ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/ക്രിയേറ്റീവ് കോർണർ
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ *സ്റ്റാർസ്* പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചിൻ ശാസ്ത്ര സാങ്കേതിക ' സർവ്വകലാശാലയുടെ (CUSAT) സാങ്കേതിക പിന്തുണയോടെ ഈ വർഷം പുതുതായി ഞങ്ങളുടെ സ്കൂളിൽ അനുവദിച്ച് കിട്ടിയ Work lntegrated Lab ആണ് ക്രിയേറ്റീവ് കോർണർ .ഇവിടെ ക്ലാസ് റൂമിൽ നടന്ന പഠന പ്രവർത്തനങ്ങളെ തൊഴിൽ മേഖലകളുമായി ബന്ധിപ്പിച്ച്, കുട്ടികളുടെ അറിവിനെ കഴിവുമായി കൂട്ടിയിണക്കി ഉൽപ്പന്ന നിർമ്മാണം സാധ്യമാക്കുന്നു.ഏഴ് മേഖലകളായിട്ടാണ് ഈ കോർണർ സെറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
1. ഇലക്ട്രിക്കൽ
2. ഇലക്ട്രോണിക്സ്
3. പ്ലമ്പിംഗ്
4. വുഡ് വർക്ക്
5. കൃഷി
6. ഫാഷൻ ഡിസൈനിംഗ്
7. പാചകം
ഈ ഏഴ് മേഖലയിലേക്ക് ആവശ്യമുള്ള എല്ലാ ഉപകരണങ്ങളും കോർണറിലുണ്ട്. കൂടാതെ ഈ ഏഴ് മേഖലക്കും മെൻ്റേഴ്സ് ആയി രണ്ട് വീതം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഗണിതം,സയൻസ്,സാമൂഹ്യ ശാസ്ത്രം, തൊഴിൽ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അതാത് അധ്യാപകരുടെ നേതൃത്വത്തിൽ ക്രിയേറ്റീവ് കോർണർ ഉപയോഗപ്പെടുത്തും.ഓരോ പ്രവർത്തനത്തിലും മികവ് പുലർത്തുന്നവരെ അധ്യാപകർ നോട്ട് ചെയ്ത് മെൻ്റെഴ്സിന് കൈമാറും. കൂടാതെ ആ മേഖലയിൽ കൂടുതൽ പരിശീലനങ്ങൾ നേടാൻ ആഗ്രഹിക്കുന്നവരേയും ഉൾപ്പെടുത്തി പ്രത്യേകം ഗ്രൂപ്പുകളും ഫോം ചെയ്തിട്ടുണ്ട്. അങ്ങനെ ക്രിയേറ്റീവ് കോർണറിൻ്റെ കീഴിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, അഗ്രികൾച്ചർ....' തുടങ്ങി ഏഴ് മേഖലകളിലായി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു.
പരിസ്ഥിതി ദിനത്തിൽ 7-ാം ക്ലാസുകാർക്കായി സംഘടിപ്പിച്ച പുതുനാമ്പ് എന്ന ബഡഡിംഗ്, ഗ്രാഫ്റ്റിംഗ് 1 ലയറിംഗ് പരിശീലന പരിപാടിയോടെ സജീവമായ കൃഷി മൂല ഇന്ന് ഭൂമി മിത്ര എന്ന ഓൺലൈൻ കാർഷിക കൂട്ടായ്മയിലൂടെ നാടിൻ്റെ ഭക്ഷ്യ സ്വയംപര്യാപ്തത തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
തച്ച് എന്ന പേരിൽ സംഘടിപ്പിച്ച മരപ്പണിയുമായി ബന്ധപ്പെട്ട ഗണിത ശിൽപശാലയിലെ മേശ നിർമ്മാണത്തിലുടെ മുന്നോട്ട് വന്ന സൈഫ ഷെറിൻ സബ് ജില്ല ഗണിത മോഡലിൽ AGrade നേടുകയുണ്ടായി. 7-ാം ക്ലാസുകാരുടെ സർക്യൂട്ട് നിർമ്മാണം, LED ബൾബ് നിർമ്മാണം, മഴവെള്ള സംഭരണിയിലേക്കുള്ള പ്ലബ്ബിംഗ് തുടങ്ങിയവയുമായി ഇലക്ട്രിക്കൽ ഇലക്ട്രോണിക് ,പബ്ലിംഗ് വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.പാചക മൂലയിൽ വിവിധ ക്ലാസുകാർ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഭവങ്ങൾ ( സാലഡ്, പായസം, അട) തയ്യാറാക്കി.5-ാം ക്ലാസുകാരു ടെ ജിംഗാല ഫുഡ് ഫെസ്റ്റ്, രക്ഷിതാക്കളുടെ പാചക മത്സരം,ഒടുവിലായി ന്യൂ ഇയർ കേക്ക് നിർമ്മാണം വരെ എത്തി നിൽക്കുന്നു.
ഫാഷൻ ഡിസൈനിംഗ് യൂണിറ്റിന് കീഴിൽ ഡസ്റ്റർ നിർമ്മാണം, പോർട്ട് ഫോളിയോ നിർമ്മാണം എന്നിവ നടന്നു വരുന്നു.
സഹവർത്തിത പഠനത്തിലൂടെ കുട്ടികളിൽ അവരുടെ ജീവിത വിജയത്തിനാവശ്യമായ ലൈഫ് സ്കില്ലുകൾ വളർത്തിയെടുക്കാൻ ശ്രമിക്കുക, നല്ല Skillfull കരിയർ സെറ്റ് ചെയ്യാൻ കഴിയുന്ന വ്യക്തി എന്നതിനപ്പുറം ഒരു മികച്ച തൊഴിൽ ദാതാവിലേക്ക് ഉയരാൻപ്രാപ്തരാക്കുക എന്നിങ്ങനെയാണ് ഈ വർക്ക് ഇൻ്റഗ്രേറ്റഡ് ലാബിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്.