ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക

ഫ്രീഡം ഫെസ്റ്റ് 2023-24

ഫ്രീഡം ഫെസ്റ്റ് ബന്ധപ്പെടുത്തി ജി എഛ് എസ് എസ് ഇരിമ്പിളിയം സ്കൂളിൽ 11/ 8 /2023 ഇന് എച്ച്.എം ജീജ ടീച്ചറുടെ ഉദ്ഘാടനത്താടുകൂടി സ്ഫെഷ്യൽ അസംബ്ലി നടന്നു.

അറിവിന്റെയും നൂതനാശയനിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയാജനം എല്ലാവർക്കും പ്രാപ്‌തമാക്കുക എന്ന ലക്ഷ്യത്താടെയാണ് കേരള സർക്കാർ ഫ്രീഡം ഫെസ്റ്റ് നടത്തുന്നത്.ഇതിനു തുടർച്ചയായിട്ടാണ് എല്ലാ സ്കൂളുകളിലും  വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഇരിമ്പിളിയം സ്കൂളിലെ ലിറ്റിൽ കൈയ്റ്റിന്റെ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

പോസ്റ്റർ മത്സരം

അർഡിനാ,റോബോട്ടിക്, ബ്ലാക്ക് പ്രാഗ്രാമിങ് ആനിമേഷൻ എന്നിവയിൽ അവരുടെ പങ്കാളിത്തം മികച്ചതും പ്രദർശനം കൗതുകം ഉയർത്തുന്നതും ആയി. അർഡിനോ ഉപയോഗിച്ച്  ടോൾബൂത്തു നിർമ്മിക്കുകയും, വോട്ടിംഗ് യന്ത്രം സെറ്റ് ചെയ്യുകയും ചെയ്തു. അനിമേഷൻസോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് കുട്ടികൾ ഡോൾഫിൻ ഡാൻസ്, വിമാനം പറക്കുന്നതും, പന്ത്  ഗ്രൗണ്ടിൽ കറങ്ങുന്നതും മറ്റും കാണിച്ചുകാടുത്തു .കുട്ടികളുടെ കമ്പ്യൂട്ടർ ഗെയിംസ് ഇനങ്ങളിൽ പ്രദർശനത്തിന് വന്ന കുട്ടികൾ പങ്കെടുത്തു. ട്രൈപോഡ് , എൽ ഇ ഡി ക്യാമറയുടെ ഉപയോഗം എന്നിവയായിരുന്നു ഒരു വിഭാഗം കുട്ടികൾ പ്രദർശിപ്പിച്ചത്. ക്യാമറ പാർട്സും അതിന്റെ പ്രവർത്തനവും അവർ മറ്റു കുട്ടികളെ പഠിപ്പിക്കുകയുണ്ടായി.പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചു. കമ്പ്യൂട്ടർ പാർട്സിന്റെയൊരു എക്സിബിഷൻ ചെയ്തു. ഐ ടി രംഗത്തെ വിപുലമായ സാധ്യതകൾ മനസ്സിലാക്കാനും അവ കുട്ടികൾക്ക് എത്ര മാത്രം പ്രയോജനമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നും കുട്ടികൾക്ക് മനസ്സിലായി.