ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല മുൻസിപ്പാലിറ്റി ചിലക്കൂർ ചുമട്താങ്ങി സ്ഥലത്ത്‌  അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന വിദ്യാലയം ആണ് ജി . എം .എൽ .പി .എസ് .ചിലക്കൂർ .വർക്കല മുനിസിപ്പാലിറ്റിയിൽ 20 - നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല
വിലാസം
ചിലക്കൂർ

വർക്കല പി.ഒ.
,
695141
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0470 2602600
ഇമെയിൽhmgmlps.Chilakkoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42228 (സമേതം)
യുഡൈസ് കോഡ്32141200601
വിക്കിഡാറ്റQ64037339
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിവർക്കല
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്ലൈയ്സി എഡ്വേർഡ്
പി.ടി.എ. പ്രസിഡണ്ട്അനസ് എ
എം.പി.ടി.എ. പ്രസിഡണ്ട്ആസിയ
അവസാനം തിരുത്തിയത്
04-03-2024Muralibko


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920 ജൂൺ 1 തീയതിയാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് മജിസ്‌ട്രേറ്റിന്റെ സ്‌കൂൾ എന്നപേരിൽ  അറിയപ്പെട്ടിരുന്ന  ഒരു മാനേജ്‌മെന്റ്  പ്രൈമറി സ്കൂളാണ് ഇപ്പോഴത്തെ ജി.എം.എൽ .പി .എസ്‌ ചിലക്കൂർ 8 രൂപ സർക്കാരിൽ നിന്നും ഗ്രാന്റ് ലഭിച്ചിരുന്നു .101  ൽ പരം വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഇപ്പോഴത്തെ രീതി രൂപപ്പെട്ടത് സർ സി.പി.രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാൽക്കരണ നയം കൊണ്ടാണ് .1 രൂപ പ്രതിഫലം നൽകി സർക്കാർ ഏറ്റെടുത്തു .ന്യൂനപക്ഷങ്ങളെകൂടി പരിഗണിച്ചത് കൊണ്ടാണ് സ്കൂളിനോടൊപ്പം മുസ്ലിം എന്ന പേർ ലഭിച്ചത് .ഹബീബുള്ളദിവാൻ നയിച്ചതു  കൊണ്ടായിരിക്കാം മുസ്ലിം എന്നപേർ ലഭിച്ചതെന്ന് മറ്റൊര് അഭിപ്രായവുമൂണ്ട് .തീരദേശമേഖലയിൽ ഉൾപ്പെട്ട വിദ്യാലയം ആണ് ഇത് .

ഭൗതികസൗകര്യങ്ങൾ

14 സെൻറ് സ്ഥലത്തു 2400 ചതുരശ്ര അടി വിസ്തീർണമാണ്  സ്കൂൾ കെട്ടിടത്തിനുള്ളത്‌ .4 ക്ലാസ്സ് മുറികൾ ഒരു ഓഫീസ് മുറി ഒരു കമ്പ്യൂട്ടർ റൂം ഇതിൽപ്പെടുന്നു .സ്കൂൾ കെട്ടിടവും പരിസരവും ചുറ്റ് മതിലുനുള്ളിൽ സുരക്ഷിതമാണ് കിണറും പാചകപ്പുരയും ശുചിമുറികളും ആവശ്യത്തിന് ലഭ്യമാണ് വൈദ്ദ്യൂദി ,വെള്ളം ,ടെലിഫോൺ എന്നീ സൗകര്യങ്ങൾ ഉണ്ട് .കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും മതിയായസൗകര്യമില്ല .ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു കെട്ടിടം ഈ സ്കൂളിന് അനിവാര്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

1 , അമ്മവായന

2 ,യോഗ

3 ,ഇൻട്രാക്ടിവ് ഇംഗ്ലീഷ്

4  ,പുസ്തകതൊട്ടിൽ

5, കുട്ടിവായന

6, പത്ര വായന

7, ക്വിസ് മത്സരം

8, വീടൊരുവിദ്യാലയം


മികവുകൾ

അറബിക് കലോത്സവത്തിൽ (2018 ൽ ) വർക്കല സബ്‌ജില്ലയിൽ രണ്ടാം സ്ഥാനവും (2019)ഓവറോൾ ചാമ്പ്യൻഷിപ്പും നേടി

അറബിക് കലോത്സവത്തിൽ (2022 ൽ ) വർക്കല സബ്‌ജില്ലയിൽ 2nd ഓവറോൾ ചാമ്പ്യൻഷിപ്പും നേടി

അറബിക് കലോത്സവത്തിൽ (2023 ൽ ) വർക്കല സബ്‌ജില്ലയിൽ 2nd ഓവറോൾ ചാമ്പ്യൻഷിപ്പും നേടി

മുൻ സാരഥികൾ

ശശിധരൻ

പദ്മിനി

സുജന

ജഗന്നാഥൻ

വി .എസ്‌ അശോക്(സംസ്ഥാന ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് )

ഗ്രേസി

പ്രസന്ന

മല്ലിക

ഷീബ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വർക്കല നഗരസഭ ചെയർമാൻ കെ .എം ലാജി ,അദ്ധ്യാപകരംഗത്തും സാമൂഹിക  സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒട്ടേറെ മഹത് വ്യക്തികളും  ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട് .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് .ഈ സ്‌കൂളിലേക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും താഴെ വെട്ടൂർ റോഡ് വഴി ചുമട്താങ്ങി ജംഗ്ഷനിൽ എത്തുക വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്ന് .
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം

{{#multimaps: 8.72415,76.72414| width=100% | zoom=18 }} , ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല