ബി സി ജി എച്ച് എസ് കുന്നംകുളം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-2025 പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ മൂല്യങ്ങൾക്കും ആത്മീയ നവീകരണത്തിനും ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനതലങ്ങളിൽ വരെ പേര് എഴുതി ചേർക്കപ്പെട്ട ബിസിജി എച്ച് എസ് കുന്നംകുളം വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണം തയ്യൽ പരിശീലനം,പാചക പരിശീലനം,കുട നിർമ്മാണം,ചോക്ക്, ചന്ദനത്തിരി, സീഡ് പെൻ, കയർ ചവിട്ടി, പനയോല കുട്ടകൾ, മാസ്ക്, സോപ്പ് പൊടി നിർമ്മാണം സോപ്പ്, ഹാൻഡ് വാഷ്,ഡിഷ് വാഷ്,എന്നിവയുടെ നിർമ്മാണം തുടങ്ങിയവ വിജയകരമായി നടത്തിവരുന്നു.

വിജ്ഞാനത്തിനും വിനോദത്തിനുമായി എഫ് എം ക്ലബ്ബ് രൂപീകരിച്ച് Beath Beats 24 എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് റേഡിയോ ജോക്കികൾ നടത്തുന്ന അവതരണം വളരെ ശ്രദ്ധേയമാണ്.

കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി കൂൺകൃഷി, പച്ചക്കറിത്തോട്ടം, എന്നിവയും പ്രകൃതിസ്നേഹത്തിന്റെ ഭാഗമായി തണ്ണീർകുടങ്ങൾ  സ്ഥാപിച്ച് കിളികൾക്ക് ദാഹജലവും നൽകുന്നു.

സോഷ്യൽ സയൻസിന്റെയും സയൻസിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത്  നടത്തിയ 'തുമ്പികൾ തുമ്പയിലേക്ക് 'എന്ന ക്യാമ്പിൽ അധ്യാപകരും കുട്ടികളും പങ്കെടുക്കുകയും റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

വൈ ഐ പി അഥവാ യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സബ്ജില്ലാതലത്തിൽ സമർപ്പിച്ച ആശയങ്ങൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു