പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.
അഭിരുചി പരീക്ഷ 2025
2025-28 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 54 കുട്ടികൾ രജിസ്റ്റർ ചെയ്തു. സ്കൂൾ ഐ റ്റി ലാബിൽ ഈ കുട്ടികൾക്കായി പ്രവേശന പരീക്ഷ കൈറ്റ് മെന്റർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 - ക്ലാസ് 8
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബര് 10 ന് നടത്തപ്പെട്ടു.
ഹെഡ് മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്യാമ്പ് നയിച്ചത്.
പ്രിലിമിനറി ക്യാമ്പ്ഫേസ് സെൻസിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട എൻട്രി ആക്ടിവിറ്റിയിലൂടെ കുട്ടികൾ ഗ്രൂപ്പുകൾ തിരിഞ്ഞു. ഇന്റർനെറ്റും ആധുനിക സാങ്കേതിക വിദ്യകളും പരിചയപ്പെടുന്നതിനും അവ ജീവിതത്തിൽ എങ്ങനെ എവിടെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നു മനസിലാക്കുന്നതിനുമുള്ള സെഷനുകളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു.
പ്രിലിമിനറി ക്യാമ്പ്ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ ക്യാമ്പിന്റെ ചർച്ച വിഷയങ്ങളായി കടന്നു പോയി. ഇതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
scratch, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരുന്നു തുടർന്നുള്ള പ്രവർത്തനങ്ങൾ. റോബോട്ടിക്‌സ് ലെ കോഴിക്ക് തീറ്റ നൽകുന്ന പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിൽ വളരെ രസകരമായി കുട്ടികൾ ചെയ്തു.
തുടർന്ന് രക്ഷാകർത്താക്കൾക്കായി ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് ആയ ശ്രീ സെബാസ്റ്റ്യൻ ഷിജോ എ ജെ, ശ്രീമതി. സ്റ്റെഫി സെബാസ്റ്റ്യൻ, . എന്നിവർ സന്നിഹിതരായിരുന്നു.
ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി
ഫ്രീഡം ഫെസ്റ്റ് 2025
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 23 ചൊവ്വാഴ്ച സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു.
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലിയി ലീഡ് ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നു പ്രോജക്റ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും സ്ഥാപകനുമായ റിച്ചാർഡ് സ്റ്റാൾമാന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ലിറ്റിൽ കൈറ്റ് മെൻറ്റർ ശ്രീ സെബാസ്റ്റ്യൻ ഷിജോ എ ജെ സംസാരിച്ചു..
ഹെഡ് മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫൻ, കൈറ്റ് മിസ്ട്രസ് ശ്രീമതി. സ്റ്റെഫി, കൈറ്റ് മാസ്റ്റർ ശ്രീ. സെബാസ്റ്റ്യൻ ഷിജോ എ ജെ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.
ഫ്രീഡം ഫെസ്റ്റ് 2025
ഫ്രീഡം ഫെസ്റ്റ് 2025- ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നതായിരുന്നു വിഷയം. 16 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.