ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19451-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19451 |
| യൂണിറ്റ് നമ്പർ | KL/2018/19451 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിറാജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ചൈതന്യ |
| അവസാനം തിരുത്തിയത് | |
| 07-12-2025 | 19451 |
അംഗങ്ങൾ
| # | Name | Admission No |
| 1 | ABDUL RAHEEM.P | 24471 |
| 2 | ADHERSH.M | 23150 |
| 3 | AJWA.K.P | 23108 |
| 4 | DEVANANDA.E.P | 23120 |
| 5 | FATHIMA BANIYA C T | 24886 |
| 6 | FATHIMA NABA.THAYYIL | 25217 |
| 7 | FATHIMA RAGHDA V P | 23879 |
| 8 | FATHIMA SHAMNA.V V | 23101 |
| 9 | FATHIMATH SINANA.K | 24574 |
| 10 | HANA SAFOORA.C.T | 23146 |
| 11 | HIDHA FATHIMA CHAKKIPARAMBATH | 23130 |
| 12 | JIYA FATHIMA.C.K | 23165 |
| 13 | MOHAMMED RANISH MUTTICHIRAKKAL | 23323 |
| 14 | MUBASHIR C | 24297 |
| 15 | MUBASHIR.M | 23659 |
| 16 | MUHAMMAD FAHAD K P | 23079 |
| 17 | MUHAMMED AZLAN C T | 24582 |
| 18 | MUHAMMED HAFIZ.M.N | 23167 |
| 19 | MUHAMMED MUSHAB.A P | 23086 |
| 20 | MUHAMMED NAFIH.P.M | 24533 |
| 21 | MUHAMMED NIFAAL T | 24535 |
| 22 | MUHAMMED RABEEH K | 24609 |
| 23 | MUHAMMED RAYAN U | 24227 |
| 24 | MUHAMMED SHAHAD | 24556 |
| 25 | REVATHY RAJEEV.T | 23104 |
| 26 | RIFA FEBIN.K.K | 24561 |
| 27 | RIYA SAFIYA.M | 24572 |
| 28 | RUBA M N | 23118 |
| 29 | SANHA FATHIMA V P | 25233 |
| 30 | SHIFA SHERIN.P | 23136 |
| 31 | SREERADYA.P | 24623 |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25.06.2025 ന് നടത്തി. 118 പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 110 പേർ പങ്കെടുത്തു. 20 ലാപ്ടോപ്പുകളിലായി പരീക്ഷയ്ക്കുള്ള സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ഉച്ചയോടു കൂടി പരീക്ഷ പൂർത്തീകരിക്കുകയും ചെയ്തു. പരീക്ഷ ഇൻവിജിലേറ്റർമാരായി ഷീജ ടീച്ചർ, സിറാജ് മാഷ്, ജിതിൻ മാഷ് എന്നിവർ പങ്കെടുത്തു. പരീക്ഷക്ക് തലേദിവസം 2023-26 ബാച്ചിന്റെ നേതൃത്വത്തിൽ അഭിരുചി പരീക്ഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ജിഎച്ച്എസ് തൃക്കുളം ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25.09.2025 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ജസീത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ വിജീഷ് സർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ നിന്നായി ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആർഡിനോ റോബോട്ടിക്സ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കി. ഹന സഫൂറ ഫാത്തിമ ബാനിയ എന്നീ എൽ.കെ കുട്ടികൾ ക്യാമ്പിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. 3 മണിക്ക് ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തി മാസ്റ്റർ ട്രെയിനർ വിജീഷ് സാർ ക്ലാസ് എടുത്തു. എൽ. കെ മെന്റർമാരായ ചൈതന്യ ടീച്ചർ, സിറാജ് മാഷ് എന്നിവർ സംസാരിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം നടത്തി
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ജസിത ടീച്ചർ യൂണിഫോം പ്രകാശനം ചെയ്ത് വിദ്യാർത്ഥികൾക്ക് കൈമാറി. സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം അംഗങ്ങൾക്ക് യൂണിഫോം നൽകുന്നത് ആദ്യമായാണ്.
ഇൻസ്റ്റാലേഷൻ ഫെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ യു.പി. വിഭാഗം ഐ.ടി ലാബിലെ 11 ലാപ്ടോപ്പുകളിൽ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആയ KITE GNU/Linuxj(Ubuntu 22.04.) ഇൻസ്റ്റാൾ ചെയ്തു നൽകി. റബീഹ്, റയാൻ, ഹാഫിസ്, ഷഹദ് തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻസ്റ്റാലേഷൻ നിർവഹിച്ചു.
ഡിജിറ്റൽ പെയിന്റിങ് പരിശീലനം നടത്തി.
തൃക്കുളം: ജി.എച്ച്.എസ്. തൃക്കുളം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യു.പി. വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പെയിന്റിങ് പരിശീലനം 2025 ഡിസംബർ 5-ന് സംഘടിപ്പിച്ചു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുകയും ഡിജിറ്റൽ ആർട്ട് ലോകത്തെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി ഏറെ ശ്രദ്ധേയമായി.
ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ ബ്രഷുകൾ, കളർ ബ്ലെൻഡിംഗ്, ഷേഡിംഗ്, ലെയർ ടെക്നിക്കുകൾ തുടങ്ങിയവ കുട്ടികൾ ലളിതമായി പഠിച്ചു. കമ്പ്യൂട്ടർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്‌ക്കാനുള്ള പ്രായോഗിക പരിശീലത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ ബാനിയ, സന്ഹ ഫാത്തിമ വി.പി., ഹന സഫൂറ, മുഹമ്മദ് റബീഹ്, ഫാത്തിമ ശംന വി.വി., മുഹമ്മദ് ഷഹാദ്, ഹിദാ ഫാത്തിമ, റിഫ ഫെബിൻ, റയാൻ എന്നിവർ നേതൃത്വം നൽകി.
















