സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ IT കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി.
ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. 2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി. 40 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 32 കുട്ടികളെ തെരഞ്ഞെടുത്തു . ഭാഷാ കമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകരെ കൈറ്റ് മിസ്ട്രസ് ,കൈറ്റ് മാസ്റ്റർ എന്നിങ്ങനെ തിരഞ്ഞെടുക്കുന്നു. LK/2018/35051 എന്ന രജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു.
