ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'സിരി'(സമ്പത്ത്),'ബാഗിലു'(വാതിൽ) എന്നീ വാക്കുകളിൽ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ൽ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോർഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആൾവയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് 6 ഏക്കർ സ്ഥലത്തുള്ള ഈ വെൽഫെയർ സ്‌കൂൾ.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂർ,ഷിരിബാഗിലു പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഹരിജൻ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവൺമെൻറിനു കെെമാറുകയായിരുന്നു.പുളിക്കൂർ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മിൽ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വർഷങ്ങളിൽ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല അക്കാദമിക മികവിന‌ും കാരണമായി.2006-ൽ സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച ന‌ൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെട‌ുത്തു.