ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനേത്സവം 2025
(02-06-2025)

സ്കൂൾ പ്രവേശനോത്സവം എസ് എം സി ചെയർമാൻ ബി അബ്ദുൽ റഊഫിൻറെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് പി കെ ഉമ്മർ നിർവഹിച്ചു. മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള കിറ്റ് വിതരണം, പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എം ടി പ്രസിഡണ്ട് ശ്രീമതി താജുന്നീസ, പിടിഎ വൈസ് പ്രസിഡണ്ട്മാരായ എൻ പി അബ്ദുറഹൂഫ്, വി. സജീർ , എസ് എസ് ടി അംഗം അജിഷാൻ, പി കുഞ്ഞിമുഹമ്മദ് എന്ന നാണി , പിടിഎ അംഗങ്ങളായ ഇർഷാദ്, മുഹമ്മദ് ഷാനിൽ, മുൻ അധ്യാപകരായ ജി കെ രമ, എ എൻ നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ കാവുങ്ങൽ നന്ദിയും പറഞ്ഞു.
മാധ്യമം വെളിച്ചം പദ്ധതി ഉദ്ഘാടനം
02-06-2025

വായനയിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വ്യക്തികളും സംഘടനകളും ഗ്രാമ പഞ്ചായത്തും എന്നും വിദ്യാലയത്തോടൊപ്പമുണ്ട്. പ്രവേശനോത്സവ ദിവസം മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനത്തിന് കൂടി വേദിയായി. ലഭ്യമാകുന്ന പത്രങ്ങളെ പ്രയോജനപ്പെടുത്തി ക്ലാസ് തലങ്ങളിൽ പത്ര വായന, വായന ക്വിസ് എന്നിവ നടന്നു വരുന്നു.
പരിസ്ഥിതി ദിനം - പുതുനാമ്പ്,സെമിനാർ,മരം നടീൽ, പോസ്റ്റർ
(05-06-2025)

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രിയേറ്റീവ് കോർണർ, സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുനാമ്പ് സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ആർ ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഇതിൻ്റെ ഭാഗമായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയുടെ ക്ലാസും പരിശീലനവും നടന്നു.
ഇക്കോ ഹരിതം ക്ലബിന് കീഴിൽ ക്വിസ് മത്സരം, തണൽ മരം നടീൽ, പോസ്റ്റർ നിർമ്മാണം, കാർഷിക സെമിനാർ എന്നിവ സംഘടിപ്പിച്ചു. കൃഷി ഓഫീസർക്ക് പുറമെ അസി. കൃഷി ഓഫീസർ സജീഷ്, അധ്യാപികമാരായ വി. നസീറ, കെ രമ്യ എന്നിവർ നേതൃത്വം നൽകി.
ഭൂമി മിത്ര കാർഷിക കൂട്ടായ്മക്ക് തുടക്കം

ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പു വരുത്തുന്നതിനും ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്രിയേറ്റീവ് കോർണറിലെ കാർഷിക വിഭാഗത്തിന് കീഴിൽ ആരംഭിച്ച ഓൺലൈൻ കാർഷിക കൂട്ടായ്മയായിണ് ഭൂമി മിത്ര. ലഭ്യമായ സ്ഥലത്ത് അനുയോജ്യമായ കൃഷി സംവിധാനത്തിന് നിർദേശങ്ങൾ നൽകി സഹായിക്കുന്ന ഈ കൂട്ടായ്മയെ ഇതിനകം നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്കൂളിൽ ലഭ്യമായ കുറഞ്ഞ സ്ഥലത്ത് നിരവധി പച്ചക്കറികൾ ഇതിനകം വിളവെടുത്തിട്ടുണ്ട്. ഇവ സ്കൂൾ ഉച്ചഭക്ഷണത്തിനായെടുക്കുന്നു. സ്കൂളിലെ മുഹമ്മദലി മാസ്റ്ററും, രക്ഷിതാവും യുവ കർഷകനുമായ ഇർഷാദുമാണ് കൂട്ടായ്മയിലെ കർഷകർക്ക് ആവശ്യമായ സഹായം നൽകുന്നത്.
Mehandi Maestro
(2025 ജൂൺ 6-9)
പെരുന്നളിനോടനുബന്ധിച്ച് കുട്ടികൾക്കായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. അതോടൊപ്പം ഗുൽസാർ ഉർദു ക്ലബിൻ്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾക്കായി സെൽഫി മത്സരവും സംഘടിപ്പിച്ചു.
ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം
(2025 ജൂൺ 12)

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സ്കൂളിൽ സജ്ജീകരിച്ച ക്രിയേറ്റീവ് കോർണർ പ്രവർത്തനമാരാംഭിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണറുകൾ സ്ഥാപിക്കുന്നത്.
ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത 300 യു പി സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതിയിൽ മങ്കട ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത ഏക വിദ്യാലയമാണ് കൂട്ടിലങ്ങാടി ജി യു പി സ്കൂൾ. ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ്, വുഡ് വർക്ക്, പ്ലംബിങ്, കൃഷി, ഫാഷൻ ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.
പാഠപദ്ധതിയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ തന്നെയാണ് ക്രിയേറ്റീവ് കോർണറിൽ വിഷയാധിഷ്ഠിതമായി വരുന്ന പാഠഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കോർണർ 12-06-2025 വ്യാഴം 11 മണിക്ക് മങ്കട ബി പി സിയായ ശ്രീ. എ പി ബിജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി കെ ഉമ്മർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ്, എസ് എം സി ചെയർമാൻ റഊഫ് കൂട്ടിലങ്ങാടി, ബി ആർ സി ട്രെയിനർ സി പി ഷാജി, കെ, പി കുഞ്ഞിമുഹമ്മദ്, എ താജുന്നീസ, എൻ പി റഊഫ്, വി സജീർ, കെ പി അജിഷാൻ, ഹസീന എന്നിവർ പ്രസംഗിച്ചു.

പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ത ഗണിത രൂപങ്ങളിലുള്ള മേശകൾ നിർമ്മിച്ചു. സമചതുരം, ത്രികോണം, വൃത്തം, ചതുർഭുജം ഉൾപെടെയുള്ള മേശകൾ കുട്ടികൾ നിർമ്മിച്ചു.
ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം
(2025 ജൂൺ 12)

എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിക്കുന്നതിൻ്റെ ഔദ്യോഗിക തുടക്കം 2025 ജൂൺ 12 ന് നാല് എ ക്ലാസിൽ പ്രധാനാധ്യാപകൻ അബ്ദുഷ അസീസ് മാസ്റ്റർ നിർവഹിച്ചു. അഭിലാഷ് മാസ്റ്റർ, സുമിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
ജൂൺ 19 വായനാദിനം
(2025 ജൂൺ 19-21)
കൂട്ടിലങ്ങാടി ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി വായനാദിനത്തിൽ കൂട്ടിലങ്ങാടി ജി.യു.പി.സ്കൂളിലെ പ്രീ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും ബാല പ്രസിദ്ധീകരണങ്ങളും മറ്റു ക്ലാസുകളിലെ ക്ലാസ് ലൈബ്രറികളിലേക്ക് വിവിധ റഫറൻസ് പുസ്തകങ്ങളും വിതരണം ചെയ്തു. പുസ്തക പ്രദർശനം, പ്രഭാഷണം, വിവിധ ഭാഷ ക്ലബുകൾക്ക് കീഴിൽ വായനമത്സരം എന്നിവ സംഘടിപ്പിച്ചു.
-
വായന വസന്തം
-
പുസ്തക പ്രദർശനം
-
ബോധവൽക്കരണം
ജിങ്കാല ഫുഡ് ഫെസ്റ്റ്
02-07-2025
അഞ്ചാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ജിങ്കാല ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വി. അബ്ദുൽ അസീസ്, രമ്യ, ആബിദ, മാരിയ മാട്ടിൽ,സീനത്ത് എന്നിവർ സംബന്ധിച്ചു.
കേരൾ സാഥ് ഹെ

സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് മാനസിക പിന്തുണ നൽകാനും മലയാളം അറിയാത്ത ഇത്തരം കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാനുമായി ഏർപെടുത്തിയ പദ്ധതിയാണ് കേരൾ സാഥ് ഹെ. ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഇതര സംസ്ഥാന കുട്ടികളും കൂടിയിരിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്നു. പുതിയ അംഗങ്ങൾ സ്കൂളിൽ പ്രവേശനം നേടുകയാണെങ്കിൽ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും വിദ്യാലയത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ ഹിന്ദി അധ്യാപകൻ ഇ.വി രജീഷ്, ഉർദു അധ്യാപകൻ എൻ.എം സൈനുൽ ആബിദ് എന്നിവർ നേതൃത്വം നൽകുന്നു. നിലവിൽ ആസാം, ഉത്തർ പ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ബംഗാൾ, മധ്യപ്രദേശ് ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി പതിനാറോളം കുട്ടികൾ ഈ വിദ്യാലയത്തിലുണ്ട്.
സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ
03-07-2025
ജനാധിപത്യ സംവിധാനത്തിൽ കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി 03.07.2025 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി. തെരെഞ്ഞെടുപ്പ് വിജ്ഞാപനം, നാമ നിർദേശ പത്രിക സ്വീകരിക്കൽ, പത്രിക പിൻവലിക്കൽ, സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കൽ, പരസ്യപ്രചരണം, പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം, പരിശീലനം, മോക്ക് പോൾ, വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള വോട്ട്, ഇ.ഡി.സി വോട്ട്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങിയ എല്ലാ ഘട്ടങ്ങളെയും ഉൾപെടുത്തിയാണ് ഇലക്ഷൻ നടന്നത്.
വാന നിരീക്ഷണ കേന്ദ്രം
(05-07-2025)
ആകാശ വിസ്മയങ്ങളെ വിദ്യാർത്ഥികൾക്ക് അടുത്തറിയാൻ മങ്കട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച വാനിരീക്ഷണ കേന്ദ്രം നാടിനു സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വകയിരുത്തി നൂതന പദ്ധതിയായാണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. മങ്കട ഉപജില്ലയിൽ ഭൂമിശാസ്ത്രപരമായി ഏറെ ഉയർത്തെഴുന്ന സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് കൂട്ടിലങ്ങാടി യുപി സ്കൂളിനെ ഇതിനായി തെരഞ്ഞെടുത്തത്. സ്കൂളിൽ കഴിഞ്ഞവർഷം നിർമ്മിച്ച മൂന്ന് നിലകളുള്ള കിഡ്നി കെട്ടിടത്തിന് ഏറ്റവും മുകളിലാണ് കേന്ദ്രത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ജില്ലയിലെ മൂന്നാമത്തേതും മങ്കടവ് ജില്ലയിലെ ആദ്യത്തേതും ആണ് ഈ കേന്ദ്രം.
ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ വിവിധ പഞ്ചായത്തുകളിലെ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ് കേന്ദ്രം. ഡിജിറ്റൽ ഇൻ്ററാക്റ്റീവ് പാനൽ, വാനനിരീക്ഷണവുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങൾ ആരുള്ള ക്ലാസ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ രംഗത്തെ പ്രഗൽഭരായ മനോജ് കോട്ടക്കൽ ഇല്യാസ് പെരുമ്പലം നാസർ വള്ളിക്കാപറ്റ കുഞ്ഞുമുഹമ്മദ് പനങ്ങാങ്ങര മറ്റു ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കിയത്. കേന്ദ്രം 05-07-2025 ശനിയാഴ്ച കാലത്ത് 11 മണിക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം അധ്യക്ഷനായി. ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ, ടിടിഐ വിദ്യാർത്ഥികൾ, സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന് മനോജ് കോട്ടക്കൽ നേതൃത്വം നൽകി.
അധ്യാപകർക്കായി എ ഐ അഡ്വാൻസ് ട്രൈനിംഗ്

