സഹായം Reading Problems? Click here


ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ
Ghsskaruvanpoil.jpeg
വിലാസം
കരുവൻപൊയിൽ പി.ഒ,
കോഴിക്കോട്

കരുവൻപൊയിൽ
,
673572
സ്ഥാപിതം10 - 10 - 2003
വിവരങ്ങൾ
ഫോൺ04952212766
ഇമെയിൽhmghsskpoil@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47103 (സമേതം)
ഹയർസെക്കന്ററി കോഡ്10101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലകൊടുവള്ളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം479
പെൺകുട്ടികളുടെ എണ്ണം370
വിദ്യാർത്ഥികളുടെ എണ്ണം849
അദ്ധ്യാപകരുടെ എണ്ണം28
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി. പി
പ്രധാന അദ്ധ്യാപകൻഅഹമ്മദ്കുട്ടി ടി
പി.ടി.ഏ. പ്രസിഡണ്ട്ഇ.അബ്ദുൾനാസർ
അവസാനം തിരുത്തിയത്
28-09-202047103


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി മി അകലെ കൊടുവള്ളിയിൽ നിന്ന് 4 കി.മി. അകലെ, സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തിൽ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി-വരിട്ട്യാക്ക് -കുന്ദമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീർ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവൻപൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വർഷക്കാലത്തെ ത്യാഗപൂർണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച ഒരു നാട് കേരളത്തിൽ അപൂർവ്വമായി മാത്രമേ കാണാൻ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയൽപക്ക ഹൈസ്കൂളുകളിൽ പഠിക്കുന്ന കരുവൻപൊയിൽക്കാരായ കുട്ടികളും കൂടി 413 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചിൽ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകർ മാത്രമുണ്ടായിരുന്ന ഘട്ടത്തിൽ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളിൽ നിന്ന് 8 അധ്യാപകരെ വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ഇവിടേക്ക് മാററി. ശേഷം ആർ.ഇ.സി. ഹൈസ്കൂളുകളിൽ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എൻ.അബൂബക്കർ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു. ഹൈസ്കൂൾ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാർ രൂപീകരിച്ച സ്കൂൾവികസന സമിതി 5 ക്ലാസ് മുറികൾ നിർമിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫർണ്ണിച്ചറുകൾ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നൽകിയതും സ്കൂൾവികസന സമിതിയാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളും ഹയർസെക്കണ്ടറിയും വെവ്വേറെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് , ലൈബ്രറി സ്‌മാർട്ട് റൂം എന്നിവയും പ്രവർത്തിക്കുന്നു.

വിജയം

2003-2004= 64%, 2004-2005= 50%, 2005-2006= 65%, 2006-2007= 82%, 2007-2008= 94%, 2008-2009= 94%, 2009-2010= 96%, 2010-2011= 95%, 2011-2012= 96%, 2012-2013= 95%, 2013-2014- 94%, 2014-2015= 100%, 2015-2016= 97%, 2016-2017=

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • ജെ.ആർ.സി
 • ബാലശാസ്ത്ര കോൺഗ്രസ്
 • ശാസ്ത്രമേള
 • ശാസ്ത്ര മാഗസിൻ, കലണ്ടർ
 • സ്കൂൾ പത്രം
 • സ്കൂൾ കലണ്ടർ
 • പഠനയാത്ര
 • എസ് പി സി
 • നേർക്കാഴ്ച

നന്മ

ജനാധിപത്യ വേദി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017)

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27 കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപകസെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2003-06 എൻ. അബൂബക്കർ
2006-07 സുരേന്ദ്രൻ
2007-10 മറിയാമ്മ വർഗീസ്. പി
2010-11 അനിൽകുമാർ എം
2011-14 അരവിന്ദാക്ഷൻ പി
2014 ജൂൺ 4 - 2015 മാർച്ച് 31 രമാഭായി എൻ.കെ
2015-തുടരുന്നു അഹമ്മദ് കുട്ടി. ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • അഹമ്മദ് ജിഷാദ്. എ.കെ, (2008-2009 ബാച്ച്) വോളിബോൾ താരം, Para trooper ഇന്ത്യൻ ആർമി

വഴികാട്ടി