സഹായം Reading Problems? Click here


ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13311 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
പ്രമാണം:School-
വിലാസം
P.O.IRIVERI, KANNUR

IRIVERI
,
670613
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9447540281
ഇമെയിൽiriveriwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13311 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലKANNUR
ഉപ ജില്ലകണ്ണൂർ നോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം39
പെൺകുട്ടികളുടെ എണ്ണം50
വിദ്യാർത്ഥികളുടെ എണ്ണം89
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDUL AZEEZ P
പി.ടി.ഏ. പ്രസിഡണ്ട്ABDUL MUTHALIB P
അവസാനം തിരുത്തിയത്
25-09-202013311


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ

    1932 ൽ സ്ഥാപിതമായ ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ പിന്നോക്ക വിഭാഗമായ മുസ്ലിം ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ ടി അഹമ്മദ് കുട്ടി മാസ്റ്റരാണ് സ്ഥാപിച്ചത്. കാവുങ്കൽ പറമ്പിൽ സ്ഥിതി ചെയ്യുന്നതിനാൽ കാവുങ്കൽ സ്കൂൾ എന്ന അപര നാമത്തിലും ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്.

 വിദ്യാലയത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ 99% പഠിതാക്കളും പിന്നോക്കവിഭാഗമായ മുസ്ലിം ജനവിഭാഗമാണ്.

 മുസ്ലിം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 20/08/2009 മുതൽ ജനറൽ കലണ്ടർ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. 2016-17 വർഷത്തിൽ 89 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിൽ 36 കുട്ടികളും പഠിക്കുന്നുണ്ട്.അഞ്ച് അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തിൽ രണ്ടു അധ്യാപികമാരും ഒരു ആയയും ജോലിചെയ്യുന്നു പി ടി എ യാണ് പ്രീപ്രൈമറി വിഭാഗം നടത്തുന്നത്.
 പിന്നോക്ക വിഭാഗമായ മുസ്ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റർ വിദ്യാലയം സ്ഥാപിക്കുമ്പോൾ ആയില്യത്ത് കുറ്റ്യേരി തറവാട്ടുകാരാണ് സ്ഥലം അനുവദിച്ചത്.പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുടെ തറവാടാണ്  ആയില്യത്ത് കുറ്റ്യേരി.
 1970ൽ ഈ വിദ്യാലയം ഇരിവേരി മഹല്ല് കമ്മിറ്റി (ഹിദായത്തുൽ ഇസ്ലാം സഭ) ഏറ്റെടുത്തു.1983 മുതൽ പോസ്റ്റ്‌ കെ.ഇ.ആർ ബിൽഡിംഗിലേക്ക് മാറി വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
 ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മുൻകാല അധ്യാപകർ ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റർ, പി.രാഘവൻ മാസ്റ്റർ(01/05/1946-30/05/1981)കെ.കൃഷ്ണൻ നമ്പ്യാർ എന്ന ഉണ്ണിമാസ്റ്റർ (03/04/1950-30/04/1982)പി.വി.ചിണ്ടൻ നായർ (31/12/1953–30/04/1980) വി.കെ.പാറുഅമ്മാൾ (14/08/1956-30/04/1975) എം.വി.അബ്ദുറഹിമാൻ മാസ്റ്റർ (02/07/1960-30/07/1969)വി.കെ.ശാന്തകുമാരി (15/07/1963-01/08/1965) പി.അബ്ദുറഹിമാൻ മാസ്റ്റർ (01/06/1975-30/04/1991) എസ്‌.അബ്ദുറഹിമാൻ മാസ്റ്റർ (30/07/1969-30/04/2002) എൻ.വി.ഇ.പി. പങ്കജാക്ഷി(14/07/1985-30/04/2007) എന്നിവരാണ്.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിലെ ഭൌതികാന്തരീക്ഷം – നിലവിലെ അവസ്ഥ: വിഭാഗം നിലവിലുള്ളത് ഇനി ആവശ്യമുള്ളത് അഡിഷനൽ ക്ലാസ്സ് മുറി:ഉണ്ട് - ആൺ കുട്ടികൾക്കുള്ള ടോയിലറ്റ്:ഉണ്ട് - പെൺ കുട്ടികൾക്കുള്ള പ്രത്യേക ടോയിലറ്റ്:ഉണ്ട് - സുരക്ഷിതവുംആവശ്യാനുസരണം ഉപയോഗിക്കുവാൻകഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം:ഉണ്ട് - പ്രധാന അധ്യാപക മുറി:ഉണ്ട് - ചുറ്റുമതിൽ/ഹരിത വേലി/ മറ്റു വേലികൾ:ഇല്ല കളിസ്ഥലം ഉണ്ട് - ക്ലാസ്സ് മുറിയിൽ റാമ്പ് വിത്ത്‌ ഹാൻഡ്‌ റെയിൽ :ഉണ്ട് അടുക്കള :ഉണ്ട് ഭക്ഷണ ശാല : ഇല്ല കമ്പ്യുടർ ലാബ്‌ : ഉണ്ട് ഇനിയും കമ്പ്യുട്ടറുകൾ ആവശ്യമുണ്ട്. ഇന്റർനെറ്റ്‌ കണക്ഷൻ ഇനിയും ലഭിച്ചിട്ടില്ല. അഡാപ്റ്റഡ ടോയിലറ്റ് സൌകര്യങ്ങൾ ആവശ്യമുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നവയാണ്ഓരോ ക്ലാസ്സ് മുറിയും. ഫാൻ എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്. യു പി വിദ്യാലയമല്ലാത്തതിനാൽ ഗേൾസ് ഫ്രണ്ട് ലി ടോയിലെറ്റ് (ഇന്സിനെറ്റെർ സൌകര്യത്തോടു കൂടിയത്) ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • [ [ { [PAGENAME} ] /നേർക്കാഴ്ച | നേർക്കാഴ്ച‍‍‍‍‍] ]

മാനേജ്‌മെന്റ്

HIDAYATHUL ISLAM SABHA, IRIVERI P.O.IRIVERI-670613, KANNUR Dt.

മുൻസാരഥികൾ

പി.രാഘവൻ മാസ്റ്റർ(01/05/1946-30/05/1981) കെ.കൃഷ്ണൻ നമ്പ്യാർ എന്ന ഉണ്ണിമാസ്റ്റർ (03/04/1950-30/04/1982) പി.അബ്ദുറഹിമാൻ മാസ്റ്റർ (01/06/1975-30/04/1991)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി ഇരിവേരിയിൽ എത്താം, കണ്ണൂരിൽ നിന്നും ചാല, തന്നട വഴിയും ചാല കൊയ്യോട് വഴിയും ഇരിവേരിയിൽ എത്താം.

https://www.google.co.in/maps/place/IRIVERI+WEST+L+P+SCHOOL/@11.8619803,75.4668206,17z/data=!3m1!4b1!4m5!3m4!1s0x3ba424d1fb035e9f:0xfe32692096a9d3b3!8m2!3d11.8619751!4d75.4690146?hl=en