സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:PrettyurlST George LPS Chengaroor

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ
വിലാസം
ചെങ്ങരൂർ

, ചെങ്ങരൂർ
,
, ചെങ്ങരൂർ പി.ഒ.
,
689594
,
പത്തനംതിട്ട ജില്ല
സ്ഥാപിതം10 - 5 - 1936
വിവരങ്ങൾ
ഫോൺ9847604162
ഇമെയിൽstgeorgelpschengaroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37539 (സമേതം)
യുഡൈസ് കോഡ്32120700101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശരത്ത് കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
04-11-202437539


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് സെൻ്റ് ജോർജ് എൽ.പി.എസ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1936 ൽ സ്ഥാപിതമായതാണ്. നമ്മുടെ വിദ്യാലയം അക്കാദമിക മികവ് ,വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം എന്നിവയ്ക്കായി നിലകൊള്ളുന്നു. ഈ വിദ്യാലയത്തിൽ വന്നു ചേരുന്ന ഓരോ കുട്ടിയുടെയും വ്യക്തിത്വം വികസിപ്പിക്കുന്നതി നോടൊപ്പം കുട്ടിയുടെ മാനസികവും ശാരീരികവും ആത്മീയവുമായ വളർച്ചയ്ക്ക് തുല്യ പ്രാധാന്യം നൽകുന്നു. നാളെയുടെ നല്ല വാഗ്ദാനങ്ങൾ ആയി ഓരോ കുട്ടിയേയും വളർത്തിയെടുക്കുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ലക്ഷ്യം.

ചരിത്രം

നന്മയുടെ പ്രകാശം ചൊരിഞ്ഞു കൊണ്ട് 1936 ൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിൽ M T L P S എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് സെൻ്റ് ജോർജ് എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്ത് 86 വർഷക്കാലമായി ഈ നാടിന് വെളിച്ചമേകി ഇന്നും നിലകൊള്ളുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെൻ്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെൻ്റ് സ്ഥലം സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ് പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

SPORTS

പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു. ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.

മാനേജ്മെൻ്റ്

1920 -21 കാലഘട്ടത്തിൽ ചെങ്ങരൂർ ഭാഗത്തെ കുട്ടികളുടെ പ്രാർത്ഥന ആവശ്യത്തിനായി ഇവിടെ ഒരു ഹാൾ സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് മാർത്തോമാ സഭയിലെ പുരോഹിതനായ ഫാദർ ജേക്കബ് പുത്തൻകാവ് ഇവിടെ ഒരു സ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുകയും 1936 ൽ MT എൽപിഎസ് എന്ന പേരിൽ ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ  ആദ്യ പ്രഥമാധ്യാപിക  ഇല്ലത്ത് ഏലിയാമ്മ ടീച്ചർ ആയിരുന്നു. മാനേജ്മെന്റിന്റേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൻറെ ഉയർച്ച ദ്രുതഗതിയിൽ ആയിരുന്നുവർഷങ്ങൾക്കുശേഷം മാർത്തോമാ മാനേജ്മെൻറ് ഓർത്തഡോക്സ് സഭയ്ക്ക് ഈ വിദ്യാലയം കൈമാറി 1987 സെൻറ് ജോർജ് എൽപിഎസ് എന്ന് പുനർനാമകരണം ചെയ്തു.

മുൻസാരഥികൾ

NAME YEAR
ALIYAMMA VG 1936
ALIYAMMA GEEVARGHESE 1958
SARAMMA CHACKO 1974
T T MARIYAMMA 1985
ALIYAMMA THOMAS 1986
K P SARADHAKKUTTYYAMMA 1989
P S MARIYAMMA 1996
THANKAMMA P P 2003
ALICE P A 2009
SHYLA JOSEPH 2011

മികവുകൾ

  • സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് ലഭിച്ചു
  • കലാകായിക പ്രവർത്തി പരിചയ മേഖലയിലെ വിജയം.
  • ബി.ആർ.സി തലത്തിലുള്ള മികച്ച വിജയം ജന്മദിന കലണ്ടർ
    ഹരിത വിദ്യാലയ
  • എൽ.എസ്സ്. എസ്സ് സ്കോളർഷിപ്പ്
  • ക്രാഫ്റ്റ് പരിശീലനം
  • നൃത്ത, സംഗീത പരിശീലനം
  • ശാസ്ത്ര രംഗ
  • ക്ലബ്ബുക
  • കാർഷിക ക്ലബ
  • ആരോഗ്യ ക്ലബ് പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ്

വഴികാട്ടി

  • തിരുവല്ല -മല്ലപ്പള്ളി റൂട്ടിൽ  13k.m സഞ്ചരിച്ചു കടുവാക്കുഴി  ജംഗ്‌ഷനിൽനിന്നും വലത്തോട്ടുള്ള വഴിയിൽ  600മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • പായിപ്പാട് മല്ലപ്പള്ളി റൂട്ടിൽ കടുവാക്കുഴി ജംഗ്ഷനിൽ നിന്നും 600 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
Map