ബി സി ജി എച്ച് എസ് കുന്നംകുളം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
BCGHS School Sastramela Kunnamkulam Sub District
BCGHS KUNNAMKULAM SASTRAMELA

പഴഞ്ഞിയിൽ വെച്ചു നടന്ന കുന്നംകുളം ഉപജില്ല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ ടി മേളകളിൽ ഓവർ ഓൾ ഒന്നാം സ്ഥാനവും ശാസ്ത്രം,പ്രവർത്തിപരിചയമേള എന്നിവയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും നേടി  കുന്നംകുളം ബി സി ജി എച്ച് എസ് ചരിത്ര വിജയം ആവർത്തിച്ചു. സമാപന സമ്മേളനത്തിൽ കുന്നംകുളം ഉപജില്ല ഓഫീസർ മൊയ്തീൻ സർ, കാട്ടകമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഷ്മ ഇ എസ് തുടങ്ങിയവരിൽ നിന്ന് ട്രോഫികൾ ഏറ്റു വാങ്ങി.നേതൃത്വം നൽകിയ അധ്യാപകരെയും വിജയികളെയും പിടിഎ, മാനേജ്മെന്റ് അഭിനന്ദിച്ചു






കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം അധ്യാപക കലാസാഹിത്യ പുരസ്‌കാരം 2025

2025-ലെ അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാരംഗം അധ്യാപകർക്കായി നടത്തിയ കലാസാഹിത്യമത്സരങ്ങളിലെ നാടകവിഭാഗത്തിൽ ജ്യോതി പി. ജോബ്, ബി.സി.ജി. എച്ച്.എസ്. കുന്ദംകുളം, തൃശൂർ രണ്ടാം സ്ഥാനം നേടി. കഴിഞ്ഞവർഷം തിരക്കഥ രചനയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു

വിദ്യാരംഗം അധ്യാപക കലാസാഹിത്യ പുരസ്‌കാരം 2025