ഉള്ളടക്കത്തിലേക്ക് പോവുക

ബി സി ജി എച്ച് എസ് കുന്നംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
COMPUTER ROOM

രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2009 ൽ 3 നിലയോടു കൂടി സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. അയ്യായിരത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഇരുന്ന് വായിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.കുന്നംകുളം മുനിസിപ്പാലിറ്റിയുടെ നാല്, അഞ്ച് വാർഡുകളിലാണ് ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസിനും 5 ഡിവിഷനു കളാണുള്ളത്.ആദ്യത്തെ 4 ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒന്ന് മലയാളം മീഡിയവുമാണ്. പെൺകുട്ടികൾക്ക് വളരെ സുരക്ഷിതമായി ശാന്തമായി സ്വസ്ഥമായി പഠിക്കുവാൻ സാധിക്കുന്ന ഒരു നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്.

BUS

സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണെന്നത് എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്നാണ്. എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമായ 2 കമ്പ്യൂട്ടർ ലാബുകൾ ഇവിടെയുണ്ട്. സയൻസ് ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് മുതലായവയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഉച്ചയൂണിനായുള്ള വിശാലമായ ഭക്ഷണമുറിയും സുസജ്ജമായ സ്റ്റേജും ഹാളും ഇവിടെയുണ്ട് .യാത്ര സൗകര്യങ്ങൾക്കായി സ്കൂൾ ബസ് ക്രെമീകരണങ്ങൾ ഉണ്ട്.

Library
Library

ജ്ഞാനാർജനത്തിനുള്ള ഏറ്റവും ലഘുവും ഫലപ്രദവുമായ മാർഗം പുസ്തക വായനയാണ് എന്നു മനസിലാക്കി  കുട്ടികളിൽ അറിവും വായനാശീലവും വളർത്തുന്നതിനായി 7000ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.