ക്യാമറാ പരിശീലനം 2024-2025ക്യാമറാ പരിശീലനം 2024-2025
ഫോട്ടോഗ്രാഫറായ ശ്രീ ദ്വാരകാനാഥൻ വിദ്യാർത്ഥികൾക്കായി ക്യാമറാ പരിശീലന ക്ലാസ്സ് നടത്തി.
ഏകദിന പരിശീലന ക്യാമ്പ്
ഏകദിന പരിശീലന ക്യാമ്പ്ഏകദിന പരിശീലന ക്യാമ്പ്
2023 -26 Lk ബാച്ചിന് animation., scratch വിഷയങ്ങളെ കുറിച്ചുള്ള ഏകദിന പരിശീലനക്യാമ്പ് T.H.S ചിറ്റൂർ സ്കൂളിലെ kitemaster ശ്രീ സുബിൻ അവർകളുടെ നേതൃത്വത്തിൽ നടന്നു.
റോബോ ഫെസ്റ്റ് 2k25
റോബോ ഫെസ്റ്റ് 2k25റോബോ ഫെസ്റ്റ് 2k25
21-02-2025 ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദിഘാടനം ചെയ്തു. കൈറ്റ് മാസ്റ്റേഴ് സായ ശ്രീമതി സുനിത , ശ്രീമതി സിനി എന്നിവർ നേതൃത്വം നൽകി. കൂട്ടികൾ നിർമ്മിച്ച റോബോട്ടുകളും അനിമേഷൻ വീഡിയോകൾ, ഗെയിമുകൾ, റീലുകൾ , കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറുകൾ എന്നിവ പ്രദർശിപ്പിച്ചു.
സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം
സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം
ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം നടത്തി. സ്കൂൾ അസ്സംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ ചൊല്ലി. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥി കൾക്കായി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി.നാലാം ക്ലാസ്സിലെ വിദ്യാർത്ഥി കൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.
രാഷ്ട്രീയ ഏകതാദിവസ്
സ്കൂളിലെ SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് സമുചിതമായി ആചരിച്ചു. സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. RUN FOR UNITY , RUN AGAINST DRUGS എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രത്യേക റാലി സംഘടിപ്പിച്ചു.
റോബോട്ടിക് ട്രെയ്നിങ് 2025-26
റോബോട്ടിക് ട്രെയ്നിങ് 2025-26
2023-26 ബാച്ചിനുള്ള റോബോട്ടിക് ട്രെയ്നിങ് ജനുവരി 9, 12 തിയ്യതികളിലായി സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് നേതൃത്വം നൽകി. പത്താം തരത്തിലെ 102 കുട്ടികൾക്കായി നടന്ന വർക്ക് ഷോപ്പിൽ ഒൻപതാം ക്ലാസ്സിലെ 10 കുട്ടികളും പത്താം ക്ലാസ്സിലെ 4 കുട്ടികളും RP മാരായി സഹായത്തിനെത്തി. ഓർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് പരിശീലനമാണ് വർക്ക്ഷോപ്പിൽ പ്രധാനമായും നടന്നത്. അധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ജ്യോതി എന്നിവർക്കും പരിശീലനം നൽകി.