സഹായം Reading Problems? Click here


സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം
26040.jpg
വിലാസം
സെന്റ്.ഇഗ്നേഷ്യസ്. വി ആന്റ് എച്ച്.എസ്.എസ്., കാഞ്ഞിരമറ്റം പി.ഒ,
എറണാകുളം]

കാ‌ഞ്ഞിരമറ്റം
,
682315
സ്ഥാപിതം1 - ജൂൺ - 1939
വിവരങ്ങൾ
ഫോൺ0484- 2746340
ഇമെയിൽstignatiushs@gmail.com
കോഡുകൾ
സ്കൂൾ കോഡ്26040(സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലകോതമംഗലം
ഉപ ജില്ലത്രിപ്പൂണിത്തുറ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാര്
സ്കൂൾ വിഭാഗം‍എയ്ഡഡ്
പഠന വിഭാഗങ്ങൾ
ഹൈസ്ക്കൂൾ

എച്ച് എസ് എസ്

വി എച്ച് എസ് എസ്
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം434
പെൺകുട്ടികളുടെ എണ്ണം332
വിദ്യാർത്ഥികളുടെ എണ്ണം766
അദ്ധ്യാപകരുടെ എണ്ണം42
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻഏലിയാമ്മ മാത്യു
പി.ടി.ഏ. പ്രസിഡണ്ട്റഫീഖ് കെ.എ
അവസാനം തിരുത്തിയത്
18-04-2020Sreejithkoiloth


ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

എറണാകുളം ജില്ലയിൽ ആമ്പല്ലൂർ പഞ്ചായത്തിലെ ഏക വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളാണ് St.Ignatius V&HSS, Kanjiramattom. 1939-ൽ 20 കുട്ടികളും 2 അധ്യാപകരുമായി അഞ്ചാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. സെന്റ്. ഇഗ്നേഷ്യസ് പള്ളിയാണ് അന്ന് മുതൽ ഇന്ന് വരെ സ്‌കൂളിന്റെ മാനേജ്മന്റ്. സ്‌കൂൾ ആരംഭിക്കുക എന്ന ആശയം ആദ്യമായി ഉദിച്ചത് ശ്രീ. ഇട്ടൻ മാസ്റ്ററുടെ മനസിലായിരുന്നു.വിദ്യാലയം ഒരു ഗ്രാമത്തിൽ തുടങ്ങേണ്ടതിന്റെ ആവശ്യകത പൂർണ്ണ ബോധ്യമുള്ള അധ്യാപകനായിരുന്നു അദ്ദേഹം.സ്‌കൂളിന്റെ പ്രഥമ മാനേജറും ഹെഡ്മാസ്റ്ററും ശ്രീ.ഇട്ടൻ മാസ്റ്ററായിരുന്നു.1939 മുതൽ 1962 വരെ അദ്ദേഹം ഈ പദവി അലങ്കരിച്ചു.അതിനു ശേഷം 1962 മുതൽശ്രീ C.J. ജോർജ്ജ് സ്‌കൂൾ മനേജറായി സേവനം അëഷ്ടിക്കുന്നു.

1952-ൽ എച്ച്. എസ്. വിഭാഗം പ്രവർത്തനം തുടങ്ങി.1991-ൽ VHSE-ഉം 1998-ൽ HSS-ഉം ആരംഭിച്ചു.എയിഡഡ് സെക്ടറിലെ ആദ്യകാല ബാച്ചുകളായിരുന്നു ഇവ. ഗായിക പി.ലീല, അമേരിക്കയിലെ പ്രമുഖനായ സയന്റിസ്റ്റ് ഡോ. ശ്രീവൽസൻ തുടങ്ങിയ പ്രശസ്തരുടെ മാത്രൃവിദ്യാലയം കൂടിയാണ് ഈ സ്ഥാപനം.

1982 ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ സ്‌കൂളിലെ പ്രവൃത്തി പരിചയ അധ്യാപകനായിരുന്ന ശ്രീ. കെ.കെ. മഹാദേവൻ മാസ്റ്റർക്ക് ലഭിച്ചു എന്നത് സ്‌കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു.

2004-ൽ NCERT യുടെ സംസ്ഥാനത്തെ മികച്ച VHSE യ്ക്കുള്ള ദേശീയ അവാർഡ് സ്‌കൂൾ കരസ്തമാക്കി. കൂടാതെ 2002 മുതൽ തുടർച്ചയായി 4 വർഷം റാങ്ക് ജേതാക്കളെ വാർത്തെടുക്കാൻ VHSE ക്കു സാധിച്ചു.

ഇന്ന് യു.പി, എച്ച്. എസ്. വിഭാഗങ്ങളിലെ 30 ഡിവിഷëകളിലും ഹയർ സെക്കന്ററിയിലെ 8 ബാച്ചുകളിലും വി.എച്ച്.എസ്.ഇ. ലെ 6 കോഴ്‌സുകളിലുമായി 2300-ൽ പരം വിദ്യാർത്ഥികളും 128 ടീച്ചിംഗ്-നോൺ ടീച്ചിംഗ്സ്റ്റാഫും അടങ്ങുന്ന ഒരു കൂട്ടായ്മയായി കഞ്ഞിരമറ്റം സെന്റ്.ഇഗ്നേഷ്യസ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂൾ മുന്നോട്ട് നീങ്ങുന്നു.

EMBLOM.JPG

നേട്ടങ്ങൾ

പ്രവർത്തിപരിചയത്തിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മത്സരങ്ങളിലും ഈ വർഷം എടുത്തുപറയത്തക്ക വിജയം കൈവരിച്ചു.ഈ വർഷം തൃശ്ശൂരിൽ വച്ചു നടന്ന സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും ‘എ’ഗ്രേഡും ലഭിച്ച കുട്ടികൾ സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചു.

ഓൺലൈൻ സംസ്‌കൃത വാർത്താവായനയിലൂടെ മികവ് പുലർത്തിയ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനി നയൻ‌താര. സംസ്കൃതഭാഷയുടെ മാഹാത്മ്യം വിദേശികളും ഉൾകൊള്ളുകയാണ് ഈ ഓൺലൈൻ വാർത്തയിലൂടെ. കൃഷി സംബന്ധമായിട്ടുള്ളതും , അക്കാദമിക് പ്രാധാന്യമുള്ളതും സയന്റിഫിക് കാര്യങ്ങളുമൊക്കെയാണ് ആറു മിനുട്ടു ദൈർഖ്യമുള്ള വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കഥ- പ്രകൃതി പാഠങ്ങൾ.jpg

മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തിയിൽ പ്രകൃതിപാഠങ്ങൾ എന്ന പേരിൽ പ്രസിദ്ധീകൃതമായ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി വിനായകൻ എസ് ന്റെ ചെറുകഥകൾ.
അവർ തപാലിൽ അയച്ചു, അച്ഛനുള്ള കത്തുകൾ.

അച്ഛനുള്ള കത്തുകൾ എഴുതി തപാൽ വകുപ്പുവഴി അയച്ചു സ്കൂളിലെ വിദ്യാർത്ഥികൾ പിതൃദിനത്തിനു പുതിയ നല്ലപാഠം ഒരുക്കി . അകലെ ജോലിക്കു പോകുന്ന അച്ഛന് വീട്ടിൽ നിന്നും മക്കൾ എഴുതിയിരുന്ന കത്തുകൾ, ജോലി സ്ഥലത്തു നിന്നും അച്ഛൻ മക്കൾക്ക് അയച്ചിരുന്ന കത്തുകൾ ഇവയെല്ലാം പോയകാലത്തിന്റെ ഗൃഹാതുരതയായി ഓർമകളെ ഉണർത്തിയാണ് പുതിയ തലമുറക്ക് അന്യമായ തപാൽ സംബ്രദായങ്ങളുടെ അറിവുകൾ കുട്ടികളിലേക്ക് പകർന്നത്. കാഞ്ഞിരമറ്റം പോസ്റ്റ് മാസ്റ്റർ ടി രേണുക തപാൽ നടപടി ക്രമങ്ങളും പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.
വിജ്ഞാനോത്സവം.jpg


വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൂഷ്മ ജീവികളെ കുറിച്ചും അവക്ക് ജീവജാലങ്ങളിലുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ചും ക്ലാസുകൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും സൂഷ്മജീവികളെ നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഉള്ള അവസരവും സ്കൂൾ സയൻസ് ലാബിൽ ക്രമീകരിക്കുകയും ചെയ്തു.ഓണക്കിറ്റ് വിതരണം.jpg

സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത നിർധനരായ നൂറു കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. റിട്ടയേർഡ് ടീച്ചേർസ്, മാനേജ്‍മെന്റ്, പി ടി എ എന്നിവരുടെ ഒത്തുചേരലിലൂടെ ലഭിച്ച അര ലക്ഷം രൂപക്ക് വാങ്ങിയ ഓണ വിഭവങ്ങൾ ആമ്പല്ലൂർ പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെംബേഴ്‌സിനെ ഉൾപ്പെടുത്തി വിതരണം ചെയ്തു.

സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തി പരിചയ വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.


പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പ്രവൃത്തി പരിചയ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ, പെൺകുട്ടികൾക്കും അമ്മമാർക്കും വേണ്ടി ആരംഭിച്ച തയ്യൽ പരിശീലന യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു.


നെൽ കൃഷി.JPG
അന്യംനിന്നു പോകുന്ന കാർഷിക സംസ്കാരം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്കൂൾ കാർഷിക ക്ലബ് .ആമ്പല്ലൂർ കൃഷിഭവന്റെയും സ്കൂൾ കാർഷിക ക്ലബ് ന്റെയും ആഭിമുഖ്യത്തിൽ വിടാങ്ങര പാടശേഖരത്തിലെ രണ്ടേക്കർ തരിശു നിലത്തിൽ നെൽകൃഷി ചെയ്തു.ആധുനിക രീതിയിൽ ഞാറ്റടി ഉണ്ടാക്കി വിത്ത് പാകി മുളപ്പിച്ചു.അതിനു ശേഷം നടീൽ യന്ത്രം ഉപയോഗിച്ച് ഞാറ് നേടുകയും ചെയ്തു. പുതിയ കൃഷി യെന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും കൃഷി ആദായകരമായി നടപ്പിലാക്കേണ്ടത് എങ്ങനെയെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകുകയും ചെയ്തു.
കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അരയങ്കാവ് എൽ പി സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ സംഭാവന നല്കി.


പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ വുഡ് വർക്ക് (യു പി വിഭാഗം ) അശ്വിൻ അശോകൻ ബി ഗ്രേഡ് നേടി.


സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാമേളയിൽ എ ഗ്രേഡും നേടിയ കൈയെഴുത്തു മാസിക.സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ A ഗ്രേഡ് നേടിയ വിദ്യാർഥികൾ

A ഗ്രേഡ് നേടിയ വിദ്യാർഥികൾ


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്. വിദ്യാരംഗം കലാ സാഹിത്യവേദി, പ്രവർത്തിപരിചയ ക്ലബ്ബ്,NCC, മാത്തമാറ്റിക്സ്, സോഷ്യൽ, സയൻസ് ക്ലബ്ബുകളും ഡ്രാമാ ക്ലബ്ബ്, നേച്ചർ ക്ലബ്ബ് എന്നിവയും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.വി.എച്ച്.എസ്.സി. വിഭാഗത്തിൽ നാഷണൽ സർവ്വീസ് സ്കീം വളരെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്നു


‍‍320px

എൻ സി സി കേഡറ്റ് അംഗങ്ങൾ എൻ സി സി ദിനത്തോട് (നവംബർ-24) അനുബന്ധിച്ചു കീച്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ.
സഹപാഠിക്കൊരു കൈത്താങ്ങ്.JPG

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കുട്ടികളും അധ്യാപകരും സമാഹരിച്ച തുക ഹെഡ്മാസ്റ്റർ സഹായനിധി കമ്മറ്റി കൺവീനറെ ഏൽപ്പിച്ചു. പ്രസ്‌തുത ചടങ്ങിൽ പി ടി എ പ്രസിഡന്റും സന്നിഹിതനായിരുന്നു.

പരിസ്ഥിതി ദിനം.jpeg

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വിദ്യാർഥികൾ നടത്തിയ പരിസ്ഥിതി ദിന റാലി .


സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ റാലി.
ഗാന്ധി ജയന്തി.JPG

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ചേർന്ന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അരയങ്കാവ് മാർക്കറ്റ് ശുചീകരിക്കുന്നു


ശിശുദിനത്തോടനുബന്ധിച്ചു നെഹ്രുവിന്റെ ജീവചരിത്രം കോർത്തിണക്കികൊണ്ടു ഹൈസ്കൂൾ കുട്ടികൾ തയ്യാറാക്കിയ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.

ശിശുദിനത്തിന്റെ പ്രാധാന്യം അറിയിക്കാൻ നടത്തിയ സ്കൂൾ അസംബ്ലി.
ശിശുദിനത്തോട് അനുബന്ധിച്ച് ചാച്ചാജിയുടെ ഓർമയുണർത്തുന്ന ശിശുദിന റാലി.
ശിശുദിനത്തിൽ ചാച്ചാ നെഹ്രുവിന്റെ വേഷത്തിൽ സ്കൂൾ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
2016 -ലെ സ്കൂൾ കലോത്സവം ബാലതാരം മാസ്റ്റർ ഗൗരവ് ഉത്‌ഘാടനം ചെയ്തു.ജൂനിയർ റെഡ് ക്രോസ്സ് യുണിറ്റ്
ഗൈഡ്‌സ് വിഭാഗം.
വനിതാ കമ്മീഷൻ അംഗം ഹൈസ്കൂൾ കുട്ടികൾക്ക് ആയി നടത്തിയ ബോധവത്കരണ ക്‌ളാസ്.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നന്മ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ ക്‌ളാസ്.


ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകം കുട്ടികൾക്കായി അവതരിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നത്തിന്റെ ഭാഗമായി കുട്ടികൾ നടത്തിയ കൂട്ടയോട്ടം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും ചാന്ദ്രപര്യവേഷണ രംഗത്തു നാട് കൈവരിച്ച നേട്ടങ്ങളെയും കുറിച്ചു ശ്രീ ഹരികുമാർ സാർ കുട്ടികൾക്ക് ക്‌ളാസ് എടുത്തു.
കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ ജന്മദിനാശംസ സന്ദേശം ഉള്ളടക്കം ചെയ്ത കാർഡുമായി കുട്ടികൾ.
ഓണാഘോഷത്തോടനുബന്ധിച്ചു കുട്ടികൾക്കു പായസവിതരണം ചെയ്തു.
പഠനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക.


  • ഭാഷാപഠന പുരോഗതിയും,സാമൂഹിക അവബോധവും ലക്ഷ്യമാക്കി ഇംഗ്ലീഷ് ദിനപത്രം എല്ലാ ക്‌ളാസുകളിലും ലഭ്യമാക്കുകയും അതുവഴി പത്രപാരായണശീലം വളർത്തുകയും ചെയ്തു.
    • തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ നടത്തിയ മാത്‍സ് എക്സിബിഷനിൽ കുട്ടികളെ പങ്കെടുപ്പിച്ചു,


2018 - 2019 പാഠ്യേതര പ്രവർത്തനങ്ങൾ

2018 - 2019 പ്രവേശനോത്സവം സ്കൂൾ മാനേജർ അഡ്വ. ജോർജ്ജ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു

.
പ്രവേശനോത്സവം -2018-2.JPG
2018- എസ് .എസ് .എൽ സി പരീക്ഷയിൽ A+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾജൂൺ 5 പരിസ്ഥിതി ദിനാഘോഷം

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള ചെടികളും ഔഷധ സസ്യങ്ങളും സ്കൂളിൽ നട്ടു പിടിപ്പിച്ചു. കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തുകൾ വിതരണം ചെയ്തു.കുട്ടികൾക്കായി വൃക്ഷത്തൈകളും വിതരണം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത കാമ്പസ് എന്ന ലക്ഷ്യത്തോടെ ഉപയോഗം കഴിഞ്ഞ പേനകൾ സൂക്ഷിക്കുന്നതിനുള്ള ബിൻ സ്ഥാപിച്ചു.

ഉദ്‌ഘാടനം
പരിസ്ഥിതി ദിനാഘോഷ പരുപാടി .
വിത്ത് വിതരണം
വൃക്ഷത്തൈ വിതരണം
പരിസ്ഥിതി ദിന റാലി

.
ജൂൺ 19 വായനാ ദിനം

ജൂൺ 19 ന് സ്‌കൂൾ അസംബ്ലിയിൽ വെച്ച് പി .ടി..എ. പ്രസിഡന്റ് ശ്രി .ജോൺ കെ ഓ വായനാ ദിനപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. അമേരിക്കൻ മലയാളി സംഘടന സ്‌കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങളുടെ വിതരണവും അന്നേ ദിവസം അതിന്റെ പ്രതിനിധികൾ നിർവഹിച്ചു. തുടർന്ന് മൂന്ന് ദിവസങ്ങളിലായി മാതൃഭൂമി ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകമേള സംഘടിപ്പിച്ചു. ജൂൺ 21 ന് ആമ്പല്ലൂർ ഗ്രാമീണ വായനശാല " ഗ്രന്ഥശാല പരിചയം " എന്ന പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു.

പുസ്തക വിതരണം
പുസ്തകോത്സവം


ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

സ്‌കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രധാന അധ്യാപിക കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തൃപ്പൂണിത്തുറ എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ശശികുമാർ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ ശ്രീ. പ്രകാശ് സാർ ലഹരി ഉപയോഗത്തിന്റെ രൂക്ഷ വശങ്ങളെക്കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കി.

ലഹരിദിന ക്ലാസ്


ജൂലൈ 10 കർക്കിടക കഞ്ഞി വിതരണം

നല്ല പാഠം പദ്ധതിയുടെ ഭാഗമായി കുട്ടികളെ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുകയും ഔഷധക്കഞ്ഞി വിതരണം നടത്തുകയും ചെയ്തു. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കേണ്ടതിന്റെ ആവശ്യകഥ കുട്ടികളെ ബോധ്യപ്പെടുത്തി .

ഔഷധ സസ്യ പ്രദർശനം
ഔഷധ സസ്യ പ്രദർശനംജൂലൈ 21 ചാന്ദ്ര ദിനം

ചാന്ദ്ര ദിന ക്വിസ് മത്സരം
ചാന്ദ്ര മനുഷ്യൻ കുട്ടികളെ അഭിസംബോധന ചെയ്യുന്നു.
ചാന്ദ്ര മനുഷ്യൻ കുട്ടികളെ അഭിസംബോധന ചെയ്യുന്നു.
ചാന്ദ്ര മനുഷ്യനും കുട്ടികളും

ഭവന സന്ദർശനം

നല്ല പാഠം സീഡ് ക്ലബ്ബ് PTA , MPTA എന്നിവരുടെ സഹകരണത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഭവന സന്ദർശനം നടത്തി നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു,

ഭവന സന്ദർശനം
ഭവന സന്ദർശനം
ഭവന സന്ദർശനം
ഭവന സന്ദർശനം
ഭവന സന്ദർശനംസെമിനാർ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മതേതര ജനാധിപത്യം എന്ന വിഷയത്തിൽ ആഗസ്റ്റ് 9 ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും psc മുൻ ചെയർമാനുമായ ഡോ. കെ എസ് രാധാകൃഷ്ണൻ സെമിനാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജലജാ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് MLA മുഖ്യാതിഥി ആയിരുന്നു.

അഡ്വ. അനൂപ് ജേക്കബ് MLA സെമിനാർ ഉദ്‌ഘാടനം ചെയ്യുന്നു.ആഗസ്റ്റ് 15 ന് സ്വതന്ത്ര ദിനം വിവിധ ക്ലബ്ബ്കളുടെയും NCC , SPC എന്നിവയുടെയും സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു.

സെപ്റ്റംബർ 11 ന് നടന്ന ഉപജില്ലാ സയൻസ് സെമിനാറിൽ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 എന്ന വിഷയത്തിൽ സന ജമേഷ് ഒന്നാം സ്ഥാനം നേടി.

സെപ്റ്റംബർ 14 ഹിന്ദി ദിനം

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ സമ്മാനാർഹരായവരെ അനുമോദിച്ചു.

ഹിന്ദി ദിനം
ഹിന്ദി ദിനം
ഹിന്ദി ദിനംഓസോൺ ദിനം

ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബ് 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ക്‌ളാസ് തലത്തിൽ മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം തന്നെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ശോഷണവുമായി ബന്ധപ്പെട്ട് സ്കിറ്റ് നടത്തി.

