ചാവട്ട എം.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാവട്ട എം.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
ചാവട്ട കൊഴുക്കല്ലൂർ പി.ഒ. , 673524 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | chavattamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16506 (സമേതം) |
യുഡൈസ് കോഡ് | 32040800427 |
വിക്കിഡാറ്റ | Q64553057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത സിഎം |
പി.ടി.എ. പ്രസിഡണ്ട് | സികെ ഷാഫി ദാരിമി |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന സികെ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ചരിത്രം
ചാവട്ട എം എല് പി സ്കൂള് മേപ്പയ്യൂര് പഞ്ചായത്തിലെ ഏഴാം വാര്ഡില് ചാവട്ട് എന്ന പ്രദേശത്താണ് ചാവട്ട എം എല് പി സ്കൂള് സ്ഥിതി ചെയ്യുന്നത്, 1925 ഡിസംബര് 12 ന് ആണ് ഈ സ്കൂള് ആരംഭിച്ചത്.അക്കാലത്ത് ചാവട്ട് പ്രദേശത്ത് വിദ്യ അഭ്യസിക്കാൻ ഒരു സ്ഥാപനവും ഇല്ലായിരുന്നു.ആകെയുളളത് ചാവട്ട പള്ളിക്ക് സമീപം മതപഠനത്തിനായുളള ഒരു മദ്രസ മാത്രമായിരുന്നു.പ്രദേശത്തെ ആളുകളുടെ പഠനത്തിനായി ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെപ്പറ്റി അന്നത്തെ പ്രാമാണികരായ ആളുകൾ ചിന്തിക്കുകയും സ്കൂള‍്‍ തുടങ്ങുന്നതിനുളള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു.ആരഭകാലത്ത് ചാവട്ട് പള്ളിക്ക് സമീപമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ആദ്യകാലത്ത് എ പി കുട്ട്യാലി ,പിപി കുട്ട്യാലി എന്നിവരുടെ കൂട്ടുത്തരവാദിത്വ മാനേജ്മെൻറിൽ ആയിരുന്നു.പിന്നീട് 1941 ൽ കൂട്ടുമാനേജ്മെൻറിൽ നിന്ന് മാനേജ്മെൻറ് എ പി അമ്മദ് മാസ്റ്ററുടെ പേരിലേക്ക് മാറ്റി.1984 ൽ അമ്മത് മാസ്റ്റർ മാനേജ്മെൻറ് അനുജനായ പി കലന്തറുടെ പേരിലേക്ക് മാറ്റുകയും 1999 ൽ അദ്ദേഹം മകനായ പി കുഞ്ഞമ്മതിൻറെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1939 ൽ വിസിറ്റ് കഴിഞ്ഞപ്പോൾ അഞ്ചാം തരം അനുവദിച്ചതായി രേഖകളിൽ കാണപ്പെടുന്നു.സ്കൂൾ പരിസരമുളള ചാവട്ട് പള്ളിയിൽ ശവം മറവു ചെയ്യാൻ പെർമിറ്റ് കിട്ടിയതനുസരിച്ച് സ്കൂൾ സ്ഥിതി ചെയ്തിരുന്ന നിടിയകുറ്റിക്കാട്ടിൽ പറമ്പിൽ നിന്നും അല്പം അകലെയുളള മഠത്തിൽ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.1964 ൽ മേലടി എൻ ഇ എസ് ബ്ലോക്കിൻറെ സഹായത്തോടെ സ്ഥിരം കെട്ടിടം പണിതു.1965 ലും 83 ലും 86 ലും ഡിവിഷൻ വർദ്ധിച്ചതു കാരണം മാനേജർ കെട്ടിടം പണിതു. ആരംഭകാലം മുതൽ തന്നെ അക്ഷരാഭ്യാസം നേടുന്നതിനായി പരിസര പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഈ കലാലയത്തിൽ എത്തിയിരുന്നു.പ്രഗല്ഭരും പ്രശസ്തരുമായ ധാരാളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആരംഭകാലത്ത് ചന്തുമാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ എന്ന് പഴമക്കാർ പറയുന്നു.പിന്നീട് 1975 വരെ മാനേജർ ആയിരുന്ന എ പി അമ്മത് മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ.അതിനുശേഷം ഒരു മാസക്കാലം എം കല്യാണിടീച്ചറും രണ്ട് മാസം ആർ .കണ്ണൻ മാസ്റ്ററും പ്രധാന അധ്യാപകരായി സേവനവനുഷ്ഠിച്ചിരുന്നു.തുടർന്ന് മൂന്നു വർഷം എൻ ഇ കുഞ്ഞപ്പ നായർ ഹെഡ് മാസ്റ്റർ ആവുകയും അദ്ദേഹം രാജി വെച്ചതിനെ തുടർന്ന് പി കെ ബിയ്യാത്തു ടീച്ചർ 2003 ഏപ്രിൽ 30 വരെ ഈ സ്കൂളിൻറെ പ്രധാന അധ്യാപികയായി. 1972 ൽ ഏഴു ഡിവിഷനുകളിലായി 180 ഓളംകുട്ടികൾ പഠിച്ചിരുന്നതായും അറബി അധ്യാപകൻ ഉൾപ്പെടെ 8 അധ്യാപകൻ ഉൾപ്പെടെ 8 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നതായും രേഖകൾ സൂചിപ്പിക്കുന്നു.പിന്നീട് 1986 ൽ 6 ഡിവിഷനും 2002 ൽ 4 ക്ലാസ്സായും ചുരുങ്ങി. 2003 ഏപ്രിൽ മാസത്തിൽ സ്കൂളിൻരെ 80 ാം വാർഷിക ആഘോഷത്തോടൊപ്പം പ്രധാന അധ്യാപിക പി കെ ബിയ്യാത്തു ടീച്ചർക്കും സഹാധ്യാപിക എം സരോജിനി ടീച്ചർക്കും യാത്രയയപ്പും നൽകി.അതിൻറെ ഭാഗമായി ഏപ്രിൽ 16,17,18,തിയ്യതികളിൽ വിപുലമായ പരിപാടികൾ നടത്തി.യു എ ഖാദർ ,രമേശ് കാവിൽ തുടങ്ങിയ പ്രമുഖർ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. 2003 -04 അധ്യയന വർഷാരംഭത്തിൽ സ്കൂളിൽ ജനറൽ ടൈം ടേബിൾ നടപ്പാക്കാനുളള നടപടികൾ സ്വീകരിക്കുകയും അപേ7 നൽകുകയും ചെയ്തു.നവംബർ മാസാവസാനത്തോടെ ജനറൽ കലണ്ടർ നടപ്പാക്കാനുളള ഉത്തരവ് ലഭിക്കുകയും ചെയ്തു. വിദ്യാര‍്‍രാത്ഥികളുടെ മത്സര പരീക്ഷകളിലും കലാകായിക മേളകളിലും പ്രവൃത്തി പരിചയമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻഈ സ്കൂളിന് കഴിയുന്നുണ്ട്.ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്ന പലരും ഇന്ന് ഉന്നത സ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്.സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയ ചെസ്സ് താരം കെ എം നിസാം ഈ വിദ്യാലയത്തിൻറെ സംഭാവനയാണ്. വിദ്യാലയത്തിൻറെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താൻ ആവശ്യമായ കാര്യങ്ങൾ മാനേജർ ചെയ്തു തരാറുണ്ട്.ശ്രീ എം കെ അബ്ദുറഹിമാൻ മാസ്റ്റർ പ്രസിഡണ്ടായുളള ഊർജ്ജ്വസ്വലമായ പിടിഎയും ശ്രീമതി സി പി പ്രമീള ചെയർ പേഴ്സണായുളള എം പി ടി എയും മാതൃകാപരമായി പ്രവർത്തിച്ചു വരുന്നു.ഇപ്പോഴ്‍ ഈ വിദ്യാലയത്തിൽ ശ്രീ മതി യു എൻ തങ്കമണി പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.110 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മേപ്പയ്യൂർ ബസ് സ്റ്റാന്റിൽ നിന്നും 3.5 കി.മി അകലത്തിൽ നടുവണ്ണൂർ റൂട്ടിൽ സ്ഥിതിചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16506
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