പൊയനാട് മോപ്ല എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊയനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊയനാട് മോപ്ല എൽ.പി.എസ്.

പൊയനാട് മോപ്ല എൽ.പി.എസ്
വിലാസം
പൊയനാട്

മമ്പറം പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽpoyanadmapilalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14340 (സമേതം)
യുഡൈസ് കോഡ്32020400509
വിക്കിഡാറ്റQ64457607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഹിജ കെ
പി.ടി.എ. പ്രസിഡണ്ട്നാസർ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷമീന കെ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

തലശ്ശേരി നോർത്ത് ഉപജില്ലയിലെ വേങ്ങാട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ മുസ്ലീങ്ങൾ കൂടുതൽ വസിക്കുന്ന പൊയനാട് എന്ന സ്ഥലത്ത് മുസ്ലീങ്ങളുടെ വിദ്യാഭ്യാസം ഉന്നമനമാക്കി യൂസഫ്സീതി എന്ന വ്യക്തി 1924ൽ പൊയനാട് എലിമെൻ്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ പൊയനാട് മാപ്പിള എൽ പി സകൂൾ. ആ വർഷം തന്നെ സകൂളിന് അംഗീകാരം ലഭിച്ചു .സ്വാതന്ത്ര്യ സമര സേനാനിയായ തിരുത്തേരി കുഞ്ഞി കൃഷ്ണൻ നമ്പ്യാർ ആയിരുന്നു ആദ്യത്തെ മാനേജർ.നസ്രത്തുൽ ഇസ്ലാം സഭയാണ് ഇപ്പോൾ സ്കൂളിൻ്റെ നടത്തിപ്പ് .കർമ്മനിരതരായ ധാരാളം അധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ജൂൺ 1 മുതൽ കെ മഹിജ ഹെഡ്മിസ്ട്രസ്സായും കെ കെ മുഹമ്മദ്, ടി വി ലിൻഷ ,കെ വി ഹിമപ്രഭ, മുഹമ്മദ് ലബീബ് പി എം എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ ഒറ്റ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു.കൂടാതെ നല്ലൊരു സ്റ്റേജും ,വലിയ കളിസ്ഥലവും, പാചകപ്പുരയും സ്കൂളിനോട് ചേർന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൊയ്ലറ്റ് സൗകര്യം ഉണ്ട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കിണറും, ജലവിതരണ സംവിധാനങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സുരക്ഷ മുൻനിർത്തി താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ എല്ലാ വർഷവും നീന്തൽ പരിശീലനം നടന്നു വരുന്നു. എല്ലാവർഷവും സ്കൂൾ വാർഷികം നാട്ടുകാരുടെ സഹകരണത്തോടെ വിവിധ കലാകായിക പരിപാടികളോടെ വിപുലമായി നടത്താറുണ്ട്.

മാനേജ്‌മെന്റ്

തിരുത്തേരി കുഞ്ഞികൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യത്തെ മാനേജർ . നസ്രത്തുൽ ഇസ്‌ലാം സഭയാണ് ഇപ്പോൾ സ്ക്കൂളിന്റെ നടത്തിപ്പ്.

മുൻസാരഥികൾ

ശ്രീ തിരുത്തേരി കുഞ്ഞികൃഷ്ണൻ നമ്പ്യാരായിരുന്നു സ്ഥാപക   മാനേജറും, ഹെഡ്മാസ്റ്ററും. സഹ അധ്യാപകരായി എൻ സി മുഹമ്മദ് മാസ്റ്റർ, ഉമ്മർ മാസ്റ്റർ, എൻ സി അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവർ ജോലി ചെയതിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ പ്രസിദ്ധരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ടെങ്കിലും എടുത്തു പറയാവുന്ന പേരുകളാണ് പി എ മുഹമ്മദ് സാഹിബ് (ഹൈക്കോടതി ജഡ്ജി )ഡോ.റാഫി, കെ പി മുഹമ്മദ്, അബ്ദുറഹിമാൻ മാസ്റ്റർ,ഡോ.അഷറഫ് തുടങ്ങിയ പ്രമുഖരെല്ലാം

വഴികാട്ടി

മമ്പറം അഞ്ചരക്കണ്ടി റൂട്ടിൽ, മൈലുളളി മട്ട എന്ന സ്ഥലത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് കൂത്ത്പറമ്പ് റോഡിൽ അരക്കിലോമീറ്റർ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് റോഡ് അവസാനിക്കുന്ന ഇടം

Map
"https://schoolwiki.in/index.php?title=പൊയനാട്_മോപ്ല_എൽ.പി.എസ്&oldid=2533449" എന്ന താളിൽനിന്ന് ശേഖരിച്ചത്