വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
44034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44034
യൂണിറ്റ് നമ്പർLK/2018/44034
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഹരികൃഷ്ണൻ ആർ
ഡെപ്യൂട്ടി ലീഡർവിവേക് എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കുറുപ്പ് കിരണേന്ദു.ജി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗോപിക ജി
അവസാനം തിരുത്തിയത്
20-11-202544034
പ്രിലിമിനറി ക്യാമ്പ് 2024

2024-27 ബാച്ചിലേയ്ക്കായി ജൂൺ 15 ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 78കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.

അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എഫിലെ ഹരികൃഷ്ണൻ ആർ, 8 സിയിലെ വിവേക് എസ് നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവരങ്ങൾ
ക്രമനമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 അബ്ദുൽ ഹമദ് എം 8ഡി
2 അഭിഷേക് എസ് സുരേഷ് 8സി
3 ആദർശ് കൃഷ്ണ എ എസ് 8സി
4 ആദിത്യ ബി രാജ് 8 എ
5 ആദിത്യൻ ഡി 8 എ
6 ആകാശ് എസ് 8ഡി
7 ആൽബിൻ ജോസ് എഫ് 8ഡി
8 അനന്തു എസ് 8സി
9 അനുഷ് എ ബി 8സി
10 ആരോമൽ വി ജെ 8സി
11 അശ്വിൻ രാജ് ആർ 8 ബി
12 അതുൽ പ്രസാദ് 8ഡി
13 ഡാനിഷ് മുഹമ്മദ് എം എൻ 8 ബി
14 ഹാഫിസ് മുഹമ്മദ് എസ് 8ഡി
15 ഹരികൃഷ്ണൻ ആർ 8എഫ്
16 ഹരികൃഷ്ണൻ എസ് 8ഡി
17 ജിബിനോ ജെ എസ് 8സി
18 ജ്യോതിഷ്  ആർ 8സി
19 കെഎം ഹരികൃഷ്ണൻ 8ഡി
20 കാർത്തിക് ആർ 8 ബി
21 ലാൽ കൃഷ്ണ എസ് 8ഇ
22 മുഹമ്മദ് സുബിയാൻ എസ് ജെ 8 ബി
23 മുഹമ്മദ് ആദിൽ എസ് എസ് 8 ബി
24 രാഹുൽ രാജ് ആർ എസ് 8 ബി
25 ഋതുരാജ് ആർ ബി 8ഡി
26 ശബരീശ്വർ എം എൻ 8ഇ
27 ശബരിനാഥ് എം കെ 8സി
28 സിദ്ധാർഥ് പീഡി 8ഇ
29 സൂരജ് എസ് 8ഡി
30 ശ്രാവൺ രാജീവ് എ 8 ബി
31 ശ്രീ ശബരി ബി എം 8ഇ
32 ശ്രീഹരി ഹെച്ച് എസ് 8സി
33 വാസുദേവ് എ നായർ 8ഇ
34 വിജയ് ബൈജു ബി 8സി
35 വിവേക് എസ് നായർ 8സി
36 വിവേക വി 8 ബി
37 വൈശാഖ് വി 8സി

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ഉണ്ടാക്കി. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി .

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്

2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്  29/05/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ബാലരാമപുരത്തിലെ ചിത്ര ടീച്ചറാണ് റിസോഴ്സ് പേഴ്സണായി വന്നത്. രസകരമായ സോഷ്യൽ മീഡിയ വീഡിയോകളിലൂടെയാണ് ക്ലാസ് ആരംഭിച്ചത്. അതിനുശേഷം കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞ് വളരെ മനോഹരമായ റീലുകൾ നിർമ്മിക്കുകയുണ്ടായി.  ക്യാമ്പിന്റെഭാഗമായി പ്രമോ വീഡിയോകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയറിലൂടെ കുട്ടികൾ പ്രമോ വീഡിയോ തയ്യാറാക്കാൻ പരിശീലനം നൽകുകയും ചെയ്തു.  സ്കൂൾ സ്പോർട്സ് പ്രോമോ വീഡിയോ തയ്യാറാക്കി കൊണ്ട് ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

അധ്യാപക- രക്ഷകർത്താവ് പൊതുയോഗത്തിൽ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടെ പിന്തുണ

രജിസ്ട്രേഷൻ സഹായിക്കുന്ന ലിറ്റിൽ കൈറ്റ് അംഗങ്ങൾ

2025 ജൂലൈ എട്ടിന് നടന്ന അധ്യാപക രക്ഷകർത്താവ് പൊതുയോഗത്തിൽ, പങ്കെടുത്ത രക്ഷകർത്താക്കളുടെ രജിസ്ട്രേഷന് വേണ്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു. രജിസ്ട്രേഷൻ ഫോം ലിബർ ഓഫീസ് റൈറ്ററിന്റെ സഹായത്തോടുകൂടി നിർമ്മിക്കുകയും അവർ തന്നെ രജിസ്ട്രേഷന് ഭാഗവാക്ക് ആകുകയും ചെയ്തു.


ഭിന്നശേഷിക്കുട്ടികൾക്കുള്ള പരിശീലനം

ഭിന്നശേഷിക്കുട്ടികൾക്കുള്ള പരിശീലനം
ഗ്രൂപ്പ്‌ ഫോട്ടോ

24 -27 ബാച്ചിന്റെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ് 24/09/25 ഉച്ചയ്ക്ക്

12.30pm നടത്തി. വളരെ കൗതുകത്തോടെയും, സന്തോഷത്തോടെ  കുട്ടികൾ ക്ലാസ് ഏറ്റെടുത്തു.നിറം കൊടുക്കാനും ആൽബം തയ്യാറാക്കാനും ഉള്ള ടക്സ് പെയിന്റ് സോഫ്റ്റ്‌വെയറും, മൗസ് കീബോർഡ് പ്രാക്ടീസിന് ആയുള്ള ജി കൊമ്പ്രിസ് സോഫ്റ്റ്‌വെയറും,ടക്സ് മാത്ത്, താളം തുടങ്ങിയ സോഫ്റ്റ്‌വെയറുകളും പരിചയപ്പെടുത്തി.

സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം 2025

ഈ 2024 27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 25/10/25 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. വി പി എസ് ഹയർസെക്കൻഡറി സ്കൂൾ മലങ്കരയിലെ ശ്രീദേവി ടീച്ചറാണ് എക്സ്റ്റേണൽ ആർപി ആയിട്ട് സ്കൂളിൽ എത്തിച്ചേർന്നത്. രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം നാലര വരെ ഉണ്ടായിരുന്നു. ഓപ്പൺ ട്യൂൺസ്,കെടേണ്ലൈവ്, തുടങ്ങിയ വിവിധതരം അപ്ലിക്കേഷൻകളെക്കുറിച്ച് ക്ലാസ് ഉണ്ടായിരുന്നു.