തന്നട സെൻട്രൽ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തന്നട സെൻട്രൽ യു പി സ്കൂൾ
വിലാസം
THANNADA

CHALA EAST പി.ഒ.
,
670621
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0497 2822225
ഇമെയിൽthannadacups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13380 (സമേതം)
യുഡൈസ് കോഡ്3020100205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലസുബ്രഹ്മണ്യൻ.ഇ.
പി.ടി.എ. പ്രസിഡണ്ട്റസാഖ് മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ശബീല എം കെ
അവസാനം തിരുത്തിയത്
25-03-202413380


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്.1908 ലാണ് സ്കൂൾ തുടങ്ങിയത്. എൽ.പി. സ്കൂളായിട്ടായിരുന്നു തുടക്കം. മുസ്ലീം ജനവിഭാഗം തിങ്ങിപാർക്കുന്ന തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാൻ കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂൾ സ്ഥാപിച്ചത്. 1958 ലാണ് യു.പി. സ്കൂളായി ഉയർത്തിയത്. 1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴിൽ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഏതാണ്ട് 60 വർഷക്കാലം മൂസ മാനേജരുടെ കീഴിലായിരുന്നു ഈ സ്കൂൾ. 1983 ൽ തന്നട സിറാജുൽ ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടർന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക സാംസ്കാരിക മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിർണ്ണായക പങ്കാണ് വഹിക്കുന്നത്.read more

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി ഓമ്പത് ക്ലാസ്സ് മുറികളുണ്ട്. ഇതു കൂടാതെ ഓരു ഓഫീസ് മുറിയും പ്രവർത്തിക്കുന്നുണ്ട്. കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ് എന്നിവയും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഉറുദു ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്,  വിദ്യാരംഗം കലാ സാഹിത്യവേദി

മാനേജ്‌മെന്റ്

മുൻസാരഥികൾ
നമ്പർ പേര്
1 കെ.സി. ശങ്കരൻ മാസ്റ്റർ
2 കെ.പി. കുഞ്ഞിരാമൻമാസ്റ്റർ
3 ആർ. അബ്ദു റഹ്മാൻ മാസ്റ്റർ
4 എം.വി. പ്രഭാകരൻ മാസ്റ്റർ
5 ടി.വി. രാമകൃഷ്ണൻ മാസ്റ്റർ
6 ബാലസുബ്രഹ്മണ്യൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. രാമകൃഷ്ണൻ,ഡോ. നസ്ന. സി.പി, ഡോ. അബ്ദുൾ അസീസ്.കെ, ആർ.ടി.ഓ. അബ്ദുൾ ഷുക്കൂർ.കെ, ചെമ്പിലോട് പഞ്ചായത്തംഗം പി. യൂസഫ്, സഹകരണ വകുപ്പിൽ നിന്ന് വിരമിച്ച ഓ. ദാമോദരൻ നമ്പ്യാർ, മുൻ എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം റസിയ, കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മുഹമ്മദലി മാസ്റ്റർ,പെരളശ്ശേരി പഞ്ചായത്തിലെ മുൻ അംഗം സതീശൻ, തന്നട എൽ.പി. സ്കൂളിലെ അധ്യാപിക അസീന, നമ്മുടെ സ്കൂളിലെ തന്നെ അധ്യാപകരായ എം. സുബൈർ, കെ.സി. സിറാജ്, റമീസ എം.എം, റയീസ. എം.എം.തലശ്ശേരി ബി.ഡി.ഓ. ജസീർ പി.വി.,പൊതുവാച്ചേരിയിലെ രാമചന്ദ്രൻ നമ്പ്യാർ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ഷാക്കിറ,എ.എം, ജാസ്ന. ടി.കെ,


വഴികാട്ടി

.കണ്ണൂരിൽ നിന്നും തന്നട- പൊതുവാച്ചേരി-ചക്കരക്കല്ലിലേക്കുള്ള ബസ്സിൽ വന്നാൽ സ്കൂൾ സ്റ്റോപ്പിൽ ബസ്സിറങ്ങാം. കണ്ണൂരിൽ നിന്ന് ഏതാണ്ട് 11 കി.മി. ദൂരമുണ്ട്. {{#multimaps: 11.849953852022095, 75.44563592339159 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തന്നട_സെൻട്രൽ_യു_പി_സ്കൂൾ&oldid=2380557" എന്ന താളിൽനിന്ന് ശേഖരിച്ചത്