ജി എം എൽ പി എസ് എടവണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

114 വർഷം പഴക്കമുള്ള ഏറനാടിന്റെ അഭിമാനമായ അക്ഷരമുത്തശ്ശി..

അക്ഷരമുത്തശ്ശി....


ജി എം എൽ പി എസ് എടവണ്ണ
വിലാസം
എടവണ്ണ

എടവണ്ണ പി ഒ
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04832702050
ഇമെയിൽgmlps18514@gmail.com
കോഡുകൾ
സ്കൂൾ കോഡ്18514 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്അരീക്കോടു
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ആമുഖം:

മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എടവണ്ണ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ എടവണ്ണ വണ്ടൂർ റോഡിൽ ആണ് ജി എം എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എടവണ്ണയിലെ അക്ഷര മുത്തശ്ശി (സ്കൂൾ ചരിത്രം)ജി എം എൽ പി എസ് എടവണ്ണ/ചരിത്രം

ghgc

"കൊണ്ട് വെട്ടി തങ്ങളുടെ പ്രപിതാമഹനായിരുന്ന ഷെയ്ഖ് മുഷ്താഖ് ഷാ വലിയതങ്ങൾ നൂറ്റിമുപ്പത് വർഷം മുൻപ് സബ് രജിസ്ട്രാരഓഫിസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ' എടമണ്ണ് നഗരം' എന്ന പേരിലാണ് ഈ പ്രദേശത്തെ പരാമർശിക്കുന്നത് .ചെരുമണ്ണിനും പേരകന്റെ മണ്ണായ പെരകമണ്ണിനും ഇടയ്ക്കുള്ള മണ്ണിനു “എടമണ്ണ്" എന്ന സ്വാഭാവികനാമം ലഭിച്ചുവെന്ന് വേണം ഊഹിക്കാൻ. .പഴയ പല റിക്കാർഡിലും പരതുതന്നെയായിരുന്നെങ്കിലും എടമണ്ണും എടവണ്ണയും വാമൊഴിയുംവരമൊഴിയും ഒരേ സമയം നിലനിന്നിരുന്നു..


എടവണ്ണ ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന പാതക്കു സമീപത്തായി എടവണ്ണ വണ്ടൂർ പാതയോരത്തു ചാലിയാറിന്റെ തഴുകലേറ്റു പ്രകൃതിരമണീയമായപ്രദേശത്താണ് ജി.എം.എൽ.പി.സ്കൂൾഎടവണ്ണ സ്ഥിതി ചെയ്യുന്നത്. 1908 -1910 കാലയളവിൽ "ഗവ:മാപ്പിള ലോവർ പ്രൈമറി സ്കൂൾ" എന്ന ഈ സ്ഥാപനം നിലവിൽ വന്നു. അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലെ താലൂക്കു ബോർഡിനായിരുന്നു സ്കൂളിന്റെ നിയന്ത്രണം. സ്ത്രീ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് “പെണ്ണ് സ്കൂൾ” എന്ന പേരിൽ മേത്തലങ്ങാടിയിലെ ഒരു ഓല

ഷെഡിലായിരുന്നു പെൺകുട്ടികൾക്കായുള്ള പ്രത്യേക ബ്ലോക്ക്. സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ന് നിലവിലുള്ള സ്കൂൾ സൈറ്റിലായിരുന്നു ആൺകുട്ടികൾക്ക് സൗകര്യം ഒരുക്കിയത്. പട്ടാണിമാഷ് എന്ന അധ്യാപകനായിരുന്നു സ്ഥാപനത്തിന്റെ പ്രഥമഹെഡ്മാസ്റ്റർ. 1954- ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വരുന്നതു വരെ താലൂക്കുബോർഡിന്റെ കീഴിൽ അഞ്ചാം ക്ളാസ് വരെയുള്ള പ്രാഥമികവിദ്യാലയമായി. തുടർന്നു സ്കൂളിന്റെ നിയന്ത്രണം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. പട്ടാണി മാസ്റ്റർക്ക്ശേഷം ഹെഡ്മാസ്റ്ററായി വന്നതു തദ്ദേശ വാസിയായ പൂവൻകാവിൽ അലവി മാസ്റ്ററുടെ കാലത്തു നടന്ന അതി വിപുലമായ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത അന്നത്തെ ഡിസ്ട്രിക്റ്റ് ബോർഡ് ചെയർമാൻ ബഹു.പി.ടി.ഭാസ്കരപ്പണിക്കരുടെ ശ്രമഫലമായി ലോക്കൽ ഡവലപ്മെന്റിന്റെ കീഴിൽ സ്കൂളിന്റെ രണ്ടാമത്തെ കെട്ടിടം പണിതു കിട്ടി. 1956 -ൽ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു. 1969 -72 വർഷങ്ങളിലായി നിലവിൽ വന്ന രണ്ടു കെട്ടിടങ്ങൾ അന്ന് എം.എൽ.എ. ആയിരുന്ന സീതിഹാജിയുടെയും ഹെഡ്മാസ്റ്ററായിരുന്ന പത്മനാഭൻമാസ്റ്ററുടെയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെയുംശ്രമഫലമായാണ് ലഭിച്ചത്. ഉണ്ടായിരുന്ന 56 സെന്റിനു പുറമെ 1ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി ലഭിച്ചു.1979-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആവർഷത്തിൽ തന്നെ8 ഉം 9ഉം ക്ളാസ്സുകൾ ഒരുമിച്ച് തുടങ്ങുന്നതിന് അനുവാദം കിട്ടിയത് ഒരുപക്ഷെ കേരള ചരിത്രത്തിൽ ആദ്യത്തെയും, അവസാനത്തെയും സംഭവമായിരിക്കും. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഹൈസ്കൂളിൽനിന്ന് എൽ. പി വിഭാഗം വേർപെടുത്തി പ്രവർത്തിച്ചുവരുന്നു. ഒന്നര പതിറ്റാണ്ടോളം നിയമസഭാംഗമായും കാൽ നൂറ്റാണ്ടോളംസംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്തു നേത്യനിരയിൽ നിറഞ്ഞുനിന്ന നേതാവ് ബഹു. പി.സീതിഹാജി, പുത്രൻ ഏറനാട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമ സഭ സാമാജികൻ പി.കെ. ബഷീർ എം.എൽ.എ., രാജീവ്ഗാന്ധി സദ്ഭാവന അവാർഡ് ജേതാവ് മദാരി മൊയ്ദീൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിധ്യമറിയിച്ച് നിരവധി പേർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ്. അക്കാദമിക മികവിലേക്കു നയിക്കാൻ തക്ക ഭൗതിക സാഹചര്യങ്ങൾ കൈമുതലായുണ്ടെങ്കിലും 90 സെന്റ് ൽ സ്ഥിതി ചെയ്യുന്ന എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്.എസ്.ഇ എന്നീ സ്ഥാപനങ്ങളിലെ 3000 ത്തോളം വരുന്ന കുട്ടികളെയും 200 ഓളം അധ്യാപകരെയും ഉൾകൊള്ളിക്കാനുള്ള പ്രയാസം സ്കൂൾ നേരിടുന്ന കടുത്ത വെല്ലുവിളിയാണ് . എന്നിരുന്നാലും പാഠ്യ -പര്യേതര രംഗത്തു സജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മൾ മികവ് തെളിയിച്ചിട്ടുണ്ട്. തുടർച്ചയായി 5 വർഷത്തോളം സോഷ്യൽ സയൻസ് കളക്ഷനിൽ ജില്ലാ ജേതാക്കളാണ്. സ്കൂൾ കലാമേളയിൽ പഞ്ചായത്ത് തലത്തിൽ ജനറലിലും,അറബി കലാമേളയിലും ഓവറോൾ നേടാൻ സാധിച്ചിട്ടുണ്ട്. അതുപോലെ സയൻസ് ളക്ഷനിലും ഓവറോൾ നേടിയിട്ടുണ്ട്. കായികമേളയിലും വിവിധ ഇനങ്ങളിൽ മികവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. തുടർച്ചയായി എല്ലാവർഷങ്ങളിലും ഒന്നോ, രണ്ടോ കുട്ടികൾ എൽ എസ് എസ്ജേതാക്കളാകാറുണ്ട്. ജെ.ആർ.സി. യൂണിറ്റ് തുടങ്ങിയ മലപ്പുറം ജില്ലയിലെ ആദ്യത്തെ എൽ.പി.സ്കൂൾ

നമ്മുടേതാണ്. ജെ.ആർ.സിയുടെ കീഴിൽ വിവിധങ്ങളായ സാമൂഹ്യപ്രവർത്തങ്ങൾ നടത്തി വരുന്നുണ്ട്.


പ്രധാനധ്യാപകർ
sl no: ഹെഡ്മിസ്ട്രസ് വര്ഷം
1 പട്ടാണി മാഷ് 1908 മുതൽ
2 പൂവൻ കാവിൽ അലവി മാസ്റ്റർ
3 എഴുത്തച്ഛൻ മാഷ് (കുഞ്ഞിക്കൃഷ്ണൻ )
4 സി പത്മനാഭൻ മാഷ് 1956-1991
5 ഗോപാലൻ മാഷ് 1991-1996
6 ശശിധരൻ പിള്ള
7 PT അബ്ദുറഹ്മാൻ 2003-2004
8 സുബ്രഹ്മണ്യൻ പി 2004-2007
9 മോഹൻ ദാസ് 2007-2008
10 ശ്യാമള കുമാരി കെ 2008-2016
11 മേരി ജോസഫ് 2016-2017
12 അബ്ദുൽ സലാം  കെ 2017-2018
13 അബ്ദുൽ ലത്തീഫ് കെ 2018-2020
14 ഹംസ ടി 2021 november
15 രാജി. എം ജോർജ്  2021 December -
പ്രധാനധ്യാപകർ

1 പട്ടാണി മാഷ്  1908 മുതൽ

2 പൂവൻ കാവിൽ അലവി മാസ്റ്റർ

3 കുഞ്ഞിക്കൃഷ്ണൻ എഴുത്തച്ഛൻ മാഷ്

കുഞ്ഞിക്കൃഷ്ണൻ എഴുത്തച്ഛൻ മാഷ്

4 സി പത്മനാഭൻ മാഷ് 1956-1991(ഏറ്റവും കൂടുതൽ കാലം സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി തുടർന്നു.)

സി പത്മനാഭൻ മാഷ്

5 ഗോപാലൻ മാഷ് 1991-1996

ഗോപാലൻ മാഷ്

6 ശശിധരൻ പിള്ള

7. PT അബ്ദുറഹ്മാൻ 2003-2004

PT അബ്ദുറഹ്മാൻ

8 സുബ്രഹ്മണ്യൻ പി 2005-2007

സുബ്രഹ്മണ്യൻ പി

9. മോഹൻ ദാസ് 2007-2008

10. ശ്യാമള കുമാരി കെ 2008-2016

ശ്യാമള കുമാരി കെ

11. മേരി ജോസഫ് 2016-17

മേരി ജോസഫ്

12. അബ്ദുൽ സലാം  കെ 2017-2018

അബ്ദുൽ സലാം

13 അബ്ദുൽ ലത്തീഫ് കെ 2018-2020

അബ്ദുൽ ലത്തീഫ് കെ

14 ഹംസ ടി (2021 നവംബർ )

ഹംസ ടി

15. രാജി. എം ജോർജ്  2021December -

രാജി. എം ജോർജ്


അധ്യാപക രക്ഷാകർത്തൃ സമിതി (2021-22)

1.സമീർ എം

PTA പ്രസിഡന്റ്‌

2. റഫീഖ് പി

വൈസ് പ്രസിഡന്റ്‌

3.സുനു കൃഷ്ണൻ

MPTA ചെയർപേഴ്സൺ.

4. കല്യാണി വി

വൈസ് ചെയർ പേഴ്സൺ

മറ്റു രക്ഷാ കർത്തൃ അംഗങ്ങൾ

5.സുധീഷ്

6. നംഷിദ് എൻ കെ

7. മുഹമ്മദ്‌ യാഷിക്ക് എ

8. ഉനൈസ് എം

9. അബ്ദുൽ നാസർ എം

10. ബഫ്ന സാലിഹ്

11. ഷിബിലി പി

12. ഷിബിന സി

13. സബ്ന പി കെ

അധ്യാപക പ്രതിനിധികൾ

14.രാജി എം ജോർജ്

15. ജസീന സി

16. ഭവ്യ എൻ ടി

17. സുകന്യ കെ


അഭിമാന താരകങ്ങൾ ( പൂർവ വിദ്യാർഥികൾ)


1.പി സീതിഹാജി

5 മുതൽ 9 വരെയുള്ള കേരള നിയമസഭ അംഗം

1991 ലെ കെ. കരുണാകരൻ മന്ത്രി സഭയിലെ ചീഫ് വിപ്പ്

പി സീതിഹാജി


2. പി കെ ബഷീർ

ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തുടർച്ചയായ 4 നിയമസഭാ സാമാജികൻ

പി കെ ബഷീർ


3. മദാരി മൊയ്‌തീൻ

2004 ലെ രാജീവ്‌ ഗാന്ധി സദ്ഭാവന അവാർഡ് ജേതാവ്

മദാരി മൊയ്‌തീൻ


4.അബ്ദുള്ള കുട്ടി പി

എഴുത്തുകാരൻ, അധ്യാപകൻ

അബ്ദുള്ള കുട്ടി പി

5 Dr.പി അബ്ദുള്ള

കുസാറ്റ് ശാസ്ത്രഞ്ജൻ/പ്രൊഫസർ

Dr.പി അബ്ദുള്ള


6. അറക്കൽ ഉണ്ണിക്കമ്മദ്

പ്രാദേശിക ചരിത്ര കാരൻ

ഭൗതികസൗകര്യങ്ങൾ

എ) ഭൗതികം -നേട്ടങ്ങൾ


  • *എസ്.എസ്.എ, എം.എൽ.എ, പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച്

കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്.

  • ടൈൽ പതിച്ചിട്ടുള്ള 10 ക്ലാസ് മുറികളിലും വൈദ്യുതീകരണം പൂർത്തീകരിച്ചിട്ടുണ്ട്.

ടൈൽ ഫ്ലോറിങ് ചെയ്ത digitalised smart ക്ലാസ്സ്‌ റൂമുകൾ

  • ആധുനിക സൗകര്യങ്ങളോട് കൂടിയ ശാസ്ത്ര ലാബ് (ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം
  • തണൽ മരങ്ങൾ, ഫല വൃക്ഷങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ ക്യാമ്പസ്‌
  • കളിച്ചുല്ലസിക്കാൻ വിവിധ റൈഡുകൾ ഉൾപ്പെടുത്തിയ പാർക്ക്‌
  • സ്കൂൾ ഓഡിറ്റോറിയം
  • വിവിധ തരം ചെടികൾ അടങ്ങിയ  ഉദ്യാനം
  • ക്ലാസ് മുറികൾക്കു പുറമെ ടൈൽ പതിച്ചിട്ടുള്ള ഐ.ടി ലാബും, ഗണിത

ലാബ്/ മിനി തീയേറ്ററും ഉണ്ട്.

  • സ്പെഷ്യൽ എഡ്യൂക്കേഷൻ, ഫിസിയോതെറാപ്പി എന്നിവക്ക് വേണ്ടി

സജീവ ക്ലസ്റ്റർ റൂം വിദ്യാലയത്തിലുണ്ട്.

  • ടൈൽസ് പതിച്ച വൃത്തിയുള്ള ശൗചാലയങ്ങളും ശുചിമുറികളും ഉണ്ട്.
  • അടുക്കളയോടനുബന്ധിച്ചു ചെറിയ ഭക്ഷണ ശാലയുമുണ്ട്.


ബി) ഭൗതികം- പരിമിതികൾ


  • സ്ഥല പരിമിതി (56 സെൻറ് സ്ഥലത്തു മൂവായിരത്തോളം കുട്ടികൾ)

ഞങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്.

  • കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ ആവശ്യമായ കളിസ്ഥലവും കുട്ടികളെ

മൊത്തം ഉൾക്കൊള്ളിക്കാൻ പറ്റിയ ഓഡിറ്റോറിയവും നിർമിക്കേണ്ടതുണ്ട്.

  • മൊത്തം കുട്ടികളെ ഉൾക്കൊള്ളിക്കാൻ പറ്റിയ ഭക്ഷണശാലയുടെ അഭാവം.
  • ആകർഷകമായ പൂന്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ നിർമ്മിക്കാൻ സ്ഥലപരിമിതിയുണ്ട്.
  • കാര്യക്ഷമമല്ലാത്ത ചുറ്റുമതിൽ
  • സ്റ്റാഫ് റൂം ,സയൻസ് ലാബ്, സ്കൂൾ ലൈബ്രറി എന്നിവയ്ക്ക് കെട്ടിടമില്ല.
  • സ്ഥല സൗകര്യമുണ്ടെങ്കിലും ലാബിനുള്ളിൽ വേണ്ടത്ര കംപ്യൂട്ടറുകൾ ഇല്ല.
  • ലഭ്യമായ പുസ്തകങ്ങൾ ചിട്ടയായി ക്രമീകരിക്കാനുള്ള ലൈബ്രറി

സജ്ജീകരണമില്ല.


അക്കാദമികം-നേട്ടങ്ങ


*തുടർച്ചയായി അഞ്ചു വർഷങ്ങളിൽ ജില്ലാ ശാസ്ത്രമേളയിൽ

*(പുരാവസ്തുശേഖരം ) സാമൂഹ്യ ശാസ്ത്ര മേളയിലെ കളക്ഷൻ

വിഭാഗത്തിൽ ഒന്നാംസ്ഥാനം

*വർഷങ്ങളായി തുടരുന്ന എൽ.എസ്.എസ് വിജയം.

2018-19
വർഷങ്ങളായി തുടരുന്ന എൽ.എസ്.എസ് വിജയം.


*പഞ്ചായത്ത് മേളയിൽ ഓവറോൾ കിരീടം.

*സബ് ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷനിൽ (ഔഷധസസ്യങ്ങൾ )ഒന്നാംസ്ഥാനം

*ചിട്ടയായി ക്രമീകരിച്ചിട്ടുള്ള ബുക്ക് ലൈബ്രറിയും സിഡി ലൈബ്രറിയും

*ജെ ആർ സി യൂണിറ്റ് മാത്യകയായെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ


അക്കാദമികപരിമിതികൾ


*മുഴുവൻ കുട്ടികൾക്കും നിശ്ചിത പഠനനേട്ടങ്ങൾ ലഭിക്കേണ്ടതുണ്ട്

*വിവിധ മത്സര പരീക്ഷകളിൽ കുട്ടികളുടെ മികവ് ഇനിയും വർദ്ധിക്കേണ്ടതുണ്ട്.

*ലബോറട്ടറികൾ ആധുനിക വത്കരിക്കണം.

*ക്ലാസ് ലൈബ്രറികൾ,വിസ്മയ ചുമർ എന്നിവ ക്രമീകരിച്ചിട്ടില്ല'

*കലാ കായിക പരിശീലനത്തിന് അധ്യാപകരുടെ പൂർണ സമയ സേവനം ലഭ്യമാകുന്നില്ല.

*ഭിന്നശേഷിക്കാർ, പത്തു ശതമാന ത്തോളം വരുന്ന അന്യസംസ്ഥാന വിദ്യാർഥികൾ എന്നിവരെ മുന്നോട്ട് നയിക്കേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

'കർമ്മ നിരതരായി EMERGENCY RESCUE FORCE (ERF)പ്രവർത്തകർ'സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കിണർ, പരിസരം,ക്ലാസ്സ്‌ റൂമുകൾ ERF ന്റെ കീഴിൽ പ്രവർത്തന സജ്ജമാക്കി

" പ്രവേശനോത്സവം "

പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും

വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടന്നത് .

ജൂൺ ഒന്നിന് രാവിലെ 10:30 ന് GMLPS എടവണ്ണയുടെ സ്കൂൾ തല  പ്രവേശനോത്സവത്തിന്റെ  ഉദ്ഘാടനം ഏറനാട്  ശ്രീ. PK ബഷീർ  MLA നിർവഹിച്ചു. 250 പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

Online praveshnolsavam-2021


@https://www.youtube.com/watch?v=NPoGxOSwMkk&feature=youtu.be

സ്കൂൾ കായികം


കളിക്കളങ്ങളിൽ ആരവങ്ങളും ആർപ്പുവിളികളും കൂടുതൽ കരുത്തോടെ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ .കോവിഡാനന്തരം   ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് സ്കൂൾ കായിക മത്സരങ്ങൾ  വിജയകരമായി പൂർത്തീകരിച്ചത്  ഏറെ പ്രതീക്ഷ നൽകുന്നു.

കളിക്കളങ്ങളിൽ ആരവങ്ങളും ആർപ്പുവിളികളും കൂടുതൽ കരുത്തോടെ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ .കോവിഡാനന്തരം   ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് സ്കൂൾ കായിക മത്സരങ്ങൾ  വിജയകരമായി പൂർത്തീകരിച്ചത്  ഏറെ പ്രതീക്ഷ നൽകുന്നു.



2021-22 സ്കൂൾ കലാമേള. വാശിയേറിയ മത്സര ഇനമായ നാടോടി നൃത്ത മത്സരത്തിൽ നിന്ന്

2021-22 സ്കൂൾ കലാമേള. വാശിയേറിയ മത്സര ഇനമായ നാടോടി നൃത്ത മത്സരത്തിൽ നിന്ന്


"ഉല്ലാസ ഗണിതം- വീട്ടിലും വിദ്യാലയത്തിലും"


കുട്ടികൾക്ക് ഗണിത പഠനം രസകരമാക്കാൻ ഉദ്ദേശിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ "ഉല്ലാസ ഗണിതം- വീട്ടിലും വിദ്യാലയത്തിലും" എന്ന പദ്ധതിയുടെ രക്ഷകർത്തൃ പരിശീലന പരിപാടിക്ക് 14/03/2022 തിങ്കളാഴ്ച ഉച്ചക്ക് സ്കൂളിൽ വെച്ച്  മഞ്ചേരി Brc trainer ശ്രീ. നിഖിൻ നേതൃത്വം നൽകി.

അവധിക്കാലത്തു ഉല്ലാസ ഗണിതം കിറ്റ് ഉപയോഗിച്ച് കുട്ടികളെ പരിശീലിപ്പിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം. 90% രക്ഷിതാക്കൾ പങ്കെടുത്തു

"ഉല്ലാസ ഗണിതം- വീട്ടിലും വിദ്യാലയത്തിലും"


കുട്ടികൾക്ക് ഗണിത പഠനം രസകരമാക്കാൻ ഉദ്ദേശിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ "ഉല്ലാസ ഗണിതം- വീട്ടിലും വിദ്യാലയത്തിലും" എന്ന പദ്ധതിയുടെ രക്ഷകർത്തൃ പരിശീലന പരിപാടി 14/03/2022തിങ്കളാഴ്ച ഉച്ചക്ക് സ്കൂളിൽ വെച്ച്  മഞ്ചേരി Brc trainer ശ്രീ. നിഖിൻ നേതൃത്വം നൽകി.

അവധിക്കാലത്തു ഉല്ലാസ ഗണിതം കിറ്റ് ഉപയോഗിച്ച് കുട്ടികളെ പരിശീലിപ്പിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം.


പ്രീപ്രൈമറി പ്രവേശനോത്സവം

പ്രീപ്രൈമറി പ്രവേശനോത്സവം

ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികൾക്കും സ്കൂളിൽ ഹാജരാകാൻ അനുമതി കിട്ടിയപ്പോൾ ബിരിയാണി വിളമ്പി ആഘോഷിച്ചു

ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികൾക്കും സ്കൂളിൽ ഹാജരാകാൻ അനുമതി കിട്ടിയപ്പോൾ ബിരിയാണി വിളമ്പി ആഘോഷിച്ചു


പരിസ്ഥിതി ദിന

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നല്ല നാളെക്കായ് വിദ്യാർത്ഥികൾ

അവരുടെ വീടുകളിൽ വൃക്ഷത്തെ നടുകയും

അവയോടൊപ്പം ഉള്ള ഫോട്ടോ ക്ലാസ്സ്

ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.

പരിസ്ഥിതി ദിന


2021-22 ബഷീർ ദിനവുമായി ബന്ധപ്പെട്ട് "സുൽത്താന്റെ  ജീവൻ തുടിക്കുന്ന അനശ്വര കഥാപാത്രങ്ങൾ" കുട്ടികളിലൂടെ പുനർജനിച്ചപ്പോൾ"

ക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രചന്നവേഷ  മത്സരത്തിൽ നിന്ന്...

ഉച്ചഭക്ഷണത്തിന് ലഭിക്കുന്ന തുക പര്യാപ്തമല്ല എന്ന കണ്ടെത്തലിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌,  കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകാൻ ആവിഷ്ക്കരിച്ച  പദ്ധതിയാണ്  "അക്ഷയപാത്രം പദ്ധതി"

അക്ഷയപാത്രം പദ്ധതി
അക്ഷയപാത്രം പദ്ധതി


20-20 ക്രിക്കറ്റ് World കപ്പ്‌  പ്രവചന മത്സര വിജയികൾ :-

20-20 ക്രിക്കറ്റ് World കപ്പ്‌  പ്രവചന മത്സര വിജയികൾ


എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിവരുന്ന സ്മാർട് എനർജി പ്രോഗ്രാമിന്റെ  2020-21 വർഷത്തേക്കുളള പരിപാടികൾക്ക്  തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ  ഊർജ്ജസംരക്ഷണ അവബോധം വളർത്തുന്നതിനായിവിവിധ പരിപാടികളോടുകൂടി നടത്തിവരുന്നതാണ് സമാർട്ട് എനർജി പ്രോഗ്രാം.ഓൺലൈൻ ആയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ക്ലബുകൾ

വിദ്യാരംഗം സയൻസ്

പ്രധാന ക്ലബ്ബുകൾ

1. നന്മ ചാരിറ്റി

കുഞ്ഞിക്കൈകളിലെ കുന്നോളം നന്മകൾ

കുഞ്ഞിക്കൈകളിലെ കുന്നോളം നന്മകൾ

ഇന്നു നാം ജീവിക്കുന്ന സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അവർക്കൊരു കൈത്താങ്ങ്

എന്ന ഉദ്ദേശ്യത്തോടെ മാതൃഭൂമിയും വി.കെ.സിയും ചേർന്ന് രൂപം

കൊടുത്ത ഒരു പദ്ധതിയാണ് നന്മ. അതിന്റെ ഭാഗമായി നമ്മുടെ

കുരുന്നു മക്കളും നന്മ ചെയ്തു പഠിച്ചുവളരാൻ വിദ്യാലയങ്ങളും

അതിൽ പങ്കാളികളായി. ഇതിന്റെ ഭാഗമായിട്ടാണ് നമ്മുടെ വിദ്യാല

യത്തിലും നന്മ ക്ലബ് രൂപീകരിച്ചത്. നന്മ ക്ലബിന്റെ പ്രധാന പ്രവർത്തനങ്ങൾ നമ്മുടെ കൂടപ്പിറപ്പുകളെ സഹായിക്കുക എന്നതായിരുന്നു. അതിനു വേണ്ടി അവർ തന്നെ ഒരു തീരുമാനമെടുത്തു ഇനി മുതൽ മിഠായി വാങ്ങിക്കാൻ കൊണ്ടുവരുന്ന ഓരോ നാണയവും നന്മയിലേക്കു മാറ്റി വയ്ക്കുമെന്ന്. അങ്ങനെ നന്മയുടെ നിറകുടങ്ങളായ വിദ്യാർഥികൾ കൈയിൽ കിട്ടുന്ന ഓരോ

നാണയത്തുണ്ടുകളും നന്മയുടെ പെട്ടിയിലേക്ക് വളരെ സന്തോഷത്തോടെ മാറ്റി

വയ്ക്കുകയും ചെയ്യുകയുണ്ടായി.ഓരോ അധ്യായന വർഷത്തിലും പ്രധാനമായി രണ്ടു

കാരുണ്യ പ്രവർത്തനങ്ങൾ നടത്താറാറുണ്ട് .നന്മക്ലബിന്റെ പ്രവർത്തനം ഇനിയും

കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരണം

2. JRC

JRC വിദ്യാർഥികൾ മാനവരാശിയുടെ നന്മക്കു വേണ്ടി യുദ്ധ വിരുദ്ധ പ്രതിജ്ഞ  നടത്തി.

