ജി.യു.പി.എസ്. കോട്ടിക്കുളം
(12240 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. കോട്ടിക്കുളം | |
---|---|
വിലാസം | |
പാലക്കുന്ന് ബേക്കൽ പി.ഒ. , 671318 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04672 238177 |
ഇമെയിൽ | gupschoolkottikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12240 (സമേതം) |
യുഡൈസ് കോഡ് | 32010400112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദുമ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 156 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | HARIDAS |
പി.ടി.എ. പ്രസിഡണ്ട് | യൂസഫ് പള്ളിക്കാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷത്ത് സെയ്ദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1906-ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കൻ കർണ്ണാടക ജില്ലാ ബോർഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാർത്ഥികളും. ഒന്നാം ക്ലാസുമുതൽ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാർലമെന്റ് സെന്റർ മെമ്പറായ ഖാൻ ബഹദൂർ മുഹമ്മദലി ഷംനാട്ഉൽഘാടനം ചെയ്തു. കാലങ്ങൾക്കുശേഷം വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകൾ നിലവിൽ വന്നു. ഇതിനിടയിൽ 1962- ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടർന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുൽഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.അതോടൊപ്പം അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ബാച്ച് 1964-ൽ പുറത്തുവന്നു. ആദ്യകാല പ്രധാന അദ്ധ്യാപകന്മാരായി ഇ.കൃഷ്ണൻ നായർ, മുത്തു മാസ്റ്റർ, അക്ബർ മാസ്റ്റർ, അമ്പു മാസ്റ്റർ, കോട്ടിക്കുളം വി.രാമൻ മാസ്റ്റർ എന്നീ യശ്ശ: ശരീരരായ അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിരുന്നു.ഈ സ്കൂളിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച പ്രധാനാദ്ധ്യാപകരായ കരുണാകരൻ മാസ്റ്ററും അബ്ദുൾ റഹിമാൻ മാസ്റ്ററും ഇവർക്കുപുറമെ ഫി.ദേവി ടീച്ചർ, തമ്പാൻ മാസ്റ്റർ അബ്ദുല്ല മാസ്റ്റർ, ദിവാകരൻ മാസ്റ്റർ ,കല്യാണി ടീച്ചർ പഠിപ്പിച്ചതിന്റെയും നല്ല നാളുകളെ അയവിറക്കി ഇന്നും നാട്ടുകാരായി നമുക്കിടയിലുണ്ട്. 1970- ൽ കേരളത്തിൽ ആദ്യമായി ബാലകലോത്സവം എന്ന പേരിൽ കുട്ടികളുടെ കലാസാഹിത്യ മത്സരക്സിബിഷൻ മേളയും ജനങ്ങൾക്കിടയിൽ വിസ്മയമായിരുന്നു. ഏഷ്യാവൻകരയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന യുവ ജനോത്സവത്തിന്റെ പിറവി ഈ സ്കൂളിലായിരുന്നു എന്നത് ചരിത്ര സത്യമാണ്.കളിസ്ഥലമില്ലാത്ത ഈ സ്കൂൾ തുടർച്ചയായി നാലു വർഷത്തോളം ബേക്കൽ ഉപജില്ലാ കായിക മേളയിൽ സ്കൂൾ ചാമ്പ്യൻഷിപ്പും വ്യക്തിഗത ചാമ്പ്യൻഷിപ്പും നിലനിർത്തിയതും ചിലപ്പോൾ ചരിത്രമായി അവശേഷിക്കാം.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12240
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