നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം ജീവിത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവിതത്തിൽ


ശുചിത്വം നമ്മുടെ ജീവിതത്തിൽ ആവശ്യമുള്ള ഒരു പ്രധാന ഘടകമാണ് .ശുചിത്വം ഇല്ലെങ്കിൽ നമുക്ക് പല രോഗങ്ങളും വരാൻ സാധ്യതയുണ്ട് .ശുചിത്വം പരിസര ശുചിത്വം ,
വ്യക്തി ശുചിത്വം എന്നിങ്ങനെ രണ്ടു തരം ശുചിത്വം ഉണ്ട്. പരിസര ശുചിത്വം എന്നാൽ നമ്മൾ ജീവിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .അതായത് ചപ്പുചവറുകൾ
പ്ലാസ്റ്റിക് തുടങ്ങിയവ നല്ല രീതിയിൽ സംസ്കരിക്കണം .ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നത് . തുടങ്ങിയവ പരിസ്ഥിതി ശുചിത്വത്തിന് ഭാഗമാണ് വ്യക്തി ശുചിത്വം
 എന്നാൽ നമ്മൾ നമ്മെ തന്നെ വൃത്തിയാക്കുക എന്നതാണ് വ്യക്തി ശുചിത്വം ഉള്ള ഒരു വ്യക്തി ചെയ്യേണ്ട പ്രവർത്തികൾ ഭക്ഷണത്തിനു മുൻപും ശേഷവും കൈ കഴുകണം,
ആഴ്ചയിലൊരിക്കൽ നഖം മുറിക്കണം, ദിവസവും രണ്ടുനേരം കുളിക്കണം ,വൃത്തിയുള്ള വസ്ത്രം ധരിക്കണം, പഴങ്ങൾ കഴിക്കുന്നതിനു മുൻപ് കഴുകണം, ടോയ്‌ലറ്റിൽ പോയ ശേഷം
കൈകൾ സോപ്പിട്ട് കഴുകണം, കളി കഴിഞ്ഞാൽ കാലും മുഖവും നന്നായി കഴുകണം ഇതൊക്കെ വ്യക്തിശുചിത്വം ഉള്ള ഒരാൾ ചെയ്യേണ്ട കാര്യങ്ങളാണ് .ശുചിത്വമുള്ള
വ്യക്തിയാണെങ്കിൽ അസുഖങ്ങളിൽ നിന്ന് രക്ഷനേടാനും ആരോഗ്യത്തെ സംരക്ഷിക്കാനും സാധിക്കും.

 

സിയാര സൈനക്ക് .പി
7 D നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം