വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
ആമുഖം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. രാജ(ശീ.പി.എസ് ,കുറുപ്പ് കിരണേന്ദു.ജി എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
| 44034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44034 |
| യൂണിറ്റ് നമ്പർ | lk/2018/44034 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റി൯കര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | അനന്തു കെ എ |
| ഡെപ്യൂട്ടി ലീഡർ | സായികിരൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കുറുപ്പ് കിരണേന്ദു.ജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗോപിക ജി |
| അവസാനം തിരുത്തിയത് | |
| 27-11-2025 | 44034 |
ചിത്രശാല 🖼️
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26

14/08/25 സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ലിറ്റിൽ kites കുട്ടികളുടെ സഹകരണത്തോടെ വോട്ടിംഗ് മെഷീനിൽ തന്നെ കുട്ടികൾ വോട്ട് രേഖപ്പെടുത്തി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- സ്പെഷ്യൽ അസംബ്ലി


22 സെപ്റ്റംബർ 2025 രാവിലെ സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലി. ലിറ്റിൽ കൈറ്റസ് 23-26,24-27 ബാച്ചുകളുടെ പൂർണ്ണ പിന്തുണയോടു കൂടിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം നടത്തിയത്.
ലിറ്റിൽ കൈറ്റസ് കുട്ടികൾ സ്ക്രിബസിൽ തയ്യാറാക്കിയ പ്രവർത്തന കലണ്ടർ.

ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം നടത്തി


ഓണാഘോഷത്തോടനുബന്ധിച്ച് 14 ഓഗസ്റ്റ് 2025 ന് സ്കൂൾ ഐടി ലാബിൽ വച്ച് എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ എല്ലാ ഡിവിഷനിലെയും നിരവധി കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. 8ഇ ലേ അഭിനവ് കൃഷ്ണ എസ്എൽ ഒന്നാം സ്ഥാനം നേടുകയും, 8സി ലേ ബദരീനാഥ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഫീൽഡ് വിസിറ്റ് നടത്തി.
തിരുവല്ലം എയെസ് എൻജിനീയറിങ് കോളേജിൽ 6/11/25 ന് നടത്തിയ സ്പാർക് ടെക്നിക്കൽ കോമ്പറ്റീഷൻ 2025- ൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. എല്ലാ ബാച്ചിലേം കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടാണ് വിസിറ്റ് നടത്തിയത്. അവിടെ നടത്തിയ റോബോട്ടിക്സ് മത്സര വിഭാഗത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായ മുഹമ്മദ് യൂസഫ്, ശ്രീദേവ് എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങുന്ന നാല് ടീം പങ്കെടുത്തു. അതിൽ അനൂപ് &അഭിനവ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിന് അഭിമാന അർഹമായ നേട്ടമായിരുന്നു.
ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് കോളേജിലെ വിവിധ എഞ്ചിനീയറിങ് ലാബുകൾ കാണാൻ അവസരം ഉണ്ടായി. മെക്കാനിക്കൽ എൻജിനീയറിംഗ് ലാബ്, എറോണറ്റിക്കൽ ലാബ് ഇങ്ങനെ വിവിധ ലാബുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിചയപ്പെട്ടു.


കുട്ടികൾക്ക് അത് ഒരു പുതിയ അനുഭവമായിരുന്നു. പുതിയ ബാച്ചിലെ കുട്ടികൾക്ക് വളരെ നന്നായി ഫീൽഡ് വിസിറ്റ് അനുഭവപ്പെട്ടതായി അവർ പങ്കുവെച്ചു.