ജി എൽ പി എസ് പെരുമ്പാറച്ചളള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി എസ് പെരുമ്പാറച്ചളള
glpsperumparachalla
വിലാസം
പെരുമ്പാറച്ചള്ള

kozhinjampara പി.ഒ.
,
678555
,
പാലക്കാട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്21324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റുർ
ഭരണസംവിധാനം
താലൂക്ക്chittur
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ25
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻmathiyalagan
പി.ടി.എ. പ്രസിഡണ്ട്rajesh
എം.പി.ടി.എ. പ്രസിഡണ്ട്prasheetha
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ  ചിറ്റൂർ  നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലാണ്  ഗവൺമെൻറ് എൽ പി സ്കൂൾ  പെരുമ്പാറച്ചളള സ്ഥിതിചെയ്യുന്നത്

         

        അങ്കരാത്തു തറവാട്ടുകാരുടെ ഇത്തിരിപ്പോന്ന പത്തായപ്പുരയുടെ അകത്തളങ്ങളിൽ 1971ൽ തുടക്കം  കുറിക്കപ്പെട്ട വിദ്യാലയത്തിൽ  തമിഴ് മലയാളം  വിഭാഗങ്ങളിലായി ഒന്നു മുതൽ 4 വരെയുള്ള ക്ലാസ്സുകൾ  ഓടിട്ട കെട്ടിടത്തിലാണ് ആരംഭകാലത്ത്  പ്രവർത്തിച്ചിരുന്നത്.2004ൽ പ്രീ പ്രൈമറി നിലവിൽ വന്നു .DPEP  , MP  , SSA  ഫണ്ട്  എന്നിവയിൽനിന്നും ലഭിച്ച കെട്ടിടങ്ങൾ  കൂടി വന്നപ്പോൾ വിദ്യാലയത്തിന്റെ മുഖച്ഛായ ഒന്നുകൂടി മാറി. വിശാലമായ കളിമുറ്റം, ചുറ്റുമതിൽ, പാർക്ക്, വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികൾ എന്നീ  സൗകര്യങ്ങളുള്ള ഈ വിദ്യാലയം കേരളത്തിലെ  ഏത് വിദ്യാഭ്യാസ സ്ഥാപന തോടും കിടപിടിക്കത്തക്കതുതന്നെയാണ്

கூடுதல் அறியாம்

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ  വായന പരിപോഷിപ്പിക്കാൻ ആവശ്യമായ  പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും ക്ലാസ്  ലൈബ്രറിയിലും ലഭ്യമാണ്. ഓരോ കുട്ടിയുടെയും അഭിരുചിക്ക് അനുയോജ്യമായ  പുസ്തകങ്ങൾ സ്വയം  തിരഞ്ഞെടുക്കുവാൻ കുട്ടികൾക്ക്  അവസരം  നൽകിവരുന്നു. ഓരോ കുട്ടിയുടെയും  വായനാ മികവ് വളർത്തുന്നതിനായി" വീട്ടിൽ ഒരു ലൈബ്രറി " എന്ന പദ്ധതി  വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.

அதிக வாயனா

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കലാസാഹിത്യവേദി പഠിതാക്കളുടെ നൈസർഗിക കലാവാസനകൾ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് കലാപഠനം ആസ്വദിക്കുന്നതിനും പ്രകടിപ്പിക്കുന്നതായി ആഴ്ചയിലൊരു ദിവസം സർഗ്ഗവേദി നടത്തിയിരുന്നു. ഇതിലൂടെ കല ആസ്വദിക്കുവാനും അവയിലെ സൗന്ദര്യാത്മകത തിരിച്ചറിയാനും സാധിക്കുന്നു. ഇവയോടൊപ്പം കഥപറയൽ, കവിതാലാപനം, ലഘുനാടകങ്ങൾ, എന്നിവ എഴുതുവാനും അവതരിപ്പിക്കുവാനും അവസരം നൽകുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - ക്ലാസ് മുറിയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ സെമിനാർ പേപ്പറുകൾ പ്രോജക്ട് റിപ്പോർട്ടുകൾ അഭിനയം തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ക്ലബ്ബുകൾ നമ്മുടെ വിദ്യാലയത്തിൽ ശുചിത്വ ക്ലബ്ബ് ഗണിത ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല ഏറ്റെടുക്കുന്നു ശുചിത്വ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പരിസരം ടോയ്‌ലറ്റ് ഡൈനിങ് ഏരിയ ചുറ്റുവട്ടം എന്നിവ പരിശോധിക്കും ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്യുന്നു.

മാനേജ്മെന്റ്

വിദ്യാലയ പുരോഗതിക്കായി SMC, PTA,MPTA, CPTA, എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു .എല്ലാവരും സ്കൂൾ പ്രദേശത്തി നടുത്തുള്ളവർ ആയതുകൊണ്ട് സ്കൂളിന്റെ പ്രവർത്തനത്തിന് നല്ല പിന്തുണ നൽകി വരുന്നു .വിദ്യാലയങ്ങളിൽ നടക്കുന്ന  ആഘോഷങ്ങൾ ,ദിനാചരണങ്ങൾ, സ്കൂൾ ക്ലീനിങ്,എന്നിവയിൽ SMC, PTAഅംഗങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ട്. നിലവിലെ പി. ടി. എ പ്രസിഡണ്ട്  ശ്രീ  M.രാജേഷ് നമ്മുടെ വിദ്യാലയത്തിലെ പൂർവവിദ്യാർഥി കൂടിയാണ് .സ്കൂൾ വികസനത്തിനുവേണ്ടിയുള്ള എക്സിക്യൂട്ടീവ് മീറ്റിംഗ് മാസത്തിലൊരിക്കൽ കൂടുകയും, ചർച്ചയിലൂടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

SL NO NAME FROM TO
1 A.KAMALUDEEN

(HM IN CHARGE)

12.11.1973 11.06.1976
2 A.AROKIASWAMY 12.06.1976 30.06.1977
3 A.KAMALUDEEN

(HM IN CHARGE)

01.07.1977 05.06.1978
4 V.RAMASWAMY 05,06.1978 23.10.1979
5 CC.NATARAJAN 24.10.1979 31.05.1994
6 A.CHANDRAN 03.06.1994 31.03.1995
7 D.SANDHADEVI 03.06.1995 31.03.1997
8 KN.SARADA 04.06.1997 31..03.2001
9 DS.MARTIAL 07.06.2001 31.05.2003
10 K.CHANDRAN 01.06.2003 31.03.2007
11 R.SANDHI 06.2007 31.05.2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

10.730239607222911, 76.84475600167177

Map

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 24 കിലോമീറ്റർ എലപ്പുള്ളി പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 27 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 20 കിലോമീറ്റർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|}avalambam