സെന്റ്. ജോർജ്ജ്സ് എൽ പി എസ്, പഴങ്ങാട്
പശ്ചിമകൊച്ചിയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് ഗ്രാമമായ കുമ്പളങ്ങിയിലെ പരിസ്‌ഥിതി സൗഹൃദ സമൂഹ വിദ്യാലയമാണ് സെന്റ് ജോർജ് .എൽ .പി.സ്കൂൾ പഴങ്ങാട്. ഈ എയ്ഡഡ് സ്കൂൾ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ജോർജ്ജ്സ് എൽ പി എസ്, പഴങ്ങാട് | |
|---|---|
DREAM, BELIEVE, ACHIEVE | |
| വിലാസം | |
പഴങ്ങാട്,കുമ്പളങ്ങി കുമ്പളങ്ങി പി.ഒ. , 682007 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1890 |
| വിവരങ്ങൾ | |
| ഫോൺ | 0484 2248990, 9995420871 |
| ഇമെയിൽ | stgeorgeslpspazhangad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26325 (സമേതം) |
| യുഡൈസ് കോഡ് | 32080800205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് 10-ാം തരം വരെ | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 87 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മാർഗരറ്റ് സോണി.കെ. എൽ |
| പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ ജൂഡ്സൺ. എ .എൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സോണിയാ ക്രിസ്റ്റഫർ |
| അവസാനം തിരുത്തിയത് | |
| 23-07-2025 | Mathewkv |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?)
| |||||||||||||||||||
|
................................
ചരിത്രം
പമ്പാ നദിയുടെ ദാനമാണ് കൊച്ചി തുറമുഖത്തിന്റെ തെക്കുഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദ്വീപ്. ഇവിടെ ജീവിച്ചിരുന്നവരെല്ലാം ക്രിസ്ത്യാനികളായിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടകൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു. വിദ്യാലയം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എഴുത്താശാന്മാരിൽ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. അത് തന്നെ പണമുള്ളവർക്കും മേല്ജാതിക്കാർക്കുമായി മാത്രമായി ഒതുങ്ങിക്കുടിയിരുന്നു. പോർച്ചുഗീസ് മിഷനറിമാർ ഇവിടങ്ങളിൽ മതപ്രചാരണാർത്ഥം സഞ്ചരിച്ചിരുന്നു. അവർ സ്ഥാപിച്ച കുരിശാണ് പിന്നീട് കുരിശുപള്ളിയായും ഇടവക പള്ളിയായും പരിണമിച്ചത്. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ട് 1890 -ൽ എൽ പി സ്കൂൾ സ്ഥാപിക്കുകയുണ്ടായി. കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ല് ചുമന്നും മണൽ ചുമന്നും സ്കൂൾ പണി പൂർത്തിയാക്കിയത്. തറ ചാണകം മെഴുകിയതായിരുന്നു. അന്നും എഴുപുന്ന അരൂർ ഭാഗങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. അധികം പേരും ദാരിദ്ര്യം മൂലം നാലാം ക്ലാസ്സുവരെ കഷ്‌ടിച്ചു പഠിച്ചു പഠനം നിർത്തുകയായിരുന്നു പതിവ്. ജാതിമതഭേദമന്യേ ഒത്തിരിയാളുകളെ വിദ്യ അഭ്യസിപ്പിച്ച കുമ്പളങ്ങിയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ആവശ്യമായ കളിസ്ഥലം,കളി ഉപകരണങ്ങൾ
- ബയോഗ്യാസ് പ്ലാൻറ്
- കുട്ടികളുടെ പഠനത്തിനു ആവശ്യമായ ഹൈടെക് ക്ലാസ് മുറികൾ
- ഉച്ച ഭക്ഷണം തയ്യാറാകാൻ പ്രേത്യേക അടുക്കള
- പ്രേത്യേക ഓഫീസ് മുറി
- .ഹൈടെക് കമ്പ്യൂട്ടർ ലാബ് [ഇൻസ്റ്റാ സ്മാർട്ട് സ്പെയ്സ് ]
- ടോയ്‌ലറ്റ് സൗകര്യങ്ങൾ
- പൂർവ വിദ്യാർത്ഥികൾ സമ്മാനിച്ച കിഡ്സ് പാർക്ക്
