ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ 2022-23

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനാചരണം

 

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീല ടീച്ചറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും പരിസ്ഥിതി ദിനാചരണത്തിന്റെ  സംന്ദേശം നൽകി തടർന്ന് പത്ത് എ ഡിവിഷനിലെ ആകാശ എ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. അതിനുശേഷം സ്ക്കൂൾ ഗ്രൗണ്ടിൽ പി റ്റി എ പ്രസിഡന്റിന്റേയും പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചറിന്റേയും  നേതൃത്ത്വത്തിൽ മരതൈ നട്ടു ... 11 മണിക്ക് ഡ്രോയിങ് അധ്യാപകൻ ശ്രീ സെസാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ പോസ്റ്റർ രചനമത്സരവും തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ LP, UP, HS തലത്തിൽ ക്വിസ് മത്സരവും സംഘടിപ്പിക്കപ്പെട്ടു.

വായനവാരാചരണം 2022

 

ചാരമംഗലം ഗവ. ഡി വി എച്ച്.എസ്സ്എസ്സിലെ വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം 2022 ജൂൺ 20 നു ശ്രീമതി രശ്മി കെ. പ്രിൻസിപ്പൽ നിർവ്വഹിച്ചു. ഗ്രീമതി ഷീല ജെ (HM in charge) വായനാദിന സന്ദേശം നല്കി. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം കുമാരി അനുശ്രീ എസ് (10B) നടത്തുകയുണ്ടായി. വായനാദിന പ്രതിഞ്ജ മാസ്റ്റർ വിഘ്നേശ്വർ (10 B) നിർവ്വഹിച്ചു. തുടർന്നു പുസ്തകപരിചയം നടത്തി. വിദ്യാ രംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി നിഷ കൃതഞ്ജത രേഖപ്പെടുത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാദിനാചരണത്തിൽ പി.എൻ പണിക്കരുടെ ഛായാചിത്രം വരയ്ക്കൽ ,സാഹിത്യ ക്വിസ്, ഉപന്യാസ മത്സരം, പ്രസംഗ മത്സരം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.

ലഹരി വിമുക്തി പ്രവർത്തനങ്ങൾ

 
ലഹരി വിരുദ്ധ തെരുവ് നാടകം

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ഇൽ കുട്ടികളെ ലഹരിക്കെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . 20ലധികം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു.  പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. 8 A യിൽ പഠിക്കുന്ന ധനലക്ഷ്മി ബി ,അമൃത രാജേഷ് എന്നീ കുട്ടികൾ ഒന്ന് , രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.  ലഹരിക്കെതിരെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ആലപ്പുഴ ഡ്രീം പ്രോജക്ട് കോഡിനേറ്റർ  ശ്രീ.എബിൻ ജോസഫ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത് . ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി.  ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എൻ സി സി, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് സ്, കുട്ടി കസ്റ്റംസ് , JRCഎന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു.

ജനസംഖ്യാദിനചരണം

 
ജനസംഖ്യ -ക്വിസ്

ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്ക്കുൾ തലത്തിൽ ക്വിസ്  മത്സരം, ഉപന്യാസരചന മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തു കയുണ്ടായി. ജനസംഖ്യ -ക്വിസ്  ,ക്ലബ്ബ് കൺവീനർ ശ്രീ ഷാജി സാർ നേതൃത്ത്വം വഹിച്ചു. സോഷ്യൽ സയൻസ് അധ്യപികന്മാരായ ശ്രീമതി. ദിവ്യ ജോൺ , ശ്രീമതി. ജയശ്രി എന്നിവർ  ഉപന്യാസരചന, പോസ്റ്റർ രചന എന്നീ മത്സരത്തിന് യഥാക്രമം നേതൃത്ത്വം നൽകുകയുണ്ടായി.

Know Our Moon

 
10 Bയിലെ നന്ദന സജി, വർഷ എ എന്നിവർ ചേർന്ന് മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ ഇതുവരെ നടന്ന ചന്ദ്രദൗത്യങ്ങളെ സംബന്ധിച്ച് ക്ലാസ് അവതരിപ്പിക്കുന്നു

ജൂലൈ 21 ചാന്ദ്രദിനാ ചരണത്തിന്റെ മുന്നോടിയായി, സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടന്ന KNOW OUR MOON എന്ന പ്രോഗ്രാം സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി . രശ്മി കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അറിയിച്ചു പ്രസ്തുത ചടങ്ങിൽ സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീമതി .. ദിവ്യ ജോൺ , ശ്രീമതി. ജയശ്രീ ജേക്കബ്ബ് ... സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ ശ്രീ ഷാജി പി. ജെ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കുമാരി 8 B യിലെ ഹരി കീർത്തന എ നന്ദി പറഞ്ഞു. തുടർന്ന് 10 Bയിലെ നന്ദന സജി, വർഷ എ എന്നിവർ ചേർന്ന് മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ ഇതുവരെ നടന്ന ചന്ദ്രദൗത്യങ്ങളെ സംബന്ധിച്ച് ക്ലാസ് അവതരിപ്പിച്ചു.

സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്ര ദിനാചരണവും

 
സയൻസ് ക്ലബ്ബ് ഉദ്ഘാടനം

2022 - 23 വർഷത്തെ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ചാന്ദ്രദിന പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 2022 ജൂലൈ 21 ന് ഉച്ചയ്ക്ക് 1.30 ന് ബഹു.ഹെഡ് മാസ്റ്റർ ആനന്ദൻ സാർ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും LP,UP, HS വിഭാഗങ്ങളിലെ ചാന്ദ്രദിന ക്വിസ് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള സമ്മാന വിതരണവും നടത്തി. പ്രസ്തുത ചടങ്ങിൽ വെച്ച് സീനിയർ അസിസ്റ്റൻറ് ഷീല ടീച്ചർ ചാന്ദ്രദിന പതിപ്പിന്റെ പ്രകാശനം നിർവ്വഹിച്ചു.

അബ്ദുൾകലാം അനുസ്മരണ ദിനം

 
എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രാവതരണം  എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹരികീർത്തന, ലക്ഷ്മി ലൈജു എന്നിവർ ചേർന്ന് നടത്തുന്നു

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 27 വ്യാഴാഴ്ച ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ ദിനം ആചരിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സോഷ്യൽ സയൻസ് കൺവീനറായി ഷാജി സാർ സ്വാഗതം  ചെയ്തു. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് രാജ്യത്തിന്റെ പ്രഥമ പദവിയിൽ എത്തിയ  "ഇന്ത്യയുടെ മിസൈൽമാൻ" എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രാവതരണം  എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹരികീർത്തന, ലക്ഷ്മി ലൈജു എന്നിവർ ചേർന്ന് നടത്തി. അബ്ദുൽ കലാമിനെ കുറിച്ചുള്ള പുതിയ അറിവുകൾ ഇതിലൂടെ നേടാനും, അദ്ദേഹത്തിന്റെ വിവിധ പ്രവർത്തനം മണ്ഡലങ്ങൾ കാണുവാനും കുട്ടികൾക്ക് സാധിച്ചു.

 
അബ്ദുൾകലാം അനുസ്മരണ ദിനം

മനുഷ്യജീവിതത്തിൽ പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്ന അബ്ദുൽ കലാമിന്റെ മഹത് വ ചനങ്ങളായിരുന്നു , ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവനാരായണൻ  രണ്ടാമതായി അവതരിപ്പിച്ചത്. ഓരോ വ്യക്തിയെയും സ്വപ്നം കാണുവാനും , ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള പ്രചോദനവും മുന്നേറ്റുമായിരുന്നു അദ്ദേഹത്തിന്റെ മഹത് വചനങ്ങളിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചത്. ഓരോ വിദ്യാർത്ഥികളും അവരുടെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന, സ്നേഹത്തിന്റെയും എളിമയുടെയും  പ്രതീകമായി എപിജെ അബ്ദുൽ കലാം മാറുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ  പരിപാടികൾ പൂർത്തീകരിച്ചു

ഗണിതശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം

 

