ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ
| Home | 2025-26 |
വിദ്യാലയത്തിലെ വിവിധ ക്ലബുകൾക്ക് കീഴിലും വിദ്യാലയത്തിലെ പി.ടി.എ, എം.ടി.എ, എസ്.എം.സി, എസ്.എസ്.ജി എന്നിവയുടെ സഹകരണത്തോടെയും പാഠ്യ പാഠ്യേതര രംഗത്ത് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചു.
വിദ്യാലയത്തിലെ തനത് പ്രവർത്തനങ്ങൾ
മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ
അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റ്
17.01.2022
കേരള പൊതുവിദ്യാഭ്യാസ വകുപ്പും ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലും വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തി സംയുക്തമായി സംഘടിപ്പിച്ച അല്ലാമാ ഇഖ്ബാൽ ടാലൻറ് ടെസ്റ്റിൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിന് മിന്നും വിജയം. സംസ്ഥാനതല പരീക്ഷക്ക് യോഗ്യത നേടിയ ആറ് കുട്ടികളും 80 ശതമാനത്തിൽ അധികം മാർക്ക് നേടി വിദ്യാഭ്യാസ വകുപ്പിൻ്റെ സർട്ടിഫിക്കറ്റിന് അർഹരായി.
പി ടി എ ജനറൽബോഡി - ബോധവൽക്കരണ ക്ലാസ്
18.01.2022
18.01.2022 ന് കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ നടന്ന പി.ടിഎ ജനറൽ ബോഡി യോഗം വാാർഡ് മെമ്പറും രക്ഷിതാവുമായ പി.കെ ഹാലിയ ജാഫർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ്, എസ് എം സി ചെയർമാൻ പി.കെ ഉമ്മർ, പി. അബ്ദു റഊഫ്, എൻ.പി അബ്ദു റഊഫ്, , വി സജീർ, ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ്, എ എൻ നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വി അബ്ദുൽ അസീസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
സ്കൂൾ വനീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം
04-03-2022
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 2021- 22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ നടത്തിയ നവീകരണ പ്രവർത്തികൾ 4-3-2022ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ പികെ ഹാലിയ ജാഫറിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ജലാലുദ്ദീൻ, മെമ്പർമാരായ അബ്ദുൽ മാജിദ് ആലുങ്ങൽ, അബ്ദുൾ നാസർ, ബ്ലോക്ക് മെമ്പർ ഷബീബ തോരപ്പ, പിടിഎ പ്രസിഡണ്ട് കൂരി , എസ് എം സി ചെയർമാൻ പി കെ ഉമ്മർ, ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ്, പി അബ്ദുറഊഫ് , എൻ പി അബ്ദുറഊഫ് എന്നിവർ സംബന്ധിച്ചു.
സുരീലി ഹിന്ദി
19-03-2022 ന് കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ സുരീലി ഹിന്ദി നടന്നു. ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ ആർജിച്ചെടുത്ത വ്യത്യസ്ത പ്രവർത്തനങ്ങളും കലാപരിപാടികളും അരങ്ങേറി. ഹിന്ദി അധ്യാപിക ജികെ രമ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു.
ഇൻട്രാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്
സ്കൂളിലെ കുട്ടികൾക്കായി ഇൻട്രാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ടൂർണമെൻ്റ് സ്കൂൾ സ്പോർട്സ് ഡെവലപ്പ്മെൻ്റ് കമ്മിറ്റി അംഗവും ഇൻ്റർനാഷണൽ തെയ്‌ക്കോണ്ടോ റഫറിയുമായ ഇ സി ആഷിക് ഉദ്ഘാടനം ചെയ്തു. ലിയാകത്തലി കെ, സി ഷുഹൈബ്, വി അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.
യാത്രയയപ്പ് സംഗമം
2021- 2022 അധ്യയന വർഷം ഏഴാം ക്ലാസിൽ നിന്നും ഉപരിപഠനത്തിനായി പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പ് സംഗമം 31-03-2022 ന് സ്കൂളിൽ വച്ച് നടന്നു. ചടങ്ങ് സ്കൂൾ പ്രധാനാദ്ധ്യാപകൻ നീ എൻഎസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു. എൻ നരേന്ദ്രൻ, വി അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, ജി കെ രമ, ഇ കെ സാജി , സൈനുൽ ആബിദ്, പി ഹസീന തുടങ്ങിയ അധ്യാപകർ പ്രസംഗിച്ചു.
ഏഴാം ക്ലാസിൽ നിന്ന് യാത്രയാകുന്ന കുട്ടികൾ തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.
തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം
01-12-2025
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.