ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/ഭൂമി മിത്ര

Schoolwiki സംരംഭത്തിൽ നിന്ന്

ക്രിയേറ്റീവ് കോർണറിലെ അഗ്രികൾച്ചറൽ വിംഗിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയാണ് ഭൂമി മിത്ര ഓൺലൈൻ കൂട്ടായ്മ. നാടിൻ്റെ ഭക്ഷ്യ സ്വയംപര്യാപ്തത തിരിച്ച് പിടിക്കാനുള്ള ഞങ്ങളുടെ എളിയ ചുവട് വെപ്പ്.

കൂട്ടിലങ്ങാടി,യിലെ ഓരോ വീടും ഭക്ഷ്യ സ്വയംപര്യാപ്തതയുള്ളതാക്കുക, രാസവളങ്ങൾ രാസകീടനാശിനികൾ എന്നിവയുടെ അമിതോപയോഗമില്ലാത്ത പച്ചക്കറി ലഭ്യമാക്കുക, സമൂഹത്തിൽ കൃഷിയോടുള്ള അഭിമുഖ്യം വളർത്തുക, എന്നിവയാണ് ഇതിൻ്റെ  ലക്ഷ്യം.

*നല്ല ആരോഗ്യത്തിന് നല്ല ആഹാരം* എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് ഞങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യം വെക്കുന്നുണ്ട്.  

കൃഷി ചെയ്യാൻ മനസ്സുള്ള ഓരോരുത്തരേയുമാണ് ഞങ്ങൾ ലക്ഷ്യമിട്ടത്.(മുതിർന്നവർ)

സ്ഥലപരിമിതിയും, സമയക്കുറവുമൊന്നും കൃഷിക്കൊരു തടസ്സമേയല്ല എന്ന് ആളുകളെ ബോധ്യപ്പെടുത്തുകയാണ് ആദ്യപടിയായി  ചെയ്തത്.

അതിനായി നൂതന കൃഷിരീതകൾ, നന സംവിധാനങ്ങൾ, അത്യുൽപാദന ശേഷിയുള്ള തൈകൾ ഉണ്ടാക്കിയെടുക്കൽ എന്നിവ പരിചയപ്പെടുത്തി. അടുക്കളയിൽ നിന്ന് തന്നെ ജൈവവളമുണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി.

ന്യൂജൻ വിഭവങ്ങൾക്കാവശ്യമായ ചില ഐറ്റങ്ങൾ അടുക്കള വരാന്തയിൽ തന്നെ കൃഷി ചെയ്യാൻ വേണ്ട മാതൃകകൾ നൽകി.

ചെയ്ത കൃഷിയുടെ, തയ്യാറാക്കിയ വിഭവങ്ങളുടെ മേനിപറയാൻ ഗ്രൂപ്പിൽ അവസരമൊരുക്കി. നേരിട്ട പ്രയാസങ്ങൾക്ക് ഗ്രൂപ്പ് ചർച്ചയിലൂടെ പരിഹാരമാർഗങ്ങൾ നൽകി.കൂട്ടായ്മയിലെ പരിചയസമ്പന്നരുടെ ഷെയറിംഗ്, ഗൈഡൻസ് എന്നിവ ഞങ്ങളുടെ സാമൂഹ്യ ബന്ധത്തിൻ്റെ ഉത്തമോദാഹരണമാണ്.ഇതിലൂടെ

ഞങ്ങളുടെ രക്ഷിതാക്കൾക്കിടയിൽ ഒരു കൃഷി അവബോധം വളർത്തിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.


|