ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ക്ലബ്ബ് വിശദാംശങ്ങൾ

ഇൻഫോബോക്സ്

24009 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 24009
യൂണിറ്റ് നമ്പർ LK/2018/24009
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല ത്രിശ്ശൂർ
ഉപജില്ല കുന്ദംകുളം
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ശ്രീജ പി സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 റെനി ജോസഫ്
15/ 08/ 2023 ന് Ghsserumapetty
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

പ്രവർത്തനങ്ങൾ 2018-2019

രൂപീകരണം

ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1910 സ്കൂളുകൾക്കുള്ള ലിററിൽ കൈറ്റ്സ് യൂണറ്റ് എരുമപ്പെട്ടി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് എ എസ് പ്രേംസി , സ്കൂൾ ഐ ടി കോർഡിനേറ്റർമാരായ കെ എസ് രജിതൻ, ഷെറീന മുഹമ്മദ്, ജോമോൾ എന്നിവരാണ് കൈറ്റ് മാസ്റ്റർ ട്രയിനർമാരായ റെനി ജോസഫ്, ശ്രീജ പി സി എന്നിവരോടൊപ്പം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2018 ജൂണിൽ നിലവിൽ വന്ന കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 അംഗങ്ങളുണ്ട്.

ശില്പശാല(ഹൈടെക് ഉപകരണ പരിപാലനം)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ, തെരഞ്ഞെടുത്ത ക്ലാസ്സ് റൂം ഐ ടി കോഓർഡിനേറ്റേഴ്സ് എന്നിവർ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിനുള്ള ശില്പശാലയിൽ പങ്കെടുക്കുന്നു.

ശില്പശാല

ഏകദിനശില്പശാല(ആനിമേഷൻ ചിത്രനിർമ്മാണം)

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിനശില്പശാലയിൽ ജില്ലാ മാസ്റ്റർ ട്രയിനർ പ്രേംകുമാർ ക്ലാസ് എടുക്കുന്നു. ആനിമേഷൻ ചിത്രങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ശില്പശാല എ എസ് പ്രേംസി ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി കെ ​എസ് രജിതൻ കൈറ്റ് മാസ്റ്റേഴ്സ് ശ്രീജ പി സി, റെനി ജോസഫ് എന്നിവരും സെമിനാറിൽ പങ്കെടുത്തു.

ഏകദിന ശില്പശാല

ഏകദിന പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി. രജിതൻ,ബിന്ദു,ശ്രീജ, റെനി എന്നീ അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികൾ സ്വയം നിർമ്മിച്ച ആനിമേഷൻ ഫിലിമുകൾ ക്യാമ്പിൽ പ്രദർശിപ്പിച്ചു. സബ് ജില്ലാതല ക്യാമ്പിലേക്ക് അക്ഷയ എ ബി, അർജുൻ എ എസ്, അതുൽകൃഷ്ണ, അഞ്ജന ടി ബി എന്നിവർ അർഹത നേടി.

പ്രിലിമിനറി ആനിമേഷൻ ക്യാമ്പ്

ഭാ‍ഷാ കമ്പ്യൂട്ടിങ് പരിശീലനം

കൈറ്റ്സ് അംഗങ്ങൾക്ക് ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം നടത്തി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗാത്മക രചനകൾ ഉൾപ്പെടുത്തി കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഓൺലൈൻ ഡിജിറ്റൽ മാഗസിനു വേണ്ടിയാണ് പ്രാഥമിക പരിശീലനം നടത്തിയത്.

പ്രവർത്തനങ്ങൾ 2019-20

ഡിജിറ്റൽ പൂക്കളം 2019-20

ഡിജിറ്റൽ മാഗസിൻ 2018-19

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽകൈറ്റ്സ്2022-23