ഗവൺമെൻറ് ഡീ വി എച് എസ് എസ് ചാരമംഗലം സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം 2022 ജൂൺ 29ആം തീയതി നടന്നു ഉദ്ഘാടനം നിർവഹിച്ചത് Mathematics Talent Search examination ന് ഗോൾഡ് മെഡൽ നേടിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അചൽ ശ്യാം ആണ് . . ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം പറഞ്ഞത് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആകാശ് എ ആണ് യോഗധ്യക്ഷൻ പ്ലസ് ടു സയൻസിലെ നന്ദിത രാജേഷും ഗണിതശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന ഗണിത പെട്ടിയുടെ ഉദ്ഘാടനം യുകെജിയിൽ പഠിക്കുന്ന കുമാരി ആർദ്ര എസ് നിർവഹിച്ചു.എൽ പി വിഭാഗം യു പി വിഭാഗം ഹൈസ്കൂൾ വിഭാഗം ഹയർ സെക്കൻഡറി വിഭാഗം എന്നിവർക്കായി എല്ലാ തിങ്കളാഴ്ചയും ഒരു ചോദ്യം നൽകുകയും അതിൻറെ ഉത്തരം ഗണിത പെട്ടിയിൽ നിക്ഷേപിക്കുന്നതും ആണ് ഈ പദ്ധതി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. കണക്ക് കടയുടെ ഉദ്ഘാടനം പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ മഹാദേവൻ ആർ കൃഷ്ണൻ നിർവഹിച്ചു. കണക്കുകട സ്കൂളിൽ പ്രവർത്തിക്കുന്നു ആഴ്ചയിലൊരിക്കൽ കണക്കുകട പ്രവർത്തിക്കുന്ന സമയത്ത് ഒരു രൂപയ്ക്ക് കണക്കുകടയിൽ നിന്നും ചോദ്യങ്ങൾ കിട്ടുകയും അതിൻറെ ഉത്തരം ഒരു മിനിറ്റിനുള്ളിൽ പറഞ്ഞാൽ അവിടെ വച്ച് തന്നെ കുട്ടിക്ക് സമ്മാനം കൊടുക്കുകയും ചെയ്യുന്നു ഈ ചോദ്യങ്ങൾ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആയിരിക്കും മാസ്റ്റർ കാശിനാഥൻ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു വിദ്യാർത്ഥിനി കുമാരി സൂര്യഗായത്രി യോഗത്തിന് കൃതജ്ഞത പറഞ്ഞു ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീനിയസ് എന്ന ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്

ക്ലാസ് പിടിഎ

 
 


2022 23 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പി റ്റി.എ മീറ്റിംഗ് ഹൈസ്കൂൾ വിഭാഗത്തിൽ 2022 ഓഗസ്റ്റ് 11ന് 2 മണിക്ക് നടന്നു . ജൂലൈ 18 മുതൽ 22 വരെ നടന്ന മിഡ് ടേം പരീക്ഷാഫല വിശകലനം , കോവിഡാനന്തര കാലത്തെ കുട്ടികളിലെ പഠന വിടവിനും സ്വഭാവ വ്യതിയാനങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്തൽ എന്നിവയായിരുന്നു മുഖ്യ അജണ്ട. പത്താം ക്ലാസിന്റെ പിടിഎ മീറ്റിംഗ് ഓഡിറ്റോറിയത്തിലും മറ്റുള്ള ക്ലാസുകളുടേത് അതാത് ക്ലാസ് മുറികളിലും വെച്ചാണ് നടന്നത്.സ്കൂളിൽ അതുവരെ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സ്ലൈഡ് പ്രസന്റേഷൻ ഉപയോഗിച്ച് ക്ലാസ് ടീച്ചർ അവതരിപ്പിച്ചു. സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായ പൊതു നിർദ്ദേശങ്ങൾ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ അഭിപ്രായങ്ങൾ അറിയിക്കുകയും ക്ലാസ് ടീച്ചർ അത് ക്രോഡീകരിക്കുകയും ചെയ്തു .പുതിയ ക്ലാസ് പി ടി എ കമ്മറ്റി രൂപീകരിച്ച് കൺവീനർ ,ചെയർമാൻ എന്നിവരെ തിരഞ്ഞെടുത്തു. അടുത്ത പിടിഎ മീറ്റിങ്ങിൽ വച്ച് വിതരണം ചെയ്യാനുള്ള, ഉയർന്ന മാർക്ക് നേടുന്ന കുട്ടികൾക്കുള്ള സമ്മാനം സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്തി .ഓരോ കുട്ടിയെയും രക്ഷിതാവിനെ ഉൾപ്പെടുത്തിയുള്ള പരീക്ഷാഫല വിശകലനം നടത്തി . ഹെഡ് മാസ്റ്ററും ഓരോ ക്ലാസിലും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും മീറ്റിംഗിൽ എത്തി അഭിപ്രായങ്ങൾ പങ്കുവെച്ചു. ക്ലാസ് പിടിഎ കൺവീനർ നന്ദി പറഞ്ഞു .

നവദിന എസ്എസ്എൽസി പഠന ക്യാമ്പ്

നവദിന എസ്എസ്എൽസി പഠന ക്യാമ്പ് ചാരമംഗലം ഗവൺമെൻറ് ഡി വി ഹയർ സെക്കൻഡറി സ്കൂളിൽ- ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി ചാരമംഗലം: എസ്എസ്എൽസി കുട്ടികളുടെ വിജയനിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ ഏഴു വർഷങ്ങളായി നടത്തിവരുന്ന എസ്എസ്എൽസി പഠനക്യാമ്പ് ഈ വർഷവും ചാരമംഗലം സ്കൂളിൽ പുരോഗമിക്കുന്നു. 9 പഠനദിവസങ്ങൾ, 9 മുറികൾ, ദിവസവും നാലു പരീക്ഷകൾ- നാലാമത്തെ പരീക്ഷ ആനുവൽ പരീക്ഷ മോഡലിൽ വീട്ടിൽ വച്ച് എഴുതുകയും രക്ഷിതാക്കൾ ഇൻവിജിലേറ്റർ മാരായി പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നു. ഇങ്ങനെ എഴുതപ്പെടുന്ന ഉത്തര കടലാസ്സുകൾ അടുത്ത ദിനം രാവിലെ സ്കൂളിൽ തിരികെ ഏൽപ്പിക്കുകയും അധ്യാപകർ അവ മൂല്യം നിർണയം നടത്തി തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു . മൊത്തം 100 മണിക്കൂറുകൾ പഠനത്തിനും റബിഷനുമായി കണ്ടെത്തുന്ന ക്യാമ്പാണ് നടക്കുന്നത്. ഒരു ദിവസം ഒരു വിഷയം 12 മണിക്കൂർ ക്രമത്തിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികൾക്ക് പ്രഭാതഭക്ഷണം ഉൾപ്പെടെ മൂന്ന് നേരത്തെ ഭക്ഷണവും രക്ഷിതാക്കൾ തന്നെ നൽകുന്നു. 9 ഗ്രൂപ്പുകളായി രക്ഷിതാക്കളെയും തിരിച്ചിട്ടുണ്ട്. അവരാണ് ഭക്ഷണ പാചകത്തിനും വിതരണത്തിനും നേതൃത്വം കൊടുക്കുന്നത്. പ്രസ്തുത പഠന ക്യാമ്പിൽ 146 കുട്ടികൾ പങ്കെടുക്കുന്നു. രാവിലെ 6.15ന് കുട്ടികൾ സ്കൂളിൽ എത്തുകയും വൈകിട്ട് 6 30ന് തിരികെ പോവുകയും ചെയ്യുന്ന ക്രമത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. 9 മുറികളിൽ ഇരിക്കുന്ന കുട്ടികളുടെ നിലവാരം അനുസരിച്ചുള്ള മോഡ്യൂളുകളാണ് അധ്യാപകർ ഓരോ വിഷയത്തിനും ആയി തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള റിസൾട്ട് കൈവരിക്കുവാൻ ഏഴ് വർഷങ്ങളായിട്ട് ഇത് സഹായകരമാകുന്നുണ്ട് എന്നാണ് ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, പിടിഎ പ്രസിഡണ്ട് പി അക്ബർ എന്നിവർ അറിയിച്ചത്. കെജി വിഭാഗം മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള അധ്യാപകർ ഈ ക്യാമ്പിൽ അവരവരുടെ ഡ്യൂട്ടിക്ക് അനുസരിച്ച് സഹകരിക്കുന്നു. ഓരോ ദിവസവും ക്യാമ്പിനു ശേഷം 6:30ക്ക് ഹെഡ്മാസ്റ്റർ ദിവസത്തിൻറെ ഫീഡ്ബാക്ക് ആരായുന്ന ആലപ്പുഴ ജില്ലാ പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ത്രിതല പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്കൂളിൻറെ അഭിനയകാംക്ഷികൾ തുടങ്ങിയവർ ക്യാമ്പ് ദിവസങ്ങളിൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ശക്തമായ പിടിഎ സഹകരണവും മറ്റെല്ലാവരുടെയും സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് ഈ ക്യാമ്പ് പ്രതി വർഷം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നത്.