ചിറയകം ജി യു പി എസ്/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ എല്ലാ കുട്ടികളും ഐ.ടി.ക്ലബ്ബിലെ അംഗങ്ങളാണ് .കോവിഡ് - 19 മഹാമാരി മൂലം സ്ക്കൂൾ അടയ്ക്കുന്നതു വരെ സ്കൂളിൽ ഐ.ടി.ക്ലബ്ബ് വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചിരുന്നു. ഐ.ടി.രംഗത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്തുകയാണ് ഐ.ടി.ക്ലബ്ബിൻ്റെ ലക്ഷ്യം.ഇതിനായി ചെറിയ ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് പലവിധ പരിശീലനങ്ങൾ നല്കി വരുന്നു. ക്ലാസ്സ് മൂന്ന് മുതൽ ക്ലാസ്സ് ഏഴ് വരെ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് , ഡിജിറ്റൽ പെയിൻ്റിംഗ് ,ചിത്രരചന എന്നിവയിൽ പരിശീലനങ്ങൾ നല്കി മത്സരങ്ങളിൽ പങ്കെടുത്ത് മികവാർന്ന നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്.