സഹായം Reading Problems? Click here


ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ

Schoolwiki സംരംഭത്തിൽ നിന്ന്
(11447 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ
School-photo.png
വിലാസം
ജി.ഡബ്ള്യു.എൽ.പി.സ്‌കൂൾ.ഷിരിബാഗിലു പിൻ കോഡ്= 671124

ഷിറിബാഗിലു
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04994240600
ഇമെയിൽlpsshiribagilu@gmail.com
കോഡുകൾ
സ്കൂൾ കോഡ്11447 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ മലയാളം ,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം160
പെൺകുട്ടികളുടെ എണ്ണം186
വിദ്യാർത്ഥികളുടെ എണ്ണം346
അദ്ധ്യാപകരുടെ എണ്ണം19
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീലാമണി.എസ്
പി.ടി.ഏ. പ്രസിഡണ്ട്ക‌ുഞ്ഞിക്കോയ തങ്ങൾ
അവസാനം തിരുത്തിയത്
26-04-2020Ajamalne


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

== ചരിത്രം ==സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ.'സിരി'(സമ്പത്ത്),'ബാഗിലു'(വാതിൽ) എന്നീ വാക്കുകളിൽ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ൽ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോർഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആൾവയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് 6 ഏക്കർ സ്ഥലത്തുള്ള ഈ വെൽഫെയർ സ്‌കൂൾ.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂർ,ഷിരിബാഗിലു പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഹരിജൻ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവൺമെൻറിനു കെെമാറുകയായിരുന്നു.പുളിക്കൂർ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മിൽ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വർഷങ്ങളിൽ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല അക്കാദമിക മികവിന‌ും കാരണമായി.2006-ൽ സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച ന‌ൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെട‌ുത്തു.

== ഭൗതികസൗകര്യങ്ങൾ ==ഞങ്ങളുടെ വിദ്യാലയത്തിന് 6.67 ഏക്കർ സ്ഥലവും അടച്ചുറപ്പുള്ള 17 ക്ലാസ് മുറികളും വിശാലമായ മെെതാനവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റ് കോംപ്ലക്സ‌ുകളും യഥേഷ്ടം കുടിവെള്ള സൗകര്യവുമുണ്ട്. ടെെൽസ് പതിപ്പിച്ച് വെെദ്യുതീകരിച്ച നല്ല ഫർണിച്ചറ‌ുകളും ഫാനുമുള്ള ക്ലാസ്‌മുറികൾ, മൾട്ടിപർപ്പസ് കമ്പ്യ‌ൂട്ടർ ലാബ്, ക‌ുട്ടികള‌ുടെ ആകാശവാണി തുടങ്ങിയ സൗകര്യങ്ങള‌ും ഇവിടെയ‌ുണ്ട്. ലാപ്‌ടോപ്പ‌ുകൾ,കമ്പ്യ‌ൂട്ടറ‌ുകൾ, ടി.വി,ഡി.വി.ഡി.പ്ലെയർ,മെെക്ക് സിസ്‌ററം, എൽ.സി.ഡി.പ്രൊജക്ടർ ത‌ുടങ്ങിയ എല്ലാവിധ ആധ‌ുനിക സൗകര്യങ്ങള‌ുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാസാഹിത്യവേദി പ്രവൃത്തി പരിചയം ചോക്ക് നിർമ്മാണം ക‌ുട്ടികള‌ുടെ ആകാശവാണി ശ‌ുചിത്വസേന ഹെൽത്ത് ക്ലബ് 2010 ൽ വിദ്യാഭ്യാസ വക‌ുപ്പ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിപാടിയായ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച വിദ്യാലയത്തിനുള്ള 1 ലക്ഷം ര‌ൂപയുടെ ക്യാഷ് പ്രെെസ് കാസറഗോഡ് ഉപജില്ലാ കായികമേളയിൽ എൽ. പി വിഭാഗത്തിൽ ത‌ുടർച്ചയായ 3വർഷം ഓവറോൾ കിരീടം.(2013,2014,2015) 2009 ൽ ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഓവറോൾ കിരീടം കാസറഗോഡ് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ എൽ. പി വിഭാഗത്തിൽ ത‌ുടർച്ചയായ 4വർഷം ഓവറോൾ കിരീടം.(2008,2009,2010,2011)

== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സർക്കാർ സ്‌കൂള‌ുകളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി സ്‌കൂൾ ഷിറിബാഗിലു.മധൂർ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനിൽക്ക‌ുന്നത്.ജില്ലാപഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്‌ക‌ൂളിനു ലഭിക്കുന്നുണ്ട്.

== മുൻസാരഥികൾ ==ബി.സീതാറാം അമ്മിണി ടീച്ചർ സീതാറാം ഷെട്ടി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ്രശസ്ത ഗായകൻ നവാസ് പ്രശസ്ത പത്രപ്രവർത്തകൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക ഡോ.ഗുര‌ുപ്രസാദ് ഡോ.ശോഭിത ഡോ.ശ്വേത ഡോ.സ‌ുഭാഷ് സർവേയർ ഗോപാല

==വഴികാട്ടി==കാസറഗോഡ് ടൗണിൽ നിന്ന‌ും മധ‌ൂർ റ‌ൂട്ടിൽ 6 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്ന ഉളിയത്തട‌ുക്ക ജങ്ഷൻ. കാസറഗോഡ് ടൗണിൽ നിന്ന‌ും വിദ്യാനഗർ-സീതാംഗോളി റ‌ൂട്ടിൽ‍ 7 കിലോമീറ്റർ അകലമ‌ുണ്ട് ഉളിയത്തട‌ുക്ക ജങ്ഷനിലേക്ക്.