ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട് | |
|---|---|
| വിലാസം | |
പെരുമ്പാവൂർ മുടിക്കൽ പി.ഒ. , 683547 , എറണാകുളം ജില്ല | |
| സ്ഥാപിതം | 11964 |
| വിവരങ്ങൾ | |
| ഫോൺ | 0484 2527716 |
| ഇമെയിൽ | thandakadu27017@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27017 (സമേതം) |
| യുഡൈസ് കോഡ് | 32081100307 |
| വിക്കിഡാറ്റ | Q99486027 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കുന്നത്തുനാട് |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1125 |
| പെൺകുട്ടികൾ | 1126 |
| ആകെ വിദ്യാർത്ഥികൾ | 2351 |
| അദ്ധ്യാപകർ | 83 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി പി അബൂബക്കർ |
| പി.ടി.എ. പ്രസിഡണ്ട് | നിസാർ മുഹമ്മദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നജീന അബ്ബാസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പെരുമ്പാവൂർ ടൗണിനടുത്ത് തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കു ഒരു മാനേജ്മെൻറ് സ്ക്കൂളാണിത്. 1964 - ജൂണിൽ പ്രൈമറി സ്ക്കൂളായി ആരംഭിക്കുകയും 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു. ഈ സ്ക്കൂളീൽ 1976 -ൽ ഹൈസ്ക്കുളും 2000 ൽ ഹയർസെക്കൻററിയും ആരംഭിച്ചു. അർപ്പണമനോഭാവമുള്ള അദ്ധ്യാപകരും , ഉത്തരവാദിത്വബോധമുള്ള മാനേജ്മെൻറും , കർമ്മനിരതരായ ജമാ- അത്ത് കമ്മറ്റിയും സർവ്വോപരി അഭ്യുദയകാംക്ഷികളായ ജനങ്ങളും ഈ പ്രസ്ഥാനത്തിൻറെ ഉന്നമനത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
42 ക്ലാസ്സ മുറികളോടുകൂടിയ 3 നിലകെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്. യു.പിക്കും, എച്ച്. എസ് നും പ്രത്യേകം കമ്പട്ടർ ലാബുകളുണ്ട്. എല്ലാ കമ്പട്ടറുകളിലും ഇൻറർനെറ്റ് സൗകര്യമുണ്ട്. ലൈബ്രറിയും റീഡിംഗ് റൂമും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും വായനാമൂല എന്ന പേരിൽ ചെറിയൊരു ലൈബ്രറി കുട്ടികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ വൈദ്യുതീകരിച്ചിരിക്കുന്നതിനാൽ മൾട്ടിമീഡിയ സൗകര്യം ലഭ്യമാക്കാൻ കഴിയുന്നുണ്ട്. 100 കുട്ടികൾക്കിരിക്കാനാവുന്ന മൾട്ടിമീഡിയ റൂമും 200 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിംഗ് ഹാളും സ്ക്കൂളിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി മുന്ന് സ്ക്കൂൾ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ആൺകുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകം വാട്ടർ ടാപ്പുകളും ടോയ്ലറ്റുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
2009-2010 അദ്ധ്യയന വർഷത്തിലെ പെരുമ്പാവൂർ ഉപജില്ലാ കലോൽസവത്തിന് ഈ സ്ക്കൂൾ വേദിയൊരുക്കുകുയും ജില്ലയിൽ പങ്കെടുത്ത് സംസ്ഥാന കലോൽസവത്തിലും കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ സയൻറിസ്റ്റിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ആശാ ജനാർദ്ദനൻ എന്ന വിദ്യാർത്ഥിനിക്ക് തിരുവനന്തപുരത്ത് നടക്ക സൂര്യോൽസവത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.വിവിധതരം ക്ലബ്ബുകൾ വളരെ ഭംഗിയായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് ക്ലബ്ബ് , ഐ.റ്റി. ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, എസ്. എസ് ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി, തുടങ്ങിയവ സ്കൂളിൽ മികച്ച് പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു കൂടാതെ നിരവധി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
മാനേജ്മെന്റ്
1979 എം എം ഇബ്രാഹിംകുട്ടി 2003 എം എം ആലിക്കുട്ടി 2004 - 2007 അബു സി കെ 2007 - 2010 എം എം അബ്ദുൾ ലത്തീഫ് 2010 - 2016 അബു സി കെ 2016 - എം എം അബ്ദുൾ ലത്തീഫ്
മുൻ സാരഥികൾ
1964 തുടക്കം 1968 നീലകണ്ഠപിള്ള 1975 കെ.കെ. കേശവപിള്ള 1979 എം. എം അലിയാർകുഞ്ഞ് 2000 മുഹമ്മദ് പി എ 2004 അനു സഖറിയ 2008 എൻ.ഡി. ദീനാമ്മ 2009 പി.കെ. ലീലാമ്മ 2010 ജിലോ കെ ചെറിയാൻ 2014 അബൂബക്കർ വി പി