ഓസോൺ ദിനം
ഓസോൺ ദിനം
ഓസോൺ ദിനംസംപ്രതി വാർത്ത

സംസ്കൃത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്ന സംപ്രതി വാർത്ത വായന ഏറെ ജന ശ്രദ്ധ ആകർഷിക്കുന്നത് ആണ് . പത്താം ക്ലാസിലെ അൽഫിയാ അഷറഫ് സംപ്രതി വാർത്ത എന്ന ഓൺലൈൻ ചാനലിൽ സംസ്‌കൃത വാർത്ത വായിച്ചു.

സംപ്രതി വാർത്ത വായനവയോജന ദിനാചരണത്തിന്റെ ഭാഗമായി വര്ഷങ്ങളായി സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജാനകി അമ്മയെ ആദരിച്ചു.ഇതിലൂടെ വയോജനങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രസക്തി കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു.

വയോജന ദിനം 2018 -1.jpg
വയോജന ദിനം 2018 -2.jpg

ഗാന്ധി ജയന്തി ദിനാചരണം സ്കൂളിൽ പരിസരശുചീകരണത്തോടെ നടന്നു. NCC കേഡറ്റുകൾ INS വിക്രമാദിത്യ വിസിറ്റ് ചെയ്തു. മില്ലുങ്കൽ ജംഗ്ഷനിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ PTA യുടെ സഹകരണത്തോടെ ഗാന്ധി ചിത്രപ്രദർശനം സംഘടിപ്പിച്ചു. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ്സുകൾ സംഘടിപ്പിച്ചു.

പരിസരശുചീകരണം2018.jpg
INS വിക്രമാദിത്യ2018-1.jpg
INS വിക്രമാദിത്യ2018-2.jpg
ഗാന്ധി ചിത്രപ്രദർശനം ഉദ്ഘാടനം
ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ

ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ആമ്പല്ലൂർ ഗവഃ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ജിഷ ,ആയുർവേദത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രഭാഷണം നടത്തി.

ആയുർവേദത്തിന്റെ പ്രസക്തിയെ കുറിച്ച് ഡോക്ടർ ജിഷ വിശദീകരിക്കുന്നു.
ആയുർവേദത്തിന്റെ പ്രസക്തിയെ കുറിച്ച് ഡോക്ടർ ജിഷ വിശദീകരിക്കുന്നു.

ജൈവനെൽക്കൃഷി സ്‌കൂളിലെ കാർഷിക ക്ലബ്ബ് പ്രവർത്തകർ എടക്കാട് വയൽ വിഡാങ്ങര പാടശേഖരത്തിലേക്ക് വ്യാപിപ്പിച്ചു. പുതു തലമുറയെ കൃഷിയുടെ ലോകത്തേക്ക് പ്രോത്സാഹിപ്പിക്കുവാൻ ഇതിലൂടെ സാധിച്ചു.

ജൈവനെൽക്കൃഷി 2018.jpg

നവംബർട് 21 ന് എളമക്കര ഭവൻസ് വിദ്യാലയത്തിൽ വച്ച് നടന്ന സീഡ് ക്ലബ്ബ് സംസ്ഥാനതല പുരസ്‌കാര വിതരണത്തിൽ ഞങ്ങളുടെ സ്കൂളിന് അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.സീഡ് ക്ലബ്ബ് കൺവീനർ ദീപ ജോൺ പുരസ്കാരം ഏറ്റുവാങ്ങി.

സീഡ് ക്ലബ്ബ് കൺവീനർ ദീപ ജോൺ പുരസ്കാരം ഏറ്റുവാങ്ങുന്നു.
പുരസ്കാരം സ്‌കൂളിന് സമർപ്പിക്കുന്നു.കുട്ടികളിൽ ഹിന്ദി ഭാഷ അഭിരുചി വളർത്തുന്നതിന് സുരീലി ഹിന്ദി പദ്ധതി BRC ട്രെയിനർ ആയ രമ ടീച്ചർ സ്‌കൂളിൽ നടപ്പാക്കുന്നതിന് നേതൃത്വം നൽകി. വളരെ രസകരമായ രീതിയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനായി സാധിച്ചു.