- എല്ലാ ക്ലാസ്സുകളിലും ഫാനുകളും ലൈറ്റുകളും
- ലൈബ്രറി
- പൂന്തോട്ടം
- ആധുനിക സൗകര്യങ്ങളോട് കൂടിയ കിന്റർഗാർഡൻ
- പാർക്കിങ് സൗകര്യം
- ഹൈടെക് ലൈബ്രറി സംവിധാനം
- സ്കൂൾ ബസ്സ് സൗകര്യം
- പച്ചക്കറിതോട്ടം
- സ്കൂൾ റേഡിയോ
പാഠ്യേതര പ്രവർത്തനങ്ങൾ
*യോഗാപരിശീലനം *കളരിപരിശീലനം
*സംഗീതപഠനക്ലാസ് *വർക്ക് എക്‌സ്സ്‌പീരിയൻസ്
*സ്വയംതൊഴിൽ പരിശീലനം *നല്ലപാഠം
*ഹെൽത്ത് ക്ലബ് *സ്പോർട്സ് ക്ലബ്
*ഹലോ ഇംഗ്ലീഷ് *സുരക്ഷാ ക്ലബ്
*ബോധവൽക്കരണ ക്ലാസ്സുകൾ
*ഗണിത ക്ലബ് *സയൻസ് ക്ലബ്

2015-16 അദ്ധ്യയന വർഷം മുതൽ പച്ചക്കറി കൃഷി നടത്തി വരുന്നു.വേണ്ട,വഴുതന,തക്കാളി,പച്ചമുളക്,പയർ,വാഴ,പപ്പായ,ചീര എന്നിവയാണ് കൃഷി ചെയുന്നത്.കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഇവ ഉപയോഗിച്ച് വരുന്നു.കൃഷിയുടെ പരിചരണം കുട്ടികൾ,പി ടി എ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ നടത്തി വരുന്നു.
ഡ്രൈ ഡേ
ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയി നടത്തപ്പെടുന്നു.പരിസരം വൃത്തിയാക്കുകയും ശുചിത്ത്വത്തിൻറെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്,സ്കിറ്റ് എന്നിവ സംഘടിപ്പിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളിലുള്ള സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനായി എല്ലാ വെള്ളിയായ്ഴയും കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്നു.എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനായുള്ള അവസരം ഒരുക്കുന്നു.
പരിസ്ഥിതി ക്ലബ്ബ്
പത്തു പേരടങ്ങുന്ന സംഘം പരിസ്ഥിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കൃഷി,ശുചിത്ത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവരുടെ നേതൃത്ത്വത്തിൽ നടത്തപ്പെടുന്നു.
മറ്റു മേഖലകൾ
*ശാസ്ത്ര, ഗണിത,ഗണിത,പ്രവർത്തി പരിചയ മേഖലകളിലുള്ള ക്ലാസുകൾ രൂപീകരിച്ചു അധ്യാപകർ പരിശീലനം നൽകുന്നു.

മുൻ സാരഥികൾ
- കെ.എക്സ് ജോർജ്
- സി.ജെ അഗസ്റ്റിൻ
- ആലിസ് പീറ്റർ
- പീറ്റർ വി.ജെ
- ആഗ്നസ് മരിയ
- മരിയ ഗൊരേത്തി
- ഡെയ്സി ലൂയിസ്
- മേരി ജോസഫിൻ
നേട്ടങ്ങൾ
- 2015 -16 വർഷം മട്ടാഞ്ചേരി ഉപജില്ല പ്രവർത്തി പരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.പ്രദർശനത്തിന് രണ്ടാം സ്ഥാനം.
- രൂപതാതല കിഡ്സ് ട്രാക്ക് മത്സര ഇനങ്ങളിൽ എൽ.കെ.ജി വിഭാഗം രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനം.
- അധ്യാപകർക്കുള്ള പഠനോപകരണ മത്സരത്തിൽ പങ്കെടുത്ത മാര്ഗരറ്റ് സോണി എന്ന അധ്യാപികയ്ക്ക് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.നെൽസൺ ലൂയിസ്
- കൊച്ചി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ അലക്സാണ്ടർ എടേഴത്തു പിതാവ്
- ഫാദർ പീറ്റർ ചടയങ്ങാട് (വികാരി ജനറൽ ,കൊച്ചി രൂപത )
- അഡ്വകേറ്റ് സുഗുണപാലൻ
- പ്രൊഫെസ്സർ റോസാ എം.ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുമ്പളങ്ങി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി വടക്കു ഭാഗത്തു പഴങ്ങാട് ജംഗ്ഷനിൽ സെൻറ് ജോർജ് ദേവാലയത്തോടു ചേർന്ന് സ്ഥിതി ചെയുന്നു.
- അരൂർ കൽട്രോൺ ഫെറി കടന്ന് നേരെ പടിഞ്ഞാറേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26325
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
