മൗവ്വഞ്ചേരി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(മാച്ചേരി ന്യൂ യു പി സ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  കണ്ണൂർജില്ലയിലെ കണ്ണൂർവിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർനോർത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് മൗവ്വഞ്ചേരി യു പി സ്കൂൾ.
 
മൗവ്വഞ്ചേരി യു പി സ്കൂൾ
വിലാസം
മൗവ്വഞ്ചേരി

മൗവ്വഞ്ചേരി പി.ഒ.
,
670613
,
കണ്ണൂർ ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0497 2854650
ഇമെയിൽmowancheriupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13372 (സമേതം)
യുഡൈസ് കോഡ്32020101009
വിക്കിഡാറ്റQ64456874
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ387
പെൺകുട്ടികൾ392
ആകെ വിദ്യാർത്ഥികൾ779
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പി സുനിൽ
പി.ടി.എ. പ്രസിഡണ്ട്നിസാർ . കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കണ്ണൂർ -അഞ്ചരക്കണ്ടി റോഡരികിൽ ഏഴാം വാർഡിൽ മൗവ്വഞ്ചേരി എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കുൻടുതലറിയാ

ഭൗതികസൗകര്യങ്ങൾ

24 ക്‌ളാസ് മുറികൾ , കംപ്യുട്ടർ ലാബ്, ലൈബ്രറി, ലാബ്, സ്‌കൂൾ വാഹനങ്ങൾ ,ധാരാളം അധ്യാപകർ , ഇംഗ്ലീഷ് മലയാളം മാധ്യമങ്ങൾ ,സ്മാർട് ക്‌ളാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ്‌ നിർമാണം ,പച്ചക്കറിത്തോട്ടം....

പഠനോത്സവം നടത്തി

ചക്കരക്കൽ: മൗവ്വഞ്ചേരി യുപി സ്കൂളിലെ പഠനോത്സവം നടത്തി. സ്കൂളിലെ മുൻ അധ്യാപകനായ ശ്രീ. എം മുസ്തഫ മാസ്റ്ററുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി കെ പ്രമീള ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി പി സുനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെമ്പിലോട് പഞ്ചായത്ത് മെമ്പർ ശ്രീ ലോഹിതാക്ഷൻ അധ്യക്ഷൻ ആയിരുന്നു. കണ്ണൂർ നോർത്ത് സീനിയർ സൂപ്രണ്ട് ശ്രീ സജിത്ത് പി കെ, ടി സി അഷ്‌റഫ്‌, കെ നിസാർ, സൗമ്യ കെ സി, എം മുസ്തഫമാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.ഒരു വർഷത്തെ വ്യത്യസ്തങ്ങളായ പഠന മികവുകളുടെ അവതരണം നടന്ന ചടങ്ങിന് ശ്രീ കെ വിനോദ് കുമാർ നന്ദി പറഞ്ഞു.

മാനേജ്‌മെന്റ്

വ്യക്തിഗത മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 കെ വി കുഞ്ഞിരാമൻ മാസ്റ്റർ 1970
2 കെ.കരുണാകരൻ 1982
3 പി.ഒ. രാഘവൻ 1985
4 സി കെ ദേവി ടീച്ചർ 1992
5 ടി.സി അബ്ദുറഹ്മാൻ 1998
6 കെ.പി രാജാനന്ദൻ 2011
7 കെ.കെ ബഷീർ 2020
8 സി.പി. ബഷീർ 2021
9 എം ഷൈജ 2023

ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ,ഡോക്ടർ പി സുബൈർ , ഡോക്ടർ യശോദ,ഡോക്ടർ പി ഫാത്തിമ , സർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ പി കെ അബ്ദുള്ള , മുൻ സംസ്ഥാന കലാപ്രതിഭ ശ്രീ വി കെ പ്രശാന്ത് , മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ ടി ഭാസ്കരൻ ,ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ എം മുസ്തഫ മാസ്റ്റർ ,കണയന്നൂർ മാപ്പിള എൽ പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ പ്രദീപൻ മാസ്റ്റർ ,

