ജി എഫ് യു പി എസ് കീഴൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് യു പി എസ് കീഴൂർ | |
---|---|
വിലാസം | |
KIZHUR Chandragiri പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | 11459gfupschoolkizhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11459 (സമേതം) |
യുഡൈസ് കോഡ് | 32010300512 |
വിക്കിഡാറ്റ | Q64399043 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീവത്സൻ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല സലാം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1918 -ൽ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റിൽ) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സിൽ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുകയും സർക്കാർ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.കൂടുതൽ വായീക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂൾ ലൈബ്രറി, കംപ്യുട്ടർ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാൾ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്. 17 കമ്പ്യൂട്ടറുകൾ, ഒരു പ്രൊജക്ടർ, 3 പ്രിന്ററുകൾ, ഇന്റർനെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നല്ല പാഠം -കൃഷികൾ---വാഴ , നെല്ല് , പച്ചക്കറി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തി പരിചയം കല-കായിക പ്രവർത്തനങ്ങൾ ശുചീകരണസ്ക്വാഡ്
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസർക്കാർ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. എച്ച് എം കോൺഫറൻസ് വിശദാംശങ്ങൾ പ്രത്യേക എസ്ആർജി ചേർന്ന് അദ്ധ്യാപകർക്ക് നൽകി. സ്കൂൾ എസ് എം സി ചെയർമാൻ , പി ടി എ പ്രസിഡണ്ട് എന്നിവർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തു. തുടർന്ന് സ്കൂളിൽ പോസ്റ്റർ ,ബ്രോഷർ, ബാനർ എന്നിവ ലഭ്യമാക്കി പൊതുജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിച്ചു. പൂർവ്വവിദ്യാർത്ഥികൾ, പി ടി എ , എം പി ടി എ , എസ് എം സി പ്രവർത്തക സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഗൃഹസന്ദർശനം നടത്തി. 27/01/2017 നു രാവിലെ അസംബ്ളി ചേർന്നു. കുട്ടികൾ, രക്ഷിതാക്കൾ , അദ്ധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്ക് പൊതുവിദ്യാസസംരക്ഷണയജ്ഞ പരിപാടിയുടെ വിശദാംശങ്ങൾ ഹെഡ്‌മാസ്റ്റർ നൽകി. തുടർന്ന് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സംരക്ഷണവലയം തീർത്തു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു. യോഗത്തിൽ ഏകദേശം 70 ഓളം പേർ പങ്കെടുത്തു.
മാനേജ്‌മെന്റ്
കാസർഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കീഴൂർ ഗവ.ഫിഷറീസ് യു .പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജൻസികളിൽ നിന്നും നിർലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.
നേട്ടങ്ങൾ
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സാമിക്കുട്ടി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, എ നാരായണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, മുഹമ്മദ്കുഞ്ഞി മാസ്റ്റർ,സേവ്യർ ആന്റണി മാസ്റ്റർ2017, കെ പി ലക്ഷ്‌മണൻ മാസ്റ്റർ(2017-18), എം.നാരായണൻ മാസ്റ്റർ (2018-19),
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
എൻ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവർത്തകൻ) ഡോ.രാമചന്ദ്രൻ(ശാസ്ത്രജ്ഞൻ ഐ .എസ്. ആർ. ഒ.) ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)
അധിക വിവരങ്ങൾ
വഴികാട്ടി
- കളനാട് റെയിൽവെ സ്റ്റേഷനിൽ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട് അടുത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
- കാസർഗോഡ് - ചെമ്പരിക്ക റൂട്ടിൽ കീഴൂർ ടൗണിൽ നിന്ന് 100മീറ്റർ പടിഞ്ഞാറ്
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11459
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