സുരീലി ഹിന്ദി2018-1.jpg
സുരീലി ഹിന്ദി2018-2.jpg
സുരീലി ഹിന്ദി2018-3.jpg
സുരീലി ഹിന്ദി2018-4.jpg

ഡിസംബർ 1 ന് എയ്ഡ്സ് ദിനാചരണം നടത്തി.എയ്ഡ്സ് രോഗത്തിന്റെ പ്രത്യേകതകളെ കുറിച്ച് സയൻസ് ടീച്ചേർസ് ക്ലാസ്സുകൾ നടത്തി.

എയ്ഡ്സ് ദിനാചരണം 2018.jpg

ഡിസംബർ 3 ന് ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ BRC യുടെ ആഭിമുഖ്യത്തിലുള്ള ദീപശിഖാ പ്രയാണത്തിന് ഞങ്ങളുടെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വീകരണം നൽകി.

ദീപശിഖാ പ്രയാണത്തിന് സ്വീകരണം
ദീപശിഖാ പ്രയാണത്തിന് സ്വീകരണം
ദീപശിഖാ പ്രയാണത്തിന് സ്വീകരണംആധുനിക സാങ്കേതിക വിദ്യ പ്രപഞ്ചത്തിലെ അറിവിനെ ഒരു വിരൽ തുമ്പിൽ എത്തിക്കുന്ന ഈ കാല ഘട്ടത്തിൽ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പുതു തലമുറയെ കൂടുതൽ അടുപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ന്റെ ഒരു യൂണിറ്റ് സ്‌കൂളിൽ ഈ അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.ജലജാ മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ IT@SCHOOL മാസ്റ്റർ ട്രെയിനർ ആയ സിജോ സാർ സന്നിഹിതനായിരുന്നു.

ശ്രീമതി.ജലജാ മോഹനൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കായി പ്രവർത്തി പരിചയ ക്ലബ്ബ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു.സംസ്ഥാന തലത്തിൽ വരെ പങ്കെടുക്കുകയും പലവട്ടം ഓവറോൾ കിരീടം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്

പ്രവൃത്തി പരിചയ മേള
പ്രവൃത്തി പരിചയ മേള
പ്രവൃത്തി പരിചയ മേള
പ്രവൃത്തി പരിചയ മേള
പ്രവൃത്തി പരിചയ മേളപത്താം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റുന്നതിനായി സ്പേസ് മുളന്തുരുത്തിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു

exam fear
exam fear
exam fear
exam fear

ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗം തടയാൻ ബോധവത്കരണവുമായി എക്സൈസ് ഡിപ്പാർട്ടമെന്റ് ലെ ഓഫീസർ ശ്രീ.ജയരാജ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. ജില്ലാ പ്രിവന്റീവ് ഓഫീസർ കെ.കെ. രമേശൻ ബോധവത്കരണ ക്‌ളാസ് എടുത്തു.

ലഹരി 2018 -2.JPG

വാർഷികാഘോഷം 2018 -19

വാർഷികാഘോഷം2018-5.JPG
വാർഷികാഘോഷം2018-1.JPG
വാർഷികാഘോഷം2018-2.JPG
വാർഷികാഘോഷം2018-3.JPG
വാർഷികാഘോഷം2018-4.JPG

യാത്രാസൗകര്യം

എറണാകുളം - കോട്ടയം റൂട്ടിൽ ത്രിപ്പൂണിത്തുറയിൽ നിന്നും 12 കി.മീ. മാറി കാഞ്ഞിരമറ്റം മില്ലിങ്കൽ ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും 5 കി.മീ. ദൂരം മുളന്തുരുത്തിക്കും 10കി.മീ. ദൂരം ചോറ്റാനിക്കരക്കും. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയം സ്കൂളിനു സമീപമായി സ്ഥിതി ചെയ്യുന്നു

മേൽവിലാസം

' സെന്റ്.ഇഗ്നേഷ്യസ്. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ

കാഞ്ഞിരമറ്റം

എറണാകുളം. 682 315

ഫൊൺ : 0484 2746340'

|}|<googlemap version="0.9" lat="9.857076" lon="76.40208" zoom="18"> 9.856306, 76.401787 </googlemap>}