നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ഒരു തിരിച്ച് പോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ ഒരു തിരിച്ച് പോക്ക്


കൊറോണക്കാലം നമുക്ക് മനുഷ്യർക്ക് ഭീതി പരത്തുകയാണ് എങ്കിൽ പക്ഷിമൃഗാദികൾക്കും പ്രകൃതിക്കും സന്തോഷകരമായ നിമിഷങ്ങൾ ആണ്. ഓരോ നിമിഷവും അവർ ആസ്വദിക്കുകയാണ് . ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം വാഹനങ്ങൾ പുറത്തിറങ്ങാത്തതിനാൽ അവയിൽ നിന്നും വരുന്ന പുകയില്ല. അന്തരീക്ഷം ശുദ്ധമാണ് .പരിസ്ഥിതിയിലെ ഒരു പ്രധാന ഘടകമാണ് അന്തരീക്ഷം വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന വിഷവാതകങ്ങൾ ശ്വസിക്കുമ്പോൾ ആരോഗ്യത്തിന് വളരെയേറെ വിപത്തുകൾ ഉണ്ടാകുന്നു . വ്യോമ ,കടൽ, റോഡ് ഗതാഗതങ്ങൾ നിർത്തിവച്ചതോടെ അന്തരീക്ഷം ശുദ്ധമാകാൻ തുടങ്ങി .വ്യവസായശാലകളും മറ്റു സ്ഥാപനങ്ങളും അടച്ചതോടെ കടലുകളിലും പുഴകളിലും തോടുകളിലും മറ്റു ജലസ്രോതസ്സുകളിലും ശുദ്ധജലം ഒഴുകാൻ തുടങ്ങി കുന്നുകൾ ഇടിക്കുന്നതും പുഴയിൽ നിന്ന് അനധികൃതമായി മണൽ വാരുന്നതും നിലച്ചതോടെ പ്രകൃതി ഉന്മേഷവതിയായി. ആളുകൾ പുറത്തിറങ്ങാതായതോടെ വീടുകളിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവും കുറഞ്ഞു. ഓരോ വീടുകളിലും പച്ചക്കറി കൃഷി തുടങ്ങി .മരങ്ങൾക്കും ചെടികൾക്കും വെള്ളവും വളവും കിട്ടാൻ തുടങ്ങി .ഇതിനുപുറമേ വീടും പരിസരവും വൃത്തിയാക്കാനും ഈ ലോക്ക്ഡൗൺ ഉപയോഗപ്പെട്ടു. വ്യക്തിബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടാനു തുടങ്ങി .ഇതൊക്കെയാണെങ്കിലും ലോകമെമ്പാടും പടർന്നു പിടിക്കുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം മനുഷ്യരാശിയെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ് . ലോകരാജ്യങ്ങളിൽ പലസ്ഥലത്തും രോഗം മൂലം മരണസംഖ്യ കൂടുകയാണ് എങ്കിലും നമുക്ക് കാത്തിരിക്കാം ഒരു നല്ല നാളേക്കായി കൊറോണയെ അതിജീവിച്ച് വിജയത്തിലേക്ക് എത്തുന്ന പുതുപുലരിക്കായ്........

 

ആവണി ജി എസ്
7 D നരിക്കുന്ന് യു.പി . സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം