സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല് | |
---|---|
വിലാസം | |
മാലക്കല്ല് മാലക്കല്ല് പി.ഒ. , 671532 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0467 2225157 |
ഇമെയിൽ | 12355stmarysaups@gmail.com |
കോഡുകൾ | |
യുഡൈസ് കോഡ് | 32010500512 |
വിക്കിഡാറ്റ | Q64398544 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളാർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 269 |
പെൺകുട്ടികൾ | 276 |
ആകെ വിദ്യാർത്ഥികൾ | 545 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | ൦ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി എം എ |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണ കുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിൽ, വിസിറ്റേഷൻ സന്യാസിനികളായ സി. ബർക്കുമാൻസ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തിൽ അൺഎയ്ഡഡ് സ്ക്കൂളായി 1 മുതൽ 5 വരെ ക്ളാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എൽ പി സ്ക്കൂൾ മാലക്കല്ല് എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി. 1948 ൽ ഏകാദ്യാപകവിദ്യാലയമായി അംഗീകാരം ലഭിക്കുബോൾ ഇവിടെ 200 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകൻ. പിന്നീട് പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാൻ എന്നിവർ അദ്ധ്യാപകരായി. 1961 ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തനം തുടങ്ങി. 1962 ജൂൺമാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 2012 ൽ, യു പി സ്ക്കൂളായി ഉയർത്തപ്പെട്ടതിൻറ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഹോസ്ദുർഗ് ഉപജില്ലയിലേയും കോട്ടയം കോർപ്പറേറ്റ് മാനേജ്മെൻറിലേയും ഏറ്റവും വലിയ ഈ up സ്ക്കൂൾ കലാ-കായിക, ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ നിരവധി തവണ ചാബ്യൻമാരായിട്ടുണ്ട്.2002-03 വർഷത്തിൽ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
അസംബ്‌ളി ഹാൾ ,സ്കൂൾ വാഹനങ്ങൾ ,മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
പഠനോത്സവം
ക്ലബ്ബുകൾ
പ്രസസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്‌സി ഫിലിപ്പ് സി പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ
1 | |||
---|---|---|---|
2 | |||
3 | |||
4 |
വഴികാട്ടി
- കാഞ്ഞങ്ങാട് നിന്ന് 32 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു
- പാണത്തൂർ റൂട്ടിൽ മാലക്കല്ല്
- മാലക്കല്ല് പളളിക്ക് സമീപം
- കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ മാലക്കല്ലിൽ
-
ESSA SAJAN 1A
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