പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ
വിലാസം
കീഴാറ്റൂർ

PSA UP SCHOOL
,
കീഴാറ്റൂർ പി.ഒ.
,
679325
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽpsaupskzr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48340 (സമേതം)
യുഡൈസ് കോഡ്32050500505
വിക്കിഡാറ്റQ64565175
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംകീഴാറ്റൂർപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUmer Palancheeri
പി.ടി.എ. പ്രസിഡണ്ട്Abdul Nasar
എം.പി.ടി.എ. പ്രസിഡണ്ട്Rafeena
അവസാനം തിരുത്തിയത്
14-03-202248340


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

കീഴാറ്റൂരിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് തുടക്കം കുറിച്ച പൂന്താനം സ്മാരക എ യു പി  സ്കൂൾ..

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പൂന്താനം സ്മാരക എ യു പി സ്കൂൾ

മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്ത കവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പൂന്താനം സ്മാരക എ യു പി സ്കൂൾ.1968 ജൂൺ ഒന്നിന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ അഞ്ച് ആറ് ഏഴ് ക്ലാസുകളിലായി 275 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം.കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഡിവിഷനുകൾ ഉള്ള അപ്പർപ്രൈമറി ആയാണ് ഇപ്പോൾ  സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ ആരംഭത്തിലുള്ള കെട്ടിടവും കൂടാതെ മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , സ്കൂളിന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചു നിർമ്മിച്ച സ്റ്റേജ് സുംക്ലാസ്സ്‌റൂമും ഓപ്പൺ ഓഡിറ്റോറിയവും ഇപ്പോൾ നിലവിലുണ്ട് . എല്ലാ ക്ലസ്സുകളിലും ഉറപ്പുള്ള ബെഞ്ചും ഡെസ്കും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്ന ഷെല്ഫുകളും ഉണ്ട് .ക്ലസ്സുകളിൽ എല്ലാം തന്നെ ഫാനും ലൈറ്റും ഉണ്ട് .നാല് ക്ലാസ്സുകളിൽ ടെലിവിഷൻ കൂടാതെ ഒരു സ്മാർട്റൂമും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട് . കൂടുതൽ വായിക്കാൻ. നല്ല അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് സ്കൂൾ അടുക്കള പ്രവർത്തിക്കുന്നത് .കുടിവെള്ളത്തിനായി രണ്ട് കിണറുകളും കൂടാതെ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കുടിവെള്ള പൈപ്പും  സ്കൂളിൽ ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായി മികച്ച ടോയ്‌ലറ്റ് സംവിധാനങ്ങളും സ്കൂളിൽ ഉണ്ട് .കുട്ടികളുടെ കായിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള വിശാലമായ കളിസ്ഥലം , ഔഷധ സസ്യ ഉദ്യാനം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ,ശാസ്ത്രമേള, കലാമേള ,സ്പോർട്സ്, വിദ്യാരംഗം സഹിത്യോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യോക പരിശീലനം എന്നിവ നൽകി വരുന്നു. യു എസ് എസ് ,നവോദയ തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകുന്നു . വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗും നൽകി വരുന്നു.

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • [[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/NERKAZHCHA/NERKAZHCHA

ഭരണനിർവഹണം

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.( പ്രസിഡന്റ്  നാസർ പാറക്കോടൻ , വൈസ് പ്രസിഡന്റ് സതീഷ് പ്രണവം )
  • എം .ടി.എ  ( പ്രസിഡന്റ് റഫീന .എ )

മുൻ പ്രഥമാധ്യാപകർ

ക്രമസംഖ്യ പേര് കാലഘട്ടം
1 കണ്ണൻ കുട്ടി 1968-1984
2 പത്മാക്ഷി 1984-2002
3 സാറാമ്മ 2002-2004
4 ഉമ്മർ പാല‍‍ഞ്ചീരി 2004-

വഴികാട്ടി

പെരിന്തൽമണ്ണ ---നിലംബൂർ റോഡ്

ആക്കപ്പറമ്പ് ---കിഴാറ്റൂർ {{#multimaps:11.05325,76.25102 |width=800px |zoom=16}}