JRC വിദ്യാർഥികൾ മാനവരാശിയുടെ നന്മക്കു വേണ്ടി യുദ്ധ വിരുദ്ധ പ്രതിജ്ഞ  നടത്തി.


ഈ വേനൽ ചൂടിൽ പക്ഷികളുടെ ജീവൻ നിലനിർത്താൻ അൽപം വെള്ളം കരുതിവെക്കാം

പക്ഷിക്കൊരു തണ്ണീർത്തടം ഒരുക്കുന്ന JRC വിദ്യാർഥികൾ

പക്ഷിക്കൊരു തണ്ണീർത്തടം ഒരുക്കുന്ന JRC വിദ്യാർഥികൾ
ഈ വേനൽ ചൂടിൽ പക്ഷികളുടെ ജീവൻ നിലനിർത്താൻ അൽപം വെള്ളം കരുതിവെക്കാം

"വഴികാട്ടി" JRC ഏകദിന പഠന ക്യാമ്പ്


2021-22 അധ്യയന വർഷത്തെ "വഴികാട്ടി" JRC ഏകദിന പഠന ക്യാമ്പ് 12/03/2022 ശനിയാഴ്ച നടന്നു. ക്യാമ്പ് മലപ്പുറം മുനിസിപ്പലിറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. ശംസുദ്ധീൻ SIR ഉത്ഘാടനം ചെയ്തു.ഏകാരോഗ്യം, ഏക ലോകം എന്ന വിഷയത്തിൽ ജയ ചന്ദ്രൻ sir ക്ലാസ്സ്‌ എടുത്തു.

JRC (2021-22)വിദ്യാർഥികൾക്കു  FIRST AID BOX നിർമാണം പരിശീലിപ്പിക്കുന്നു

2021-22 അധ്യയന വർഷത്തെ "വഴികാട്ടി" JRC ഏകദിന പഠന ക്യാമ്പ് 12/03/2022 ശനിയാഴ്ച നടന്നു. ക്യാമ്പ് മലപ്പുറം മുനിസിപ്പലിറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. ശംസുദ്ധീൻ SIR ഉത്ഘാടനം ചെയ്തു.


3. CUB

4. ഹരിത ക്ലബ്‌

5. ആരോഗ്യ ശുചിത്വക്ലബ്‌

6. പരിസ്ഥിതി ക്ലബ്‌


7.വിദ്യാരംഗം ക്ലബ്‌

മൈലാഞ്ചി മത്സരം

മൈലാഞ്ചി മത്സരം








8. കായിക ക്ലബ്‌

സ്കൂൾ കായികം


ജൂനിയർ റെഡ് ക്രോസ്

JRC

2021-22 ജി എം എൽ പി സ്‌കൂളിലെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച 5000 രൂപ പാലിയേറ്റീവ് പ്രവർത്തകർക്ക് കൈമാറുന്നു

മലപ്പുറം ജില്ലയിൽ എൽ.പി സ്കൂളിൽ ആദ്യമായി 2014 മുതൽ JRC ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബ്

ഈ ക്ലബിന്റെ കീഴിൽ ദിനാചരണങ്ങളും , ആഘോഷങ്ങളും , പഠനയാത്രകളും നടത്തപ്പെടുന്നു.

ഗണിത ശാസ്ത്ര ക്ലബ്

ഗണിത ശാസ്ത്ര പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്

സ്പോർട്സ് ക്ലബ്

ഫുട്ബോൾ , ബാഡ്മിന്റെൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


എടവണ്ണ വണ്ടൂർ റോഡിൽ CPA ജംഗ്‍ഷനിൽ നിന്നും കിഴക്കോട്ടു 40മീറ്റർ സഞ്ചരിച്ചു ഇടതു ഭാഗത്തുള്ള SHMGVHSS വിദ്യാലയത്തിന്റ ക്യാപസിൽ താഴെ ഭാഗത്താണ് ഈ വിദ്യാലയം.

Map
GMLPS EDAVANNA

SHMGVHSS EDAVANNA

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_എടവണ്ണ&oldid=2537990" എന്ന താളിൽനിന്ന് ശേഖരിച്ചത്