ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആയിരുന്നു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രൈനറായ മൻസൂർ അവർകളായിരുന്നു. റോബോട്ടിക്സ് , അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയെ കുറിച്ചായിരുന്നു ക്യാമ്പിൽ പ്രതിപാദിച്ചത്. കൂടാതെ സാരംഗി എന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം തയ്യാറാക്കിയ പത്രവും പ്രകാശനം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസ്സുും നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി സുനിത ടീച്ചർ, ശ്രീമതി ജ്യോതി ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
രാഷ്ട്രീയ ഏകതാദിവസ്
സ്കൂളിലെ SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് സമുചിതമായി ആചരിച്ചു. സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. RUN FOR UNITY , RUN AGAINST DRUGS എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രത്യേക റാലി സംഘടിപ്പിച്ചു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .