സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വളരെ മികച്ച പ്രവർത്തനങ്ങളാണ് ബി  സി ജി എച്ച് എസ് കുന്നംകുളം നടത്തി വരുന്നത് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരു പ്രമുഖ സ്ഥാനം ഈ സ്കൂൾ നിലനിർത്തി വരുന്നു കഴിഞ്ഞ മൂന്നുവർഷമായി 100% വിജയവും കഴിഞ്ഞവർഷം 136 എപ്ലസ് കളും ഈ സ്കൂൾ കൈവരിക്കുക യുണ്ടായി ദിനാചരണങ്ങൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, little kites, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ് മുതലായ പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ ഉന്നതമായ നേട്ടങ്ങളാണ് ഈ സ്കൂൾ കൈവരിച്ചിട്ടുള്ളത്.




2024-2025 പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ മൂല്യങ്ങൾക്കും ആത്മീയ നവീകരണത്തിനും ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനതലങ്ങളിൽ വരെ പേര് എഴുതി ചേർക്കപ്പെട്ട ബിസിജി എച്ച് എസ് കുന്നംകുളം വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണം തയ്യൽ പരിശീലനം,പാചക പരിശീലനം,കുട നിർമ്മാണം,ചോക്ക്, ചന്ദനത്തിരി, സീഡ് പെൻ, കയർ ചവിട്ടി, പനയോല കുട്ടകൾ, മാസ്ക്, സോപ്പ് പൊടി നിർമ്മാണം സോപ്പ്, ഹാൻഡ് വാഷ്,ഡിഷ് വാഷ്,എന്നിവയുടെ നിർമ്മാണം തുടങ്ങിയവ വിജയകരമായി നടത്തിവരുന്നു.

വിജ്ഞാനത്തിനും വിനോദത്തിനുമായി എഫ് എം ക്ലബ്ബ് രൂപീകരിച്ച് Beath Beats 24 എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് റേഡിയോ ജോക്കികൾ നടത്തുന്ന അവതരണം വളരെ ശ്രദ്ധേയമാണ്.

കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി കൂൺകൃഷി, പച്ചക്കറിത്തോട്ടം, എന്നിവയും പ്രകൃതിസ്നേഹത്തിന്റെ ഭാഗമായി തണ്ണീർകുടങ്ങൾ  സ്ഥാപിച്ച് കിളികൾക്ക് ദാഹജലവും നൽകുന്നു.

സോഷ്യൽ സയൻസിന്റെയും സയൻസിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത്  നടത്തിയ 'തുമ്പികൾ തുമ്പയിലേക്ക് 'എന്ന ക്യാമ്പിൽ അധ്യാപകരും കുട്ടികളും പങ്കെടുക്കുകയും റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

വൈ ഐ പി അഥവാ യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സബ്ജില്ലാതലത്തിൽ സമർപ്പിച്ച ആശയങ്ങൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു