ചിറയകം ജി യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചിറയകം ജി യു പി എസ് | |
---|---|
വിലാസം | |
ചിറയകം ചിറയകം , ചിറയകം പി.ഒ. , 688562 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0477 2275505 |
ഇമെയിൽ | chirayakom.gups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46325 (സമേതം) |
യുഡൈസ് കോഡ് | 32110900104 |
വിക്കിഡാറ്റ | Q87479665 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ .ആർ |
പി.ടി.എ. പ്രസിഡണ്ട് | പാർവതി ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിബിൻ കളത്തിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിൽ മൂന്നാം വാർഡിൽ ചിറയകം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി ഉപജില്ലയാണ് ഈ സ്ക്കൂളിൻ്റെ ഭരണനിർവ്വഹണ ചുമതല നടത്തുന്നത്. 1912ൽ സ്ഥാപിച്ച ഈ വിദ്യാലയം പല തലമുറകൾക്ക് അറിവ് പകർന്നു നല്കുന്നു.
ചരിത്രം
1912ൽ തളിപ്പറമ്പു കുടുംബത്തിലെ രാമൻപിള്ള എന്ന ആളിൻ്റെ നേതൃത്വത്തിൽ ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായി. ആദ്യം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള LP സ്കൂ ളായിരുന്നു.1952 ലാണ് ഇത് UP സ്കൂളായി ഉയർത്തിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പത്മനാഭപിള്ള സാറായിരുന്നു.കണ്ടങ്കരി , പുല്ലങ്ങടി, തെന്നടി, പടഹാരം എന്നീ സ്ഥലങ്ങളിലുള്ള കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോന്നിരുന്നത്.ആദ്യകാലങ്ങളിൽ ഓരോ ക്ലാസ്സിനും 3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. യാത്രാ സൗകര്യം കുറവായിരുന്നതിനാൽ കുട്ടികൾ വളരെ ബുദ്ധിമുട്ടിയായിരുന്നു ഇവിടെ വന്ന് പഠനം നടത്തിയിരുന്നത് . 70 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് ഓലക്കെട്ടിടമായിരുന്നു. 1922 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഇപ്പോഴുള്ള കെട്ടിടം നിലവിൽ വന്നത്. കർഷകർ, അധ്യാപകർ, കളക്ടർ, കലാകാരന്മാർ, ഡോക്ടർ ,എഞ്ചിനീയർ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ടവർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
വളരെ പുരാതനമായ രണ്ടു കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. പരിമിതികളോടുകൂടിയ സയൻസ് ലാബ് ഉണ്ടെങ്കിലും ഒരു കമ്പ്യൂട്ടർ ലാബിൻ്റെ അഭാവം നിലവിൽ സ്കൂളിനുണ്ട്. അത്ര ചെറുതല്ലാത്ത മുറ്റവും ഒരു കളിസ്ഥലവും ഉണ്ടെന്നുള്ളത് ഒരു പ്ലസ് പോയിൻ്റ് തന്നെയാണ്. സ്ക്കൂളിന് ഗേറ്റും ഏതാണ്ട് പകുതി ഭാഗം വരെ ചുറ്റുമതിലുമുണ്ട്. പക്ഷേ തെക്ക്-കിഴക്ക് ഭാഗത്ത് പമ്പയാറിൻ്റെ കൈവഴിയായി ഒഴുകുന്ന ഒരു ചെറിയ തോടിൻ്റെ ഭാഗം അടച്ചുറപ്പില്ലാത്തതിനാൽ വേണ്ടത്ര സുരക്ഷിതമല്ലാ എന്നുള്ളത് ഒരു അപര്യാപ്തത തന്നെയാണ്. മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും പഠനത്തിന് ഉതകുന്നതാണ്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .പാചകത്തിന് സൗകര്യപ്രദമായ അടുക്കളയുമുണ്ട് .എന്നിരുന്നാലും പഴക്കമേറിയ സ്ക്കൂൾ കെട്ടിടത്തിന് വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നേർക്കാഴ്ച..
എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.എസ്.ദേവകിക്കുട്ടി
- .കെ.ശശീന്ദ്രൻ
- ഡി.അപ്പുക്കുട്ടൻ നായർ
- കെ.പ്രേംകുമാർ
- മധുകുമാർ.എസ്
- ബൈജു.ഇ.
- ബീന. ജി.
- പ്രമോദ്. പി. കെ.
- ലിജിേമാൾ . റ്റി
നേട്ടങ്ങൾ
മുൻ വർഷങ്ങളിൽ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയമേളകളിലും മലയാളം ടൈപ്പിങ്ങിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.കൂടാതെ നല്ല പൗരബോധമുള്ള ഒരു പറ്റം പൗരന്മാരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ ഒരു നേട്ടമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.എ.മാത്യു(കളക്ടർ)
- കെ.പി.കൃഷ്ണദാസ് (റിട്ടയേഡ് ആലപ്പുഴ ഡി. ഇ ഒ ) വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്.
- .കലാമണ്ഡലം മുരുകദാസ് (ചെണ്ട, ഇടയ്ക്ക, സോപാനസംഗീതം )
- അമ്പാടി എസ് ( ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം)
- ഡോ: കെ.എസ്.ശ്രീലത (എം.ബി.ബി.സ്, ഡി.എ)
- ഗോപാലകൃഷ്ണൻ നായർ ഡി (റിട്ടയേഡ് എച്ച്.എം)
വഴികാട്ടി
അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി ബസ്സ് സ്റ്റോപ്പിന് അടുത്ത് കന്നാമുക്ക് ജ०ഗ്ഷനിൽ നിന്ന് 2 കി. മീ. വടക്ക് മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46325
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