിരുന്നു സ്ഥാപക മാനേജരും ഹെഡ്മാസ്റ്റരും അദ്ദേഹത്തോടൊപ്പം ശ്രീ .കമ്മാരൻ, ശ്രീ വി.ഗോവിന്ദൻ ,ശ്രീ.പി.കുഞ്ഞിക്കണ്ണൻ, ശ്രീമതി. യു നാരായണി എന്നിവരും അധ്യാപനം നിർവ്വഹിച്ചു. പിന്നീട് അധ്യാപകനായി എത്തിച്ചേർന്ന ശ്രീ .കെ.കെ ഗോവിന്ദൻ മാസ്റ്റർ 36 വർഷം ഹെഡ്മാസ്റ്റരായി സേവനമനുഷ്ഠിച്ചു.ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ അദ്ദേഹത്തിന്റെ കാലത്താണ് വിദ്യാലയം ഭൗതീകമായും അക്കാദമികമായും ഏറ്റവും കൂടുതൽ വളർന്നത്. ഇതിനിടയിൽ ശ്രീ ,കമ്മാരൻ മാസ്റ്റരുടെയും ,നാരായണി ടീച്ചറുടെയും ഒഴിവിലേക്ക് വന്നു ചേർന്ന ശ്രീ.പി.ശശിധരനും, ശ്രീമതി .യു. സരസ്വതിയും രണ്ടാം തലമുറയിലെ പ്രഗദ്ഭരാണ് 'ശ്രീമതി. യു. സരസ്വതി അകാലത്തിൽ മരണപ്പെട്ടു. ഈ ഒഴിവിലേക്ക് ശ്രീമതി വി.സാവിത്രി നിയമിതയായി. കൂടാതെ ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ ഒഴിവിൽ മകൾ ശ്രീമതി. ടി. സുവർണിനിയും നിയമിക്കപ്പെട്ടു. ശ്രീ.വി.ഗോവിന്ദൻ മാസ്റ്റർ വിരമിച്ച ഒഴിവിലേക്ക് നിയമിക്കപ്പെട്ട ശ്രീ.എം രവീന്ദ്രൻ 27 വർഷം അധ്യാപക നായും ഒരു വർഷം പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു.പ്രസംഗം കവിതാ രചന എന്നിവയിൽ തത്പരനായിരുന്നു ഇദ്ദേഹം.1994 ൽ ശ്രീ.കെ.കെ ഗോവിൻ മാസ്റ്റർ വിരമിച്ചപ്പോൾ .ശ്രീ, ടി .ചന്ദ്രൻ പ്രസ്തുത ഒഴിവിൽ നിയമിതനായി ശ്രീ പി.ശശിധരൻ ഹെഡ്മാസ്റ്റരുമായി .12 വർഷം പ്രധാന്യാപകനായിരുന്ന ഇദ്ദേഹം വിരമിച്ച ഒഴിവിലേക്ക് മകളായ ശ്രീമതി ലിജിഷ.പി.കെ പ്രവേശിച്ചു തുടർന്ന് 5 വർഷം ശ്രീമതി. ടി. സുവർണിനിയും 4 വർഷം ശ്രീമതി.വി.സാവിത്രിയും 1 വർഷം ശ്രീ .എം.രവീന്ദ്രനും പ്രധാനാധ്യാപകരായിരുന്നു. 1916 ഏപ്രിൽ 1ന് ശ്രീ.ടി ചന്ദ്രൻ പ്രധാനധ്യാപകന്റെ സ്ഥാനം ഏറ്റെടുത്തു. ഇതിനിടയിൽ വിരമിച്ച ശ്രീമതി. ടി. സുവർണിനി ,ശ്രീമതി സാവിത്രി, ശ്രീ.എം രവീന്ദ്രൻ എന്നിവരുടെ ഒഴിവിലേക്ക് ശ്രീമതി. ധനിഷ' കെ, ഹൃദ്യ കെ.പി., സൗര്യ കെ.പി എന്നീ യുവനിര നിയമിക്കപ്പെട്ടു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ പ്രസിദ്ധരായ നിരവധി പൂർവ്വ വിദ്യാർത്ഥികളുണ്ടെങ്കിലും എടുത്തു പറയാവുന്ന പേരുകളാണ് ഡോക്ടർ ടി.ബാലൻ., ശാസ്ത്രജ്ഞനായജഷിൻ എസ് ജി എന്നിവരുടേത്. ഇവരെ കൂടാതെ സർക്കാരിന്റെ വിവിധ തസ്തികകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗദ്ഭർ വേറെയും ഉണ്ട് താനും'
വഴികാട്ടി
- തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14കിലോമീറ്റർ)
- തലശ്ശേരി ബസ്സ് സ്ററാൻ്റിൽ നിന്നും 15 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
- കൂത്തുപറമ്പ ബസ്സ് സ്ററാൻ്റിൽ നിന്നും 5.4 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
വിദ്യാലയത്തിന്റെ ഇന്നോളമുള്ള വഴികളിൽ വളർച്ചയിൽ ദിശാബോധം നൽകുന്നതിൽ പൂർവ്വ വിദ്യാർത്ഥിയും ,സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റരുമായിരുന്ന, ശ്രീ.വി.കെ ഗോപാലൻ മാസ്റ്റരുടെ പങ്ക് സ്തുത്യർഹമാണ് കൂടാതെ പി.ടി.എ പ്രസിഡണ്ടുമാരായ ശ്രീ.എം സുരേന്ദ്രൻ, ഇ.സുരേഷ്, എം ,സനിൽ കുമാർ.സി.രഘുനാഥൻ എന്നിവരുടെ പങ്കും ,ശ്രീ.എൻ.ദിവാകരൻ നമ്പ്യാരുടെയും കുടുംബത്തിന്റെ യും പങ്കും എടു പറയേണ്ടവയാണ്.വിദ്യാലയം സ്ഥാപിക്കുന്ന കാലത്ത് സൗജന്യമായി സ്ഥലം വിട്ടു കൊടുത്ത പുല്ലായിക്കുടി കുടുംബത്തിന്റെ സുമനസും പ്രകീർത്തിക്കപ്പെടേണ്ടതാണ്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14345
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