മികവുകൾ

ഉപ ജില്ലാ സ്കൂൾ കലമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ,ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം എൽ പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം., ജില്ലാ സ്കൂൾ കലോൽസവത്തിൽ അറബി സംഘ ഗാന മൽസരത്തിൽ ഒന്നാം സ്ഥാനം.ശാസ്ത്രോൽസവത്തിൽ സബ് ജില്ലാ ജില്ലാ മൽസരങ്ങളിൽ നിരവധി സമ്മാനങ്ങൾ, സംസ്ഥാന ശാസ്ത്രോൽസവത്തിൽ അർജുൻ അനിൽ കുമാർ എന്ന വിദ്യാർഥിക്ക് പ്രസംഗ മൽസരത്തിൽ എ ഗ്രേഡ്.ഉർദു കയ്യെഴുത്ത് മാസികയ്ക്ക് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്ര കയ്യെഴുത്തു മാസികയ്ക്ക് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം, ഗണിത ശാസ്ത്ര സെമിനാറിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം,100 ശതമാനം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയുള്ള ക്ലാസ്സ് പി ടി എ,മികച്ച പി ടി എ യ്ക്കുള്ള സമ്മാനം ഒരു തവണ ലഭിച്ചു.ഉപ ജില്ലാ കായിക മേളയിൽ കിഡ്ഡീസ് വിഭാഗത്തിൽ ഡിവിഷനൽ ചാംബ്യൻഷിപ്പും വ്യക്തിഗത ചാംബ്യൻഷിപ്പും ലഭിച്ചു.

പ്രവേശനോത്സവം

തനതുപ്രവർത്തനങ്ങൾ

പ്രവേശനോത്സവം...

ഈ വർഷത്തെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഒന്നാം ക്ലാസിന്റെ പ്രവേശനോത്സവം ഗൂഗിൾ മീറ്റിലൂടെ മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി സി പ്രസിത ഉദ്ഘാടനം ചെയ്തു. ഉത്സവപ്രതീതിയോടെ തന്നെ വീടുകളിൽ കുട്ടികളും രക്ഷിതാക്കളും പ്രവേശനോത്സവം നടത്തി.പഠനമുറി അലങ്കരിക്കൽ മധുരം വിതരണം ചെയ്യൽ എന്നിവ നടത്തി. കുട്ടികളുടെ കലാപരിപാടികൾ ലൈവ് ആയി നടന്നു.രണ്ടാം തരം മുതൽ ഏഴാം തരം വരെയുള്ള കുട്ടികൾക്കുള്ള പ്രവേശനോത്സവം ക്ലാസ് ഗ്രൂപ്പുകളിലൂടെ നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീ കെ നിസാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്

പ്രസിഡന്റ് ശ്രീ. കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.

നാളേക്കൊരു തണൽ....

ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധങ്ങളായ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു. വിദ്യാലയമുറ്റത്ത് പ്രധാനാധ്യാപിക ഷൈജ ടീച്ചർ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിച്ചു. വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ടും ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു കൊണ്ടും പരിസ്ഥിതി ദിനമാഘോഷിച്ചു. കൂടാതെ പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവയും നടത്തി.

വായനയുടെ വാതായനങ്ങളിലേക്ക് ........

വായനയുടെ പ്രാധാന്യം കുട്ടികളെഓർമ്മപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെവായനാവാരാചരണവും വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ സ്ത്രീ വി ചന്ദ്രബാബു കഥകളും കവിതകളും കൊണ്ട്കുട്ടികളുടെ മനസ്സ് കയ്യേറി.വിവിധ ക്ലബ്ബുകൾവ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

അക്ഷര മുറ്റത്തേക്ക് കുരുന്നു കാൽവെപ്പ് ...

ഓരോ വിദ്യാലയത്തിന്റെയും അടിത്തറയും നെടുംതൂണുമാണ് അവിടുത്തെ പ്രീപ്രൈമറി. നമ്മുടെ സ്കൂളിൽ അവരുടെപ്രവേശനോത്സവം ഓൺലൈനായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി പി കെ പ്രമീള ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഇതിനോടനുബന്ധിച്ച് നടന്നു.

Environment Day JUNE 5th

കുട്ടികൾക്ക് ഒരു കൈത്താങ്ങ് .....

കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന രക്ഷിതാക്കളെ കണ്ടെത്തി അവരുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങായി സ്മാർട്ട് ഫോൺ വിതരണം വിദ്യാലയത്തിൽ വെച്ച് നടന്നു.അർഹതപ്പെട്ട കരങ്ങളിലാണ് അവ എത്തിയതെന്ന് ഉറപ്പിച്ചു. സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് വീടുകളിലെത്തി ഫോൺ നൽകി.

ജീവിതമാണ് ലഹരി.....

ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26 ന് പോസ്റ്റർ രചനാ മത്സരം നടത്തി കൊണ്ട് ആചരിച്ചു. വളർന്നുവരുന്ന കുട്ടികളിൽ ജീവിതമാണ് ലഹരി എന്നും മറ്റുള്ള ലഹരികൾ ഒന്നും ശാശ്വതമല്ല എന്നുമുള്ള സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് ഓരോ ക്ലാസ്സിലും അധ്യാപകർ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും നല്ല പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു. പലരും നാട്ടിലുള്ള പല സാഹചര്യങ്ങളെ കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ചർച്ച നടത്തി.

കഥകളുടെ സുൽത്താന്റെ ഓർമ്മകളിൽ...

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളിലെ കഥാപാത്ര ആവിഷ്കാരംസംഘടിപ്പിച്ചു.ബഷീറിന്റെ കഥാപാത്രങ്ങൾ കുട്ടികളിലൂടെ പുനർ ജീവിച്ചത് പുതുമയുള്ള അനുഭവമായി.ഓൺലൈനായി നടന്നമത്സരത്തിൽ പാത്തുമ്മയുടെ ആട് മുതൽ വിശ്വവിഖ്യാതമായ മൂക്ക് വരെ കഥാപാത്രങ്ങളായി കടന്നുവന്നു.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം......

കു ട്ടികളിലെ സർഗവാസനകൾ ക്ക് കൂടുതൽ കരുത്തേകാൻ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രഭാഷകനും നാടക രചയിതാവും ആയ ശ്രീ രമേശ് കാവിൽ നിർവഹിച്ചു.

READING DAY CELEBRATION

ദുരന്ത സ്മരണയിൽ.....

INDEPENDENCE DAY

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ രചന മത്സരം, മുദ്രാവാക്യ രചന, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടത്തി. ദുരന്തങ്ങളുടെ ബാക്കിപത്രം അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനങ്ങൾ.

സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിൽ.....

പതിവുപോലെ ഈ വർഷവും നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത് . പതാക നിർമ്മാണം,തൊപ്പി നിർമ്മാണം ക്വിസ് മത്സരം ദേശഭക്തിഗാനം, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവയിൽ എൽപി യുപി വിഭാഗങ്ങളിൽ മത്സരം നടന്നു.സ്വാതന്ത്ര്യ ചിന്തകൾ എന്ന വിഷയത്തിൽ യുപി ക്ലാസുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംവാദം നടന്നു. ഷാജീവ് സർ,പി സി ഗംഗാധരൻ സർ, കൃഷ്ണൻകുറിയ സാർ എന്നിവർ നേതൃത്വം നൽകി.

രാമായണ മാസാചരണം......

രാമായണമാസാചരണത്തോടനുബന്ധിച്ച് സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി രാമായണ പ്രശ്നോത്തരി മത്സരം,രാമായണ പാരായണം കഥാകഥനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ചന്ദ്രനെ അറിയാൻ ഒരു ദിനം......

ഈ വർഷത്തെ ചാന്ദ്രദിനം കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് ഉതകുന്ന രീതിയിൽ ആണ് ആഘോഷിച്ചത് . റോക്കറ്റ്നിർമ്മാണം, ഡോക്യുമെന്ററി നിർമ്മാണം, ക്വിസ് മത്സരം, നിറം നൽകൽ എന്നീ മത്സരങ്ങൾ നടത്തി.

ഓണത്തപ്പനെ വരവേൽക്കാൻ......

പഠനം ഓൺലൈൻ ആയിട്ടും ഓണത്തിന്റെ പൊലിമ ഒട്ടും ചോരാതെ വിവിധങ്ങളായപരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് സാധിച്ചു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള പാറ്റേൺ മത്സരം,വിദ്യാരംഗത്തി ന്റെ നേതൃത്വത്തിൽ ഓണപ്പാട്ട് മത്സരം, സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കളോടൊപ്പം സെൽഫി തുടങ്ങിയ മത്സരങ്ങൾസംഘടിപ്പിച്ചു.

അറബി ദിനാചരണം......

അറബിക് ദിനാചരണത്തോടനുബന്ധിച്ച് എൽപി യുപി വിഭാഗം കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

മാതൃഭാഷാ ദിനാചരണം........

വിജയോത്സവം

ലോകമാതൃ ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മാതൃഭാഷാ ദിന പ്രതിജ്ഞ, ക്വിസ് മത്സരം, കവിതാരചന, ലേഖന മത്സരം എന്നിവ നടത്തി.

സംസ്കൃതദിനാഘോഷം......

ഈവർഷത്തെ ശ്രാവണ പൂർണ്ണിമ സംസ്കൃത ദിനം ആയി ഏഴു ദിവസം വ്യത്യസ്തമായ പരിപാടികളോടെ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഗാന്ധി സ്മരണയിൽ.....

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രസംഗ മത്സരം, ഡോക്യുമെന്ററി നിർമ്മാണം, ആൽബം നിർമ്മാണം എന്നീ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഒരുക്കം....

കുട്ടികളെ വിദ്യാലയത്തിലേക്ക് ഓഫ്‌ലൈൻ ആയി സ്വീകരിക്കുന്നതിനായി മൗവ്വഞ്ചേരി യൂ പി സ്കൂൾ ഒരുങ്ങുന്നു. ശുചീകരണവും ക്ലാസ്സ് ഒരുക്കവും സ്കൂളിൽ

തിരികെ വിദ്യാലയത്തിലേക്ക് എ ബാച്ച് ...

പുസ്തക വണ്ടി

ഒന്നര വർഷത്തെ ഓൺലൈൻ പഠനത്തിനുശേഷം കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് ...രണ്ട് ബാച്ചുകളുടെ യും പ്രവേശനോത്സവം രണ്ട് ദിവസങ്ങളിലായി അവിസ്മരണീയമാക്കി. A ബാച്ചിന്റെ പ്രവേശനോത്സവം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

തിരികെ വിദ്യാലയത്തിലേക്ക് ബി ബാച്ച് .....

B ബാച്ചിന്റെ പ്രവേശനോത്സവം ചെമ്പിലോട് പഞ്ചായത്ത് മെമ്പർ ശ്രീ വി ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണം കുട്ടികളുടെ കലാപരിപാടികൾ എന്നിവയിലൂടെ കുട്ടികൾക്ക് മാനസിക ഉല്ലാസം പകരാൻ പ്രവേശനോത്സവം കൊണ്ട് സാധിച്ചു.

കുട്ടികളുടെ ചാച്ചാജി.....

ഈ വർഷത്തെ ശിശുദിനത്തിൽ പ്രീ പ്രൈമറി കുട്ടികൾക്ക് ഓൺലൈനായി കലാമത്സരം നടത്തി. ഉദ്ഘാടനം നമ്മുടെ നാട്ടുകാരനും റിയാലിറ്റി ഷോ ഫെയിംമായ റിലേഷൻ കണ്ണൂർക്കാരൻ നിർവഹിച്ചു. പാട്ടുകളും ശബ്ദാനുകരണ വുമായി വിദ്യാർഥികൾക്ക് സന്തോഷകരമായ അനുഭവം സമ്മാനിക്കാൻ അദ്ദേഹത്തിന്സാധിച്ചു. വിദ്യാലയത്തിന്റെ ഉപഹാരവും അദ്ദേഹത്തിന് സമ്മാനിച്ചു.

ഹിന്ദി ദിനാചരണം.....

ഈ വർഷത്തെ ഹിന്ദി ദിനാചരണം വിവിധങ്ങളായ പരിപാടികളോടെ വിദ്യാലയത്തിൽ നടന്നു.

ഉർദു ഭാഷാ ദിനാചരണം....

ഉർദു ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ഉർദു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

കാവലായി ഒരു കൈത്തിരി.....

ബാലാവകാശ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസിലും ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു.കുട്ടികൾ വീടുകളിൽ ദീപം തെളിയിച്ച് ബാലാവകാശ ദിനം സ്മരണ പുതുക്കി.ഭിന്നശേഷി വാരാചരണ ത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ ദീപം തെളിയിച്ചു. അവരും നമ്മുടെ വിദ്യാലയത്തിന്റെ ഭാഗമാണ് എന്ന് ഓർമിച്ചുകൊണ്ട്മുഴുവൻ വിദ്യാർഥികളും വീടുകളിൽ ദീപം തെളിയിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിലെത്തി അവർക്ക് ഉപഹാരവും മധുരവും നൽകി.

വിജയോത്സവം ഒന്നാം ദിനം.....

പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ചുനിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത് .എല്ലാ പരിപാടികൾക്കും ദിനാചരണങ്ങൾ ക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ട് വിവിധങ്ങളായ പരിപാടികൾ വിവിധങ്ങളായ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നമ്മൾ സംഘടിപ്പിക്കാറുണ്ട് . സമ്മാനാർഹമായ കുട്ടികൾക്ക് അംഗീകാരം നൽകുന്നതിന് വേണ്ടി രണ്ട് ദിവസങ്ങളിലായി വിജയോത്സവം സംഘടിപ്പിച്ചു.എ ബാച്ച് വിജയോത്സവം കണ്ണൂർ നോർത്ത് എ ഇ ഒ ശ്രീ കെ പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

വിജയോത്സവം രണ്ടാം ദിനം.....

ബി ബാച്ച് വിജയോത്സവം ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ശ്രീ.കെ ദാമോദരൻഉദ്ഘാടനം ചെയ്തു.അർഹതയ്ക്കുള്ള അംഗീകാരം കുട്ടികളിലും രക്ഷിതാക്കളിലും ഏറെ അഭിമാനം ഉണ്ടാക്കുന്നത് ആയിരുന്നു.

റിപ്പബ്ലിക് ദിനാഘോഷം....

എന്താണ് ജനാധിപത്യം എന്ന് കുട്ടികളെ ബോധവൽക്കരിച്ച് കൊണ്ട് ഈ വർഷത്തെ റിപ്പബ്ലിക് ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക്പ്രധാനാധ്യാപിക സ്കൂളിൽ കൊടിയുയർത്തി. കുട്ടികൾക്ക് ഓൺലൈൻ പ്രസംഗം മത്സരം സംഘടിപ്പിച്ചു.

വായനയുടെ മധുരം നുകരാൻ.....

വായനാ ക്യാമ്പയ്ൻ ന്റെ ഭാഗമായുള്ള 100 ദിന കർമ്മപരിപാടി നമ്മുടെ വിദ്യാലയം സന്തോഷത്തോടെയാണ്ഏറ്റെടുത്തത് . സ്കൂൾ ലൈബ്രറിയിൽ ഉള്ളപുസ്തകങ്ങൾ പുസ്തക വണ്ടി യിലൂടെ ഓരോ കുട്ടിയുടെയും കൈകളിലേക്ക്എത്തിക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്തു. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പദ്ധതി നടപ്പിലാക്കിയത് . കോവിഡിനെ മൂന്നാം തരത്തിൽപ്പെട്ട് വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് അധ്യാപകരുടെയും പുസ്തകത്തെയും സാമീപ്യംസ്നേഹസാന്ത്വനം ആയി മാറി.സ്കൂളിലെ പുസ്തകവണ്ടിയുടെ ഉദ്ഘാടനം Kannur north BPC ശ്രീ സുധീർ കെസി ഉദ്ഘാടനം ചെയ്തു.പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് മേനേജർ ശ്രീ അഷ്റഫ് നിർവഹിച്ചു.

കുട്ടികൾ അധ്യാപകരായപ്പോൾ.....

ഓൺലൈൻ പഠനകാലത്തെ അധ്യാപകരുടെ ക്ലാസുകൾ കേട്ട് വിദ്യാർഥികളുടെ അനുകരണശീലം വളർന്നു എന്നതിന്റെ തെളിവായിരുന്നു അധ്യാപകദിനം.കുട്ടികൾ അധ്യാപകരായി പഠിപ്പിക്കുന്നത്ഗ്രൂപ്പുകളിൽ പങ്കുവെച്ചത് വളരെ കൗതുകമായി.ഓരോ അധ്യാപകരുടെയും തനതായ ശൈലികൾ ഒപ്പിയെടുത്ത്ആയിരുന്നു കുട്ടികളുടെ അധ്യാപനം.വിവിധ ക്ലബ്ബുകൾ ഈ അധ്യാപനം ഏറ്റെടുത്ത് വിജയകരമാക്കി.

പഠനം വിലയിരുത്തൽ...

പഠനം വിലയിരുത്തൽ

ഓൺലൈനായി നടന്ന പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തി.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെയും പ്രീപ്രൈമറി യിലെയും കുട്ടികളുടെ നോട്ടുപുസ്തകം, ടെക് സ്റ്റ് പുസ്തകം എന്നിവ വിലയിരുത്തലിനു വിധേ യമാക്കി.കൂടാതെ ഓരോ വിഷയത്തിനും ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളും രക്ഷിതാക്കൾ സ്കൂളിൽ എത്തിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടു സമയക്രമം അനുസരിച്ച് സാമൂഹിക അകലം പാലിച്ചു നടത്തിയ ഈ പ്രവർത്തനം രക്ഷിതാക്കളിൽ മതിപ്പുളവാക്കുന്നതായിരുന്നു

ശാസ്ത്രദിനം.....

ഫിബ്രവരി 28 ദേശീയ ശാസ്ത്രദിനം. കുട്ടികളിൽ ശാസ്ത്രബോധം വളർത്താനും ഉപകരണങ്ങൾ നിർമിക്കാനും പരീക്ഷണങ്ങൾ നടത്താനും ഉള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിനം.ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനവും ശാസ്ത്ര പരീക്ഷണവും നടന്നു. എൽപി യുപി വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര ക്വിസ് മത്സരവും നടന്നു.

ഓസോൺ ദിനം...

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവുമായി വീണ്ടും ഒരു ഓസോൺ ദിനംകൂടി.കുട്ടികളിൽ ആ ദിനം ഓർമ്മിപ്പിച്ചുകൊണ്ട് എൽപി,യുപി വിഭാഗങ്ങൾക്ക് ക്വിസ്മത്സരവും പോസ്റ്റർ രചനാ മത്സരവും നടന്നു.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം....

എല്ലാ ക്ലബ്ബുകളും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്നമ്മുടേത് . ഈ വർഷത്തെ ശാസ്ത്രോത്സവ വും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഗൂഗിൾ മീറ്റിൽ നടന്നു. ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ ക്ലബ്ബ്പ്രവർത്തനങ്ങൾ പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട് .

SCIENCE DAY

ദേശീയ ഗണിത ശാസ്ത്ര ദിനം......

ഈ ദിനത്തോടനുബന്ധിച്ച് എൽപി,യുപി വിഭാഗങ്ങൾക്ക് ഗണിത ക്വിസ് മത്സരവും,യു.പി വിഭാഗം കുട്ടികൾക്ക് ഗണിതശാസ്ത്ര സെമിനാറും നടത്തി. മുപ്പതോളം കുട്ടികൾ സെമിനാർ പ്രബന്ധം അവതരിപ്പിച്ചു.

പഠനോപകരണ നിർമാണ ശില്പശാല....

ഓൺലൈൻ പഠനം കഴിഞ്ഞ് സ്കൂളിലേക്ക് എത്തിയ കുട്ടികൾക്ക് പഠനം രസകരമാക്കാനും മാനസിക ഉല്ലാസത്തിനും പഠനോപകരണങ്ങൾ അത്യാവശ്യമാണെന്ന് മനസ്സിലാക്കി അവ സ്കൂളിൽ തന്നെ നിർമ്മിക്കാനുള്ള തീരുമാനം നടപ്പിലാക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി വിവിധ വിഷയങ്ങളുടെ പഠനോപകരണങ്ങളുടെ നിർമ്മാണം നടന്നു. ഒരു ശാസ്ത്രോത്സവത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നടന്ന ഈ പ്രവർത്തനം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു.

വഴികാട്ടി

കണ്ണൂർ അഞ്ചരക്കണ്ടി റോഡിൽ കണ്ണൂരിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ബസ്സിൽ വരികയാണെങ്കിൽ കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും കാപ്പാട് വഴി അല്ലെങ്കിൽ ഏച്ചൂർ വഴി അഞ്ചരക്കണ്ടി, മുഴപ്പാല, പനയത്താം പറമ്പ് എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി മേലെ മൗവ്വഞ്ചേരി എന്ന സ്ഥലത്ത് ഇറങ്ങിയാൽ ആദ്യം കാണുന്നത് സ്കൂൾ ആയിരിക്കും.

Map
"https://schoolwiki.in/index.php?title=മൗവ്വഞ്ചേരി_യു_പി_സ്കൂൾ&oldid=2537885" എന്ന താളിൽനിന്ന് ശേഖരിച്ചത്