വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
44034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44034
യൂണിറ്റ് നമ്പർLK/2018/44034
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഅഭിനന്ദ് എസ്
ഡെപ്യൂട്ടി ലീഡർപ്രണവ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കുറുപ്പ് കിരണേന്ദു.ജി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗോപിക ജി
അവസാനം തിരുത്തിയത്
20-11-202544034

2023-26 ബാച്ച് പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ്


2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രയിനറായ രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് 08.07.2023 - ന് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടാൻ പോകുന്ന മേഖലകളെക്കുറിച്ചും അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും വ്യക്തമാക്കുന്ന തരത്തിലായിരുന്നു ക്ലാസ്സ് . കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങളിൽ മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനവും നൽകി.

വാഗാ ജീനിയസ് ഹണ്ടിൽ ലിറ്റിൽകൈറ്റസ് കുട്ടികളുടെ സാന്നിധ്യം

lk

വിക്ടറി സ്കൂളിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാക ജീനിയസ് ഹണ്ട് ക്വിസ്മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സജീവമായ പ്രവർത്തനം കാഴ്ചവച്ചു. ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ്   സാറിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്വിസ് മത്സരത്തിൽ രജിസ്ട്രേഷൻ വിഭാഗത്തിൽ പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് ലിറ്റിൽ കൈറ്റസ് വിദ്യാർഥികൾ പ്രവർത്തിച്ചു. രജിസ്ട്രേഷന് ആവശ്യമുള്ള എല്ലാ ഫോമുകളും ലിബർ ഓഫീസ് റൈറ്ററിന്റെ സഹായത്തോടെ നിർമ്മിക്കുകയും, രജിസ്ട്രേഷൻ സമയത്ത്  അധ്യാപകർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്തു. ഓരോ കൗണ്ടറിലും ഓരോ ലിറ്റിൽ കൈറ്റ് വിദ്യാർഥികളെ നിർത്തി രജിസ്ട്രേഷൻ ആവശ്യമായ എല്ലാ പിന്തുണകളും നൽകി.