വിവര സാങ്കേതിക വിദ്യ അനുദിനം പുരോഗതി പ്രാപിക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസ രംഗത്ത് എ ഐ കൊണ്ട് വിസ്മയം തീർക്കാനായി അധ്യാപകർക്കായി എ ഐ അഡ്വാൻസ് ട്രൈനിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. സ്കൂൾ ഐ ടി ക്ലബിന് കീഴിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഇമേജ് ക്രിയേഷൻ, വീഡിയോ ക്രിയേഷൻ, പ്രസൻ്റേഷൻ മേക്കർ, സോംങ് ജനറേറ്റർ, ആപ് ബിൽഡിംഗ് തുടങ്ങിയ വ്യത്യസ്ത സെഷനുകൾ നടന്നു.
കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിലെ അധ്യാപകർക്കായി ട്രൈനിംഗ് സംഘടിപ്പിച്ച ശേഷം മറ്റു വിദ്യാലയങ്ങളിലെ അധ്യാപകർക്കും സംഘടിപ്പിച്ചു. 2 ഒഴിവ് ദിവസങ്ങളിലായി 2 ബാച്ചുകൾക്ക് സംഘടിപ്പിച്ച ഈ ക്ലാസിൽ കൊണ്ടോട്ടി, ചേലക്കാട്, കടന്നമണ്ണ, പടിഞ്ഞാറ്റുമുറി, പട്ടാമ്പി ഉൾപെടെയുള്ള നിരവധി സ്കൂളുകൾ ഉപയോഗപ്പെടുത്തി.
ബഷീർ ദിനം
ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിനെ കൂട്ടിലങ്ങാടി ജി യു പി സ്കൂൾ അനുസ്മരിച്ചു. അദ്ധേഹത്തിൻ്റെ കൃതികൾ പരിചയപ്പെടുത്തി.എൽ പി വിഭാഗം ബഷീർ ദിന ക്വിസ് മത്സരത്തിൽ നാല് എ ക്ലാസിലെ കുട്ടികളായ ഹാദി അമൻ,ഷാസിൽ,നജ ഫാത്തിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. വാന നിരീക്ഷണ കേന്ദ്രത്തിൽ ആസ്ട്രോ ക്ലബിൻ്റെയും ശാസ്ത്ര ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.
ചാന്ദ്ര ദിന ക്ലാസിന് പ്രമോദ് കൂട്ടിലങ്ങാടി നേതൃത്വം നൽകി. യു പി കുട്ടികൾക്കായുള്ള ചാന്ദ്ര ദിന ക്വിസിൽ അഞ്ച് ബി ക്ലാസിലെ മുഹമ്മദ് സ്വാലിഹ് പി.കെ, ഏഴ് ബി ക്ലാസിലെ മുഹമ്മദ് റസൽ, അഞ്ച് എ ക്ലാസിലെ ഹാനിയ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ബാലസഭയും
25.7.2025

സ്കൂളിലെ എല്ലാ ക്ലബുകളുടെ ഉദ്ഘാടനവും ബാലസഭയും 25.07.2025 ന് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കലാകാരനും അധ്യാപകനുമായ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് അധ്യക്ഷനായി. എസ്.ആർ.ജി കൺവീനർ ഇ കെ സാജി, ഇ കെ സുമിത, സവിത, സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഐ.ടി ഫെസ്റ്റ്

31.07.2025
സ്കൂളിലെ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള ഐ.ടി ഫെസ്റ്റ് 31.07.2025 ന് സ്കൂൾ ഐ ടി ലാബിൽ നടന്നു. മേള പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി മലയാളം ടൈപ്പിംഗ് മത്സരം, ഡിജിറ്റൽ പെയിൻ്റിംഗ്, ഐ ടി ക്വിസ് എന്നീ മത്സരങ്ങൾ നടന്നു.
സി.എച്ച് പ്രതിഭാ ക്വിസ് സ്കൂൾ തല മത്സരം

25.09.2025
എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി സി.എച്ച് പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ബഷീർ, നസീറ വില്ലൻ, ആമിന സി, സുമിത ഇ.കെ, സവിത എന്നിവർ നേതൃത്വം നൽകി.
ഉപജില്ല കലാമേള: സ്കൂളിന് മികച്ച മുന്നേറ്റം
നവംബർ 1,3,4,5 തീയതികളിലായി പാങ്ങ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മങ്കട ഉപജില്ലാ കലാമേളയിൽ കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂൾ അഞ്ചാമത്. യു.പി വിഭാഗം ജനറൽ ഉർദു ക്വിസ് മത്സരത്തിലും ഉർദു കവിതാരചന മത്സരത്തിലും ഏഴ് എ ക്ലാസിലെ മൊനവർ ഹുസൈന് മൂന്നാം സ്ഥാനം. മൊനവർ ഹുസൈനെ ഗുൽസാർ ഉർദു ക്ലബും കേരൾ സാഥ് ഹെ കൂട്ടായ്മയും അനുമോദിച്ചു. ചിത്രരചന പെൻസിൽ വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ ഹന ഫാത്തിമയും മൂന്നാമതായി.
ശിശുദിന പരിപാടികൾ
14.11.2025
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ മികച്ച രീതിയിൽ തന്നെ ആചരിച്ചു. വെള്ളക്കുപ്പായവും ചാച്ചാജി തൊപ്പിയും, പോക്കറ്റിൽ റോസ് പൂവും ധരിച്ച് ചാച്ചാജിയെ സ്മരിച്ച കുട്ടികൾ ശിശുദിന റാലിയും പ്ലക്കാർഡ് പോസ്റ്ററുകളും നിർമ്മിച്ച് ശിശുദിന റാലി നടത്തി.

ഇംഗ്ലീഷ് ക്ലബിന് കീഴിൽ ചാച്ചാജിയെ കുറിച്ചുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇരുപതിലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ് മുർഷിദ്, ഫാത്തിമ ജിനാനി, അലീസ ഫാത്തിമ, സൈഫ ഷെറിൻ എന്നിവർ ജേത്താക്കളായി. വിജയികൾക്ക് തുടർന്ന് നടന്ന അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ രമ്യ, ഇ കെ സാജി, മാരിയ മാട്ടിൽ എന്നിവർ നേതൃത്വം നൽകി.
സബ്ജില്ലാ കലാമേള വിജയികൾക്ക് അനുമോദനം
പാങ്ങ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മങ്കട ഉപജില്ലാ കലാമേളയിൽ കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന് മികച്ച വിജയം. ജനറൽ യു.പി വിഭാഗത്തിൽ അഞ്ചാം സ്ഥാനത്ത് എത്തിച്ചേരാൻ ഇത്തവണ സാധിച്ചു.

യു.പി ജനറൽ വിഭാഗത്തിൽ ഉർദു ക്വിസ്, ഉർദു കവിതാരചന എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ മൊനവ്വർ ഹുസൈനെ ഗുൽസാർ ഉർദു ക്ലബ് അനുമോദിച്ചു. കേരൾ സാഥ് ഹൈ അംഗവും ആസാം സ്വദേശിയും ഉർദു ക്ലബ് സെക്രട്ടറി കൂടിയായ മൊനവ്വർ ഹുസൈന് കൂട്ടിലങ്ങാടി വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർ പ്രമോദ് കൂട്ടിലങ്ങാടി ഉപഹാരം നൽകി. നേരത്തെ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിലും എ ഗ്രേഡ് കരസ്ഥമാക്കി മൊനവ്വർ മികവ് തെളിയിച്ചിരുന്നു.
ശിശുദിന പരിപാടികൾ
14.11.2025

നാടെങ്ങും ചാച്ചാജി ഓർമയിൽ മുഴുകുമ്പോൾ കൂട്ടിലങ്ങാടി ജി യു പി സ്കൂളും ചാച്ചാജിയെ അനുസ്മരിച്ചു. നെഹ്റുവിനെ കുറിച്ചുള്ള പ്രഭാഷണവും നെഹ്റു തൊപ്പി നിർമ്മാണവും ശിശുദിന റാലിയും സംഘടിപ്പിച്ചു.
ഭിന്നശേഷി ദിനം - അഖിലിനൊരു വീട് സഹായം
19.11.2025
ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ട ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ അഖിലിന് ഭവനമെന്നൊരു സഹായമെന്നോണം അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് സ്ഥലം വാങ്ങുന്നതിലേക്കായി അറുപതിനായിരത്തിലധികം രൂപ നൽകി. വിളക്ക് എന്ന സന്നദ്ധസംഘം ഇവർക്ക് വീട് നിർമ്മിച്ചു നൽകും.
വിദ്യാലയം വീണ്ടും ഹരിത വിദ്യാലയത്തിലേക്ക്.......
പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും പൊതു വിദ്യാലയങ്ങളിലെ മികവുകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 4 ൽ ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി ഇടം നേടി.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഒന്നാം സീസണിൽ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമായി ഈ വിദ്യാലയം തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.അടിസ്ഥാന സൌകര്യം, സമൂഹ പങ്കാളിത്തം, അക്കാദമിക മികവുകൾ എന്നീ തലങ്ങളിലെല്ലാം മികച്ച റേറ്റിംഗാണ് ഈ വിദ്യാലയത്തിനുള്ളത്. അധ്യാപകരുമായി ഒത്തിണങ്ങി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം
01-12-2025

മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.
ക്രിയേറ്റീവിലെ കേക്ക് നിർമ്മാണം
05-01-2026

പുതുവർഷ നിറവിൽ ക്രിയേറ്റീവ് കോർണറിൽ പാചക വിഭാഗം കേക്ക് നിർമിച്ചു. കേക്ക് നിർമ്മാണ ശില്പശാലയും നടന്നു. കേക്ക് നിർമാണത്തിൽ വൈദഗ്ദ്യമുള്ള രക്ഷിതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് പി. ഹസീന ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ വി. സുജാത, പാചക വിഭാഗം ചുമതലയുള്ള ഇ.കെ സുമിത, പി ജമീല, എസ്.ആർ.ജി കൺവീനർ ഇ കെ സാജി എന്നിവർ സംബന്ധിച്ചു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ - കുട്ടികൾക്ക് ജനകീയ യാത്രയയപ്പ്
കേരള പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടേഴ്സ് ചാനലും മികച്ച പൊതു വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായും വിദ്യാലയ മേന്മകൾ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിത വിദ്യാലയം സീസൺ 4.0 ൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നിഹ മെഹറിൻ, സൈഫ ഷെറിൻ, അജൽ, റസൽ, മൊനവ്വർ, നിദ, രഹന, ഫാത്തിമ ഫിദ എന്നീ കുട്ടികൾക്ക് കൂട്ടിലങ്ങാടി പൌരസമിതി ജനകീയ യാത്രയയപ്പ് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും ഹാരമർപിച്ച് കൂട്ടിലങ്ങാടി ടൌണിലേക്ക് ഘോഷയാത്ര നടത്തി. അങ്ങാടിയിൽ നടന്ന യാത്രയയപ്പ് ചടങ്ങ് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജുവൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരി, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസ്ന മുനീർ, വൈസ് പ്രസിഡണ്ട് മൻസൂർ,അയ്യപ്പൻ എന്ന മാനു, കെ ടി സാബിറ ഹമീദ് മാസ്റ്റർ, സജിത, അബ്ദുൽ മാജിദ്, സാലിം, അബ്ദുൽ വാഹിദ്, പി കെ ശശിധരൻ, നസീറ നാസർ, ജാഫർ മാസ്റ്റർ, ഇ സി നൂറുദ്ധീൻ, സി കെ ഷാന ആരിഫ്, നാസർ മാസ്റ്റർ, ശറഫിയ ഫിറോസ് ഉൾപെടെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും, മുൻ പ്രധാനാധ്യാപകരായ സി.എച്ച് അബ്ദുൽ മജീദ്, എ എൻ നരേന്ദ്രൻ എന്നിവരും കുട്ടികൾക്ക് വിജയാശംസകൾ നേർന്നു.


യാത്രയയപ്പിന് എം.എൽ.എ യും

ഹരിത വിദ്യാലയം റിയാലിറ്രി ഷോയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും പി ടി എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദിനും സഹ പ്രവർത്തകർ അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. അവിചാരിതമായെത്തിയ എ പി അനിൽകുമാർ എം.എൽ.എ കുട്ടികളുമായി സംവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജി.യു.പി യും
കേരള പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടേഴ്സ് ചാനലും സംയുക്തമായി ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളെ കണ്ടെത്താനും വിദ്യാലയ മികവുകൾ പൊതു സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിലേക്ക് കൂട്ടിലങ്ങാടി ജി.യു.പി സ്കൂളും തെരെഞ്ഞെടുക്കപ്പെട്ടു.
2010-11 ലെ ഒന്നാം സീസണിൽ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ യു പി വിദ്യാലയമായി ജന ശ്രദധയാകർശിച്ചിരുന്നു. നാലാം സീസണിൽ 830 ൽ പരം വിദ്യാലയങ്ങൾ അപേക്ഷ നൽകിയിരുന്നുവെങ്കിലും മികവിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച 85 വിദ്യാലയങ്ങളെ ആദ്യ ഘട്ടത്തിലേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു.
വിദ്യാലയത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂൾ ലീഡർ നിഹാ മെഹറിൻ, സൈഫാ ഷെറിൻ, അജൽ, റസൽ ഇ കെ, മൊനവർ ഹുസൈൻ, നിദ ഫാത്തിമ, രഹന ഫാത്തിമ, ഫാത്തിമ ഫിദ എന്നീ കുട്ടികളും പ്രധാനാദ്ധ്യാപകൻ അബ്ദുൽ അസീസ്, ഹസീന ടീച്ചർ, സ്കൂൾ പി ടി എ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് എന്ന നാണിയും പങ്കെടുത്തു.
വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം

മികവോടെ കുതിക്കുന്ന കൂട്ടിലങ്ങാടി ജി യു പി സ്കൂളിൻ്റെ വികസന കുതിപ്പിന് സഹായകമാകുന്ന പദ്ധതികളിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ്, എം.ടി.എ പ്രസിഡണ്ട് താജുന്നീസ, സ്കൂൾ ലീഡർ നിഹ മെഹറിൻ െന്നിവരാണ് നിവേദനം സമർപിച്ചത്. വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിക്ക് വേണ്ടി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജെ. രജികുമാർ നിവേദനം സ്വീകരിച്ചു.
| Home | 2025-26 |