ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19451-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19451
യൂണിറ്റ് നമ്പർKL/2018/19451
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിറാജുൽ മുനീ‌‍‍‍ർ ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ചൈതന്യ
അവസാനം തിരുത്തിയത്
07-12-202519451

പ്രവർത്തനങ്ങൾ

# Ad.No Name
1 23040 ADIL RAHMAN PK
2 23885 ALOK.T
3 23676 ANUPAMA M .M
4 25001 ATHULYA V V
5 22891 FATHIMA ATHIFA BEEVI K
6 22889 FATHIMA HANA
7 24603 FATHIMA NAJA.K
8 24987 FATHIMA RUSHDA
9 24109 FATHIMA TANHA
10 22894 FATHIMA THANHA K.K
11 24102 FINOONA PARVEEN. V.P
12 22877 MASHHAD K
13 24548 MASIN V P
14 24142 MOHAMMED RASHAL.K
15 24121 MOHAMMED RIDAN M
16 24101 MOHAMMED SINAN .M
17 25248 MUHAMMAD MUZAMMIL .P
18 24106 MUHAMMED ANFAD.V.P
19 23889 MUHAMMED NAFIH P
20 22927 MUHAMMED SHAFEEH V P
21 22843 MUHAMMED SHAMMAS A P
22 24119 MUHAMMED SINAN P
23 22904 MUSAINA FARSANA
24 22880 NAVANEETH KRISHNA P T
25 24990 NIVEDYA V
26 24989 RINSHIDA FATHIMA.K
27 22907 SHIBIN M

ലഹരി വിരുദ്ധ ദിന ഷോർട്ട് ഫിലിം പ്രദർശനം

26.06.2025 ന് ലഹരി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന അരുൺ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത 'അടിസ്ഥാനം' എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. പ്രദർശനത്തിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ദിന ഷോർട്ട് ഫിലിം പ്രദർശനം

ഭിന്നശേഷി കുട്ടികൾക്കുള്ള ഐ.ടി പരിശീലനം

11.08. 2025 ന് സ്കൂളിലെ യു പി, ഹൈസ്കൂൾ വിഭാഗത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഇൻക്ലൂസീവ് ക്ലബ്ബുമായി സഹകരിച്ച് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ നേതൃത്വത്തിൽ "ഡിജിറ്റൽ ഇൻക്ലൂഷൻ" ഐ.ടി പരിശീലനം നടത്തി. ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്ന പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള പത്തോളം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. Tux Paint സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾക്ക് കളർ നൽകാനും ജിംകോംപ്രിക്സ് സോഫ്റ്റ്‌വെയറിലൂടെ വിവിധ ഗെയിമുകൾ, പഠന പ്രവർത്തനങ്ങൾ എന്നിവ ചെയ്യാനും കുട്ടികൾക്ക് സാധിച്ചു. ആദ്യം മുതൽ അവസാനം വരെ മുഴുവൻ കുട്ടികളും പൂർണ്ണ ശ്രദ്ധയോടുകൂടി പങ്കെടുത്ത പരിശീലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലോക്, നവനീത്, റിൻഷിദ ഫാത്തിമ, ഫിനുന പർവീൻ, ഫാത്തിമ തൻഹ, അനുപമ, അതുല്യ, മുസമ്മിൽ, റിദാൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമിഷ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സിറാജ് മാഷ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ചൈതന്യ ടീച്ചർ എന്നിവർ സംബന്ധിച്ചു.

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

2025 26 അധ്യായന വർഷത്തെ ജിഎച്ച്എസ് തൃക്കുളം സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 14.08.2025 ന് നടന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിൽ പൂർണമായും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പ് കുട്ടികൾക്ക് ഏറെ കൗതുകമായി. ലിറ്റിൽ കൈറ്റ്സ്,  എസ് എസ് ക്ലബ്ബ് സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പിൽ സ്കൂളിലെ മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തി.

ഡിജിറ്റൽ സ്കോർബോർഡ് ഒരുക്കി

ജി.എച്ച്.എസ് തൃക്കുളം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, സ്കൂൾ കലോത്സവമായ “താളം 2K25” നോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഡിജിറ്റൽ സ്കോർബോർഡ് തയ്യാറാക്കി.

വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന്റെ ഉത്തമ ഉദാഹരണമായി വിലയിരുത്തപ്പെട്ട  ഡിജിറ്റൽ സ്കോർബോർഡ് മത്സരഫലങ്ങൾ, പോയിന്റുകൾ തത്സമയം പ്രദർശിപ്പിച്ചതിലൂടെ സ്കൂൾ കലോത്സവം കുട്ടികളിൽ കൂടുതൽ ആവേശം ഉണ്ടാക്കി.

രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു

ജിഎച്ച്എസ് തൃക്കുളം 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 31.10.2025 ന് സംഘടിപ്പിച്ചു. രാവിലെ 9:30 മുതൽ വൈകീട്ട് നാലു വരെ നീണ്ടുനിന്ന ക്യാമ്പ് കുട്ടികൾക്ക് സാങ്കേതിക വിദ്യയിൽ ഉയർന്ന തലത്തിലുള്ള അറിവുകൾ പകർന്നു നൽകാനും  ഓരോ കുട്ടിയുടെയും അഭിരുചി തിരിച്ചറിയാനും അവ പ്രകടിപ്പിക്കുവാനുമുള്ള മികച്ച അവസരങ്ങൾ ഒരുക്കുകയും ചെയ്തു.  സാങ്കേതിക മേഖലയിൽ വലിയ അവസരങ്ങൾ തുറന്നു നൽകുന്ന സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു പരിശീലന ക്യാമ്പ്.  ഐടി മേഖലയിൽ കുട്ടികൾക്ക് ശക്തമായ അടിത്തറ നൽകിയ ക്യാമ്പിന് ജി.എച്ച്.എസ്. നെടുവ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ സുമേഷ്  നേതൃത്വം നൽകി.  ക്യാമ്പിൽ മികച്ച മാർക്ക് സ്കോർ ചെയ്ത ആറ് വിദ്യാർത്ഥികളെ ഉപജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.