ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേശനോത്സവം 2023-24

01-06-2023

2023-2024 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2023 ജൂൺ 01 ന് സ്കൂളിൽ നടന്നു. വാർഡ് മെമ്പർ ഹാലിയ ജാഫർ പി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. നവാഗതരായ കുട്ടികലെ ബലൂൺ, മധുരം എന്നിവ നൽകി സ്വീകരിച്ചു. ലളിതമായ ചടങ്ങിന് ശേഷം പുതിയ കുട്ടികൾക്ക് കലാ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും നൽകി.


പരിസ്ഥിതി ദിന പരിപാടികൾ

05-06-2025

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ അരങ്ങേറി. സഹപാഠിക്കൊരു തൈ സമ്മാനം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടന്നു.



വി. അബ്ധുൽ അസീസ് ഹെഡ്മാസ്റ്റർ

08-06-2023

വിദ്യാലയത്തിൻ്റെ പുതിയ ഹെഡ്മാസ്റ്ററായി വി അബ്ദുൽ അസീസ് നിയമിതനായി. ദീർഘകാലം ഇതേ വിദ്യാലയത്തിൽ അധ്യാപകനായി സേവനം ചെയ്ത ഇദ്ധേഹം പാവണ്ണ ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ റിസോഴ്സ് പേഴ്സണായിരുന്ന ഇദ്ധേഹം എം.എ ഉർദു ബിരുധദാരിയാണ്.


വാഷ് ബേസിൻ സമർപ്പണം

15-06-2023

പി.ടി.എ അംഗമായ പി കെ ഉമ്മർ കടുങ്ങൂത്ത് കുട്ടികൾക്ക് കൈകൾ കഴുകാനാവശ്യമായ വാഷ് ബേസിൻ സ്പോൺസർ ചെയ്തു. 15.06.2023 ന് വാഷ് ബേസിൻ പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസിന് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ പി കെ ഹാലിയ ജാഫർ,പി കെ ഉമ്മർ, എൻ പി അബ്ദു റഊഫ്, പി കെ ശശിധരൻ, കെ കുഞ്ഞിമുഹമ്മദ് എന്ന നാണി, വി സജീർ തുടങ്ങിയവർ സംബന്ധിച്ചു.


ആരോഗ്യ ബോധവൽക്കരണവും യോഗയും

16-06-2023

യു പി കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും യോഗയും സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്ത് സ്റ്റുഡൻ്റ് കൌൺസിലർ നേതൃത്വം നൽകി. വ്യായാമത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പ്രാധാന്യം ബോധ്യപ്പെടുത്തി.


വായന വാര പരിപാടികൾ

ജൂൺ 19 - ജൂൺ 24

വായന ദിനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഭാഷ ക്ലബുകൾക്ക് കീഴിൽ വിവിധ ഭാഷകളിൽ വായന മത്സരം, പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, ഇംഗ്ലീഷ് പ്രസംഗ മത്സരം, എൽ പി കുട്ടികൾക്കായി കൈയെഴുത്ത മത്സരം, കവിതാരചന മത്സരം, ചുമർ പത്രിക നിർമ്മാണം, രക്ഷിതാക്കൾക്ക് പുസ്താകാസ്വാദന കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു. യു പി ക്വിസ് മത്സര വിജയികൾ - 1. മുഹമ്മദ് റസൽ ഇ.കെ (5B), 2. മുഹമ്മദ് റാസിഖ് എം. പി (6C), 3.ഫാത്തിമ തൻവീറ പി(6B)

എൽ പി ക്വിസ് മത്സര വിജയികൾ - 1. ആഹിൽ അലി പി എം (4B), 2. ഫർഹാൻ മുഹമ്മദ് സി എച്ച് (4A), 3. ഫാത്തിമ ഷാദിയ (3C)

കവിതാരചന മലയാളം - 1. സൽവ പി എൻ (6എ), 2. ഫാത്തിമ സന പി കെ (6എ) 3. തശ്രീഫ പി (7എ)

ഇംഗ്ലീഷ് പ്രസംഗ മത്സരം - 1. നിഹ മെഹറിൻ കെ (5ബി) 2.ഷഹറോസ് (7സി) 3. നഷവ (7സി)

കയ്യെഴുത്ത് മത്സരം - 1. ഫാത്തിമ ഷാദിയ പി (3സി) 2. ജാൻ മുഹമ്മദ് പി (4ബി) 3.മെഹറിൻ ടി (3ബി)



അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം

22-06-2023

വിദ്യാലയത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അധ്യാപക രക്ഷാകർതൃ സമിതികൾ. വർഷം തോറും പുന സംഘടിപ്പിക്കാറുള്ള സമിതിയുടെ ഈ വർഷത്തെ ജനറൽ ബോഡി യോഗം 22-06-2023 ന് നടന്നു. വാർഷിക റിപ്പോർട്ടും വരവ് ചെലവും അവതരിപ്പിച്ച് കമ്മിറ്റി പുന സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും രക്ഷിതാവുമായ പി കെ ഹാലിയ ജാഫർ ഉദ്ഘാടനം ചെയ്തു.



വിദ്യാലയങ്ങളിലേക്ക് ദിനപത്രം

23-06-2023

വിദ്യാലയങ്ങളിൽ വായനയെ പരിപോഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് സ്കൂളുകളിലേക്ക് നൽകുന്ന പത്രങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.


ലഹരി വിരുദ്ധ ദിനം

26-06-2023

ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തും സന്ദേശങ്ങൾ കൈമാറിയും കൂട്ടിലങ്ങാടി ജി യു പി സ്കൂൾ കുട്ടികൾ മാതൃകയായി. പ്രത്യേക അസംബ്ലി ചേർന്നും ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് പിടിച്ച് റാലി നടത്തി. മുൻ പ്രധാനാധ്യാപകൻ പി കുഞ്ഞിമുഹമ്മദ് ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി.

സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 2023

03-07-2023

സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ഹെൽത്ത് മിനിസ്റ്റർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള പാർലമെൻ്റ് തെരെഞ്ഞെടുപ്പ് 03-07-2023 ന് നടന്നു. ലാപ്ടോപ്പ് വോട്ടിംഗ് മെഷീനാക്കി ഉപയോഗിച്ചാണ് വോട്ടിംഗ് നടത്തിയത്. വി ഷഹറോസ്, മുഹമ്മദ് ഹാനി, ഫാത്തിമ ഷൈമ, അനൂ ഷാദിൽ, എ കെ ഫിഹ എന്നിവരാണ് യഥാക്രമം സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ, ആരോഗ്യമന്ത്രി എന്നിവരായി തെരെഞ്ഞെടക്കപ്പെട്ടത്..


ബഷീർ ദിനം

ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിനെ കൂട്ടിലങ്ങാടി ജി യു പി സ്കൂൾ അനുസ്മരിച്ചു. അദ്ധേഹത്തിൻ്റെ കൃതികൾ പരിചയപ്പെടുത്തി. ബഷീർ ദി ക്വിസ് മത്സരത്തിൽ ആറ് എ ക്ലാസിലെ സി നാദിയ, ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ, ആറ് എ ക്ലാസിലെ എം കെ ഹിബ ഫാത്തിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കയ്യൊപ്പ് എന്ന പേരിൽ പതിപ്പ് നിർമ്മിച്ചു.


മലപ്പുറം ജില്ല രൂപീകരണ ദിനം

04-07-2023

മലപ്പുറം ജില്ലാ രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് ജില്ലയെ പരിചയപ്പെടുത്തൽ, ജില്ലയിലെ മോയിൻ കുട്ടി വൈദ്യർ എന്നിവ അസംബ്ലിയിൽ നടന്നു. എസ്.എസ്, മലയാളം ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്.

ജഷ്നെ ഈദ് - ഉർദു ക്ലബ് പരിപാടികൾ

07-07-2023

ഗുൽസാർ ഉർദു ക്ലബിന് കീഴിൽ പെരുന്നാളിനോടനുബന്ധിച്ച് ജഷ്നെ ഈദ് സംഘടിപ്പിച്ചു. കുട്ടികൾക്കായി പെരുന്നാൾ ആശംസ കാർഡ് നിർമ്മാണം, മേരാ ഈദ് കാ ദിൻ (എൻ്റെ പെരുന്നാൾ ദിവസം) ഡയറിക്കുറിപ്പ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ആശംസ കാർഡ് നിർമ്മാണം മത്സരത്തിൽ ഏഴ് എ ക്ലാസിലെ പി കെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ പി എൻ സൽവ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ ഷഹർസാദി, ഏഴ് എ ക്ലാസിലെ യു ടി നിസ്മ എന്നിവർ മൂന്നാം സ്ഥാനവും നേടി.

ഉർദു ഡയറിക്കുറിപ്പ് മത്സരത്തിൽ ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ സി നാദിയ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ എം പി മിൻഫ മൂന്നാം സ്ഥാനവും നേടി.


മാധ്യമം വെളിച്ചം പദ്ധതി സ്കൂളിൽ

10-07-2023

മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതിക്ക് 10-07-2023 ന് തുടക്കമായി. കുട്ടികളിൽ വായനക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ക്ലാസുകളിലേക്ക് മാധ്യമം ദിനപത്രമെത്തിക്കുന്ന പദ്ധതി മുൻ വർഷങ്ങളിലുമുണ്ടായിരുന്നു. മുൻ അധ്യാപകൻ മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് പദ്ധതി വിശദീകരിച്ചു.


സ്നേഹനിധി പദ്ധതി തുടങ്ങി

10-07-2023

വിദ്യാർത്ഥികളിൽ സഹജീവി സ്നേഹം, അശരണരോടുള്ള കാരുണ്യം തുടങ്ങിയ ഗുണപരമായ മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബുൾബുൾ ആൻഡ് ബണ്ണീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹനിധി പദ്ധതിക്ക് തുടക്കമായി. പൂർവാ അധ്യാപകൻ മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ റഹൂഫ് കൂട്ടിലങ്ങാടി അധ്യക്ഷനായി. പ്രധാന അധ്യാപകൻ വി അബ്ദുൽ അസീസ്, വി സജീർ , എൻ എം സൈനുൽ ആബിദ്, ബുൾബുൾ കോർഡിനേറ്റർ സവിത എന്നിവർ പ്രസംഗിച്ചു.


ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ

12-07-2023

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി കൂട്ടിലങ്ങാടി ഏരിയ ജമാഅത്തെ ഇസ്ലാമി വനിതാ വിംഗ്. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ പുസ്തകങ്ങൾ പ്രതിനിധികൾ സ്കൂൾ ലീഡർ വി ഷഹറോസിന് കൈമാറി. അധ്യാപകർക്കൊപ്പം സ്പോർട്സ് ക്യാപ്റ്റൻ അനൂഷാദിൽ, ആർട്സ് സെക്രട്ടറി ഫാത്തിമ ഷൈമ, ആരോഗ്യ മന്ത്രി എ കെ ഫിഹ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.


ചാന്ദ്രദിനം

റോക്കറ്റ് നിർമ്മിച്ചും ചന്ദ്രനെ കുറിച്ചുള്ള ചുമർപത്രകകളും കൊളാഷും എല്ലാമായിരുന്നു ചാന്ദ്ര ദിന വിശേഷങ്ങൾ. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഈ വർഷത്തെ ചാന്ദ്ര ദിന ക്വിസ് മത്സരം സംഘടിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ടൈമറും ക്വിസിൽ ഇടം നേടി.


എഴുതി തീർന്ന സമ്പാദ്യം തുടക്കമായി.

വലിച്ചെറിഞ്ഞ് പ്രകൃതിക്ക് ദോഷമുണ്ടാക്കേണ്ടതല്ല പേനകൾ. ഇത് ശേഖരിക്കുന്നതിനായി ക്ലാസ് തലങ്ങളിൽ എഴുതി തീർന്ന സമ്പാദ്യം ബോക്സുകൾ സ്ഥാപിച്ചു.


കുട്ടി സ്മാർട്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

08-08-2023

മലയാള മനോരമ നല്ല പാഠവും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരളയും 08-08-2023 ന് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പെരുമാറ്റ പ്രശ്നങ്ങൾ, ലഹരിക്കെതിരായ കരുതൽ, സുരക്ഷിതമായ ഇൻ്റർനെറ്റ് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ രക്ഷിതാക്കളെ ബോധവത്കരിക്കാൻ ഈ സെമിനാർ സഹായകമായി. പ്രശശ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ കെ മലയത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ മുഖ്യാതിഥിയായി. റിട്ട. സീനിയർ കൺസൾട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ. കെ.കെ ജോഷി വിഷയാവതരണം നടത്തി.

ഉർദു ഡി.ടി.പി പരിശീലനം

09-08-2023

ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ഏഴാം ക്ലാസിലെ ക്ലബ് അംഗങ്ങൾക്ക് ഉർദു ഡി.ടി.പി പരിശീലനം ആരംഭിച്ചു. റഗുലർ ക്ലാസുകൾക്ക് മുടക്കം വരാത്ത രീതിയിൽ ഉച്ചഭക്ഷണ സമയവും ഒഴിവു സമയവുമാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.പേജ് ലേ ഔട്ട്, ഇമേജ് സെറ്റിംഗ് ഉൾപെടെ ഒരു മാഗസിൻ നിർമ്മാണത്തിനു സാധ്യമാകുന്ന വിധമാണ് പരിശീലനം നടത്തുന്നത്.

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട

ഹിരോഷിമ നാഗസാക്കിയുടെ ഓർമ്മകളിൽ

ഭീതി വിതച്ച ഹിരോഷിമ നാഗസാക്കിയുടെ ഓർമ്മകളിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തും പരസ്പര സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശമുയർത്തുന്ന ഗീതങ്ങൾ ആലപിച്ചും യുദ്ധ വിരുദ്ധ സന്ദേശം ഉയർത്തുന്ന പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച് റാലി നടത്തിയും കൂട്ടിലങ്ങാടി ജി യു പി സ്കൂളിലെ കുട്ടികൾ ഈ ദിനത്തിൻ്റെ ഭാഗമായി.

LSS, USS വിജയികൾക്ക് അനുമോദനം

11-08-2023

2023 ലെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയവരെ കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂൾ അധ്യാപകരും പി.ടി.എ യും അനുമോദിച്ചു. സെയ്ഫ ഷിറിൻ ചിറയക്കുത്ത്, തൻഹ സലീം വി, മുഹമ്മദ് റസൽ വി എന്നിവർ എൽ.എസ്.എസ് പരീക്ഷയിലും മുഹമ്മദ് ഹിഷാം ഇ കെ, സൻഹ മെഹറിഷ് ചിറയക്കുത്ത്, മാജിദ ഒ കെ, നസ ഫാത്തിമ എന്നിവർ യു.എസ്.എസ് പരീക്ഷയിലും വിജയം നേടി.

സ്വാതന്ത്ര്യ ദിനം

15-08-2023

ഇന്ത്യാ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിലും സമുചിതമായി ആചരിച്ചു. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ് പതാക ഉയർത്തി. വാർഡ് മെമ്പർ പി.കെ ഹാലിയ ജാഫർ, പി അബ്ദു റഊഫ്, എൻ പി റഹൂഫ്, വി സജീർ, പി കെ ശശിധരൻ, സ്റ്റാഫ് സെക്രട്ടറി എ എൻ നരേന്ദ്രൻ, സ്കൂൾ ലീഡർ വി ഷഹറോസ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. സാമൂഹ്യശാസ്ത്ര ക്ലബിന് കീഴിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു. ദേശഭക്തി ഗാനം, പാട്രിയോട്ടിക് ഡാൻസ് എന്നിവക്ക് പുറമെ ക്ലാസടിസ്ഥാനത്തിൽ പ്രീ ക്വിസ് നടത്തി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ ടീം ബേസ് ക്വിസ് ശ്രദ്ധേയമായി.

കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്

മുഹമ്മദ് ഹാഷിൽ
മുഹമ്മദ് ഹാഷിൽ


മങ്കട ഉപജില്ലാ കായികമേളയിൽ ഹാഷിലിൻ്റെ കുതിച്ചു ചാട്ടം കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിന് അഭിമാന നിമിഷമായി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ് ജംപ് വിഭാഗത്തിലാണ് മുഹമ്മദ് ഹാഷിൽ ഒന്നാമതെത്തിയത്. ഹാഷിലിന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി. അക്കാദമിക വിഷയങ്ങളിലും മികവോടെ മുന്നേറുകയാണ് ഹാഷിൽ.




ഗണിതം സ്റ്റിൽ മോഡൽ - ഷിഫാൻ ഒന്നാമത്

മുഹമ്മദ് ഷിഫാൻ


മങ്കട ഉപജില്ലാ ശാസ്ത്ര മേളയിൽ ഷിഫാന് മികച്ച നേട്ടം. കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിലെ ഏഴ് എ ക്ലാസിലെ മുഹമ്മദ് ഷിഫാൻ യു പി ഗണിത മേളയിൽ ഗണിതം സ്റ്റിൽ മോഡൽ ഇനത്തിലാണ് ഒന്നാമതെത്തിയത്. ഉർദു ടാലൻ്റ് മീറ്റിൽ ഷിഫാന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി.




ചമക് ഉർദു മാഗസിൻ പ്രകാശനം

ചമക് ഉർദു മാഗസിൻ

ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ചമക് ഉർദു മാഗസിൻ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റിൽ വെച്ച് വി. അബ്ദുൽ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. ഉർദു ക്ലബ് അംഗങ്ങൾ സ്വന്തമായി ഉർദുവിൽ ഡി ടി പി ചെയ്ത് നിർമ്മിച്ച മാഗസിനാണ് ചമക്. അധ്യാപകരായ മുഹമ്മദ് ബശീർ, സൈനുൽ ആബിദ്, ക്ലബ് സെക്രട്ടറി ഫിദ ഫാത്തിമ പി.കെ, മാഗസിൻ എഡിറ്റോറിയൽ അംഗങ്ങളായ മിൻഷ യു.ടി, ജഫ്ന പി.കെ എന്നിവർ സംബന്ധിച്ചു.

അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.

08-12-2023

ഗുൽസാർ ഉർദു ക്ലബിന് കീഴിൽ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശ പ്രകാരമുള്ള ടാലൻ്റ് ടെസ്റ്റിന് പുറമെ പദ നിർമ്മാണം, പദപ്പയറ്റ്, മെമ്മറി ടെസ്റ്റ്, ഡയറിക്കുറിപ്പ്, ആശംസാ കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മങ്കട ഉപജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഹാഷിൽ, ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷിഫാൻ, കലാമേളയിൽ ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ ഫിദ ഫാത്തിമ പി.കെ, കലാമേള ഉർദു പദ്യം ചൊല്ലൽ, ഉർദു ഗ്രൂപ്പ് സോങ് എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സൈനുൽ ആബിദ്, മുഹമ്മദ് ബഷീർ, സി എം ശുഹൈബ് എന്നിവർ പ്രസംഗിച്ചു.

ഉർദു ടാലൻ്റ് മീറ്റ് വിജയികൾ ഉർദു അധ്യാപകനോടൊപ്പം 2023-2024